29 October 2008

അപകടത്തില്‍ മലയാളി മരിച്ചു

കുവൈത്തിലെ ഒരു ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ പഴവീട് തൈയില്‍വീട്ടില്‍ പ്രസാദ് ചന്ദ്രന്‍ നായരുടെ മകന്‍ മധുകുമാറാണ് മരിച്ചത്. 44 വയസ്സായിരുന്നു. ഷുഹൈബ ഇന്‍ഡസ്ട്രിയല്‍ പ്രദേശത്തെ ഇന്‍ഡക്സ് കോണ്‍ക്രീറ്റ് പ്രീഫാബ്രിക്കേഷന്‍ കമ്പനി ഫാക്ടറി മാനേജരായിരുന്നു. പ്രീതിയാണ് ഭാര്യ., പ്രമദ, ഹരിത എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



26 October 2008

വാഹനാപകടത്തില്‍ മലയാളി മരിച്ചു

അബുദാബി ബദാസായിദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കോക്കൂര്‍ കൊയ്യാക്കോട്ടില്‍ അബൂബക്കറിന്‍റെ മകന്‍ നസീറാണ് മരിച്ചത്. 26 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കൊടുവള്ളി സ്വദേശി ഫൈസലിന്‍റെ പരിക്ക് ഗുരുതരമാണ്. സംസ്ക്കാരം നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



25 October 2008

കോയക്കോട്ടില്‍ നസീര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

അബുദാബി: അബുദാബിയില്‍ മലയാളി കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കൊക്കൂര്‍ വളയം കുളം കോയക്കൊട്ടില്‍ അബൂബക്കര്‍ മകന്‍ കോയക്കോട്ടില്‍ നസീര്‍ (25) ആണ് ഇന്ന് രാവിലെ അബുദാബിയില്‍ വെച്ച് കാറപകടത്തില്‍ കൊല്ലപ്പെട്ടത്. അബുദാബി ബദാ സായദ് ഔഖാഫില്‍ ഇലക്ട്രീഷ്യന്‍ ആയിരുന്നു നസീര്‍. ഒരു വര്‍ഷമായി ഇയാള്‍ യു.എ.ഇ. യില്‍ എത്തിയിട്ട്. യു.എ.ഇ. യില്‍ തന്നെ ഉള്ള മജീദ്, മൊഹമ്മദ് കുട്ടി, ഹഖീം, ഷമീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

0അഭിപ്രായങ്ങള്‍ (+/-)



23 October 2008

ചെങ്ങനൂര്‍ പെണ്ണൂക്കര ബേബി ജോര്‍ജ്ജ്

റിയാദില്‍ മസ്തിഷ്ക്കാഘാതം മൂലം മലയാളി നിര്യാതനായി.
ചെങ്ങനൂര്‍ പെണ്ണൂക്കര ബേബി ജോര്‍ജ്ജ് പുത്തന്‍വീട്ടിലാണ് മരിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



22 October 2008

സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളത്തിന്റെ പിതാവ്

പുന്നയൂര്‍ക്കുളം മേനേത്ത് അബ്ദുവിന്റെ
മകന്‍ കണ്ണത്ത് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ നിര്യാതനായി.

80 വയസ്സായിരുന്നു.

ഫാത്തിമയാണ്‍ ഭാര്യ്.


കഥാക്യത്ത് സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം ഉള്പ്പടെ 3 മക്കളുണ്ട്

0അഭിപ്രായങ്ങള്‍ (+/-)



20 October 2008

ചിരക്കലകായില്‍ വാലിയില്‍ അസ്കര്‍

മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പട്ടേരി കിഴക്കുമുറിയില്‍ ചിരക്കലകായില്‍ വാലിയില്‍ മാമുവിന്‍റെ മകന്‍ അസ്കര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു.

നാല് വര്‍ഷമായി ഗള്‍ഫില്‍ എത്തിയിട്ട്. ദുബായ് മീഡിയ ക്രാഫ്റ്റ് എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ദുബായ് ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന അക്ബര്‍, അന്‍വര്‍ എന്നിവരാണ് സഹോദരങ്ങള്‍. സംസ്ക്കാരം ഇന്ന് ദുബായില്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



19 October 2008

എസ്‍.എല്‍.പി മഹ് മൂദ്

കണ്ണൂര്‍ മുട്ടം സ്വദേശി എസ്‍.എല്‍.പി മഹ് മൂദ് കാര്‍ അപകടത്തില്‍ ദമാമില്‍ മരിച്ചു. 52 വയസായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന കാറ് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഷരീഫയാണ് ഭാര്യ. സര്‍ഫാദ്, അനീന എന്നിവരാണ് മക്കള്‍. വിദ്യാഭ്യാസ മുന്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. തിരുവനന്തപുരം മ്യൂസിയം ഡയറക്ടറായിരുന്ന ഇദ്ദേഹം ലീവിലാണ് സൗദിയിലെത്തിയത്

0അഭിപ്രായങ്ങള്‍ (+/-)



16 October 2008

ചാവക്കാട് തിരുവത്ര ഇബ്രാഹിം

അബുദാബിയില്‍ മലയാളി നിര്യാതനായി. ചാവക്കാട് തിരുവത്ര തേച്ചന്‍ ഹൈദറിന്റെ മകന്‍ ഇബ്രാഹിം ആണ് മരിച്ചത്.
49 വയസ്സായിരുന്നു. ദീര്‍ഘകാലം അബുദാബി ഡിഫന്‍സില്‍ ജീവനക്കാരനായിരുന്നു. ഹഫ്സയാണ്‍ ഭാര്യ്. മൂന്ന് മക്കളുണ്ട്

0അഭിപ്രായങ്ങള്‍ (+/-)



കല്ലാന്റവിട ഖദീജ ഹജ്ജുമ്മ

തലശ്ശേരി കല്ലാന്റവിട ഖദീജ ഹജ്ജുമ്മ നിര്യാതയായി.

ദുബായ് അല്‍ ദഹാബ് എക്സ്ചേഞ്ച്
മാനേജര്‍ മുഹമ്മദ് സഗീര്‍, ദുബായ് ഹബീബ് എക്സ്ചേഞ്ചിലെ അന്‍സാരി, ബാങ്ക് സഭാരത ഇറാന്‍ ദുബായ് ബ്രാഞ്ചിലെ അസ്ലം,സൌദിയിലുള്ള ജമാലുദ്ദീന്‍, നാസില്‍, അബ്ദുള്ള എന്നിവര്‍ മക്കളാണ്‍.

0അഭിപ്രായങ്ങള്‍ (+/-)



ചേനാത്ത് മൊയ്തീന്‍ ഹാജി

മലപ്പുറം ഇരിങ്ങാവൂര്‍ നോര്‍ത്ത് സ്വദേശി
ചേനാത്ത് മൊയ്തീന്‍ ഹാജി നിര്യാതനായി.

ജമാ അത്ത് പ്രസിഡന്റ് ചേനാത്ത് സൈതാലി ഹാജി ഉള്‍പ്പടെ 8 മക്കളുണ്ട്.

മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് അബുദാബി ദാഇറത്തില്‍ മിയ്യ വലിയ പള്ളിയില്‍ നടക്കും

0അഭിപ്രായങ്ങള്‍ (+/-)



13 October 2008

മൂപ്പില്‍ കുഞ്ഞിമൊയ്തുണ്ണി

ഒരുമനയൂര്‍ മുനാംകല്ലില്‍ രായമ്മരക്കാര്‍ മൂപ്പില്‍ കുഞ്ഞിമൊയ്തുണ്ണി നിര്യാതനായി. 75 വയസ്സായിരുന്നു.

സഹോദരന്‍ കമറുദ്ദീന്‍, മക്കളായ ഇല്യാസ്, ഫൈസല്‍, ഫിറോസ് എന്നിവര്‍ ഷാര്ജ്ജയില്‍ ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



കുഞ്ഞിമോള്‍

ഒരുമനയൂര്‍ പരേതനായ ബാവുഹാജിയുടെ ഭാര്യ കുഞ്ഞിമോള്‍ നിര്യാതയായി.

മക്കളായ മുഹമ്മദ്, അബൂബക്കര്‍, ഉമ്മര്‍, ഉസ്മാന്‍ എന്നിവര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയിലെ മിലീഹയില്‍ വാഹനാപകടത്തില്‍ മരിച്ചു.

തിരൂര്‍, അന്നാര സ്വദേശി തെയ്യന്‍ബാടി മുഹമ്മദ് ഷാര്‍ജയിലെ മിലീഹയില്‍ വാഹനാപകടത്തില്‍ മരിച്ചു. 38 വയസായിരുന്നു. റാഷിദയാണ് ഭാര്യ. നാലര വയസുള്ള മകനുണ്ട്. ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനാണ്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദിനെ മിലീഹയില്‍ വച്ച് സ്വദേശി ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. 12 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുഹമ്മദ് നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ.

0അഭിപ്രായങ്ങള്‍ (+/-)



നരിക്കുനി താഴത്തെക്കുനിയില്‍ ബീരാന്‍ കുട്ടിയുടെ മകന്‍ നിസാര്‍

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് നരിക്കുനി താഴത്തെക്കുനിയില്‍ ബീരാന്‍ കുട്ടിയുടെ മകന്‍ നിസാറാണ് മരിച്ചത്. 27 വയസായിരുന്നു. ഷമാനയാണ് ഭാര്യ.
ഖമീഷ് മുഷൈത്തില്‍ നിന്നും നജ്റാനില്‍ പോയി മടങ്ങി വരുമ്പോള്‍ സറാത്ത് ഉബൈദ എന്ന സ്ഥലത്തിനടുത്ത് വച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



നാട്ടക്കല്ല് സ്വദേശി എന്‍.ബി അബൂബക്കര്‍ ഹാജി

കാസര്‍ക്കോട് നാട്ടക്കല്ല് സ്വദേശി എന്‍.ബി അബൂബക്കര്‍ ഹാജി ഷാര്‍ജയില്‍ നിര്യാതനായി. 45 വയസായിരുന്നു. അസ്മയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്. 25 വര്‍ഷമായി യു.എ.ഇയില്‍ എത്തിയിട്ട്. ഷാര്‍ജയിലെ ഒരു റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



09 October 2008

ഇളയാടത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞവറു ഹാജി

ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയുടെ ചെയര്‍മാന്‍ ഇ.പി.മൂസ്സക്കുട്ടി ഹാജിയുടെയും, മാനേജിംഗ് ഡയറക്ടര്‍ സുലൈമാന്‍ ഹാജിയുടെയും പിതാവ് ഇളയാടത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞവറു ഹാജി നിര്യാതനായി.

92 വയസ്സായിരുന്നു

0അഭിപ്രായങ്ങള്‍ (+/-)



08 October 2008

മേലാറ്റൂര്‍ എടയുറ്റൂര്‍ സ്വദേശി പാണക്കാടന്‍ ഉമര്‍ ഹാജി

ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടയുറ്റൂര്‍ സ്വദേശി പാണക്കാടന്‍ ഉമര്‍ ഹാജിയാണ് മരിച്ചത്. 43 വയാസിയിരുന്നു. ജിദ്ദയിലെ ജാമിഅയില്‍ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഖദീജയാണ് ഭാര്യ. 5 കുട്ടികളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



07 October 2008

കൊല്ലം സ്വദേശി അബ്ദുല്‍ കരീം മുഹമ്മദ്

ദോഹയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സ്വകാര്യ ഫുഡ് കമ്പനിയിലെ ജീവനക്കാരനായ കൊല്ലം സ്വദേശി അബ്ദുല്‍ കരീം മുഹമ്മദ് ആണ് മരിച്ചത്. 56 വയസായിരുന്നു. മുഹമ്മദ് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

0അഭിപ്രായങ്ങള്‍ (+/-)



മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഉടമ മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി ഇസ്മായില്‍ ഹാജി അന്നടയാണ് മരിച്ചത്. 54 വയസായിരുന്നു.

റംലാ ട്രാവല്‍സ്, മബ്റൂഖ് ഹജ്ജ് ഗ്രൂപ്പ് എന്നിവയുടെ ഉടമയാണ്. ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ഖജാന്‍ജിയാണ്. ഹാജിമാര്‍ക്ക് കെട്ടിടം വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 20 നാണ് ഇദ്ദേഹം മക്കയില്‍ എത്തിയത്.

നഫീസയാണ് ഭാര്യ. കോയമോന്‍, സമീറ, ആരിഫ, സറീന എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



05 October 2008

കടലില്‍ കുളിക്കുമ്പോള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി മരിച്ചു

ഉമ്മുല്‍ഖുവൈനില്‍ കടലില്‍ കുളിക്കുമ്പോള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി മരിച്ചു. നീലേശ്വരം താഹാ മന്‍സിലില്‍ അബ്ദുല്‍ സലാം ആണ് മരിച്ചത്. 42 വയസായിരുന്നു.

റസിയയാണ് ഭാര്യ. ഷംഷാദ്, ഷംനാസ്, ഷാഹിദ്, നിഹാല്‍ എന്നിവരാണ് മക്കള്‍.

സുഹൃത്തുക്കളോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ കടലില്‍ കുളിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു. ബര്‍ദുബായിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ സലാം.

0അഭിപ്രായങ്ങള്‍ (+/-)



04 October 2008

റാസല്‍ഖൈമയില്‍ മലയാളി കൊല്ലപ്പെട്ടു

മലയാളിയെ റാസല്‍ ഖൈമയിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വളപട്ടണം കച്ചായി പുരയില്‍ കെ.പി മഹ് മൂദ് ആണ് മരിച്ചത്. 34 വയസായിരുന്നു. റാസല്‍ ഖൈമയിലെ അറേബ്യന്‍ മോട്ടോഴ്സിലെ വാച്ച്മാനായിരുന്നു. കബീനയാണ് ഭാര്യ. മുഹമ്മദ് ഷസീല്‍, മുഹമ്മദ് മാസിന്‍ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ മലയാളി മുങ്ങി മരിച്ചു

ദുബായ് മംസാര്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. എറണാകുളം മാമംഗലം സ്വദേശി നിജോ ജോണ്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പെരുന്നാള്‍ അവധി ദിനത്തില്‍ സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍ പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ദുബായിലെ ഡോളര്‍ റെന്‍റ് എ കാര്‍ ജീവനക്കാരനാണ്.

0അഭിപ്രായങ്ങള്‍ (+/-)



മൂന്നുവയസുകാരി ഫ്ലാറ്റില്‍ നിന്നും വീണു മരിച്ചു

ഷാര്‍ജയില്‍ മൂന്ന് വയസുകാരി കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. കന്യാകുമാരി വില്ലുകുനി സ്വദേശി കൃഷ്ണപിള്ള- അനിത ദമ്പതികളുടെ മകള്‍ കീര്‍ത്തി രാജ് ആണ് മരിച്ചത്. ഷാര്‍ജ റോളയില്‍ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റി കിടപ്പുമുറിയുടെ ജനാല വഴിയാണ് കുട്ടി അബദ്ധത്തില്‍ താഴെ വീണത്.

0അഭിപ്രായങ്ങള്‍ (+/-)



02 October 2008

ഫുജൈറയില്‍ 3 മലയാളികള്‍ മരിച്ചു

ഫുജൈറയ്ക്ക് സമീപം മസാഫിയുലാണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവല്ല സ്വദേശികളായ അജീഷ്, എബ്രഹാം കുരുവിള, കാസര്‍ക്കോട് സ്വദേശി കുമാരന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

0അഭിപ്രായങ്ങള്‍ (+/-)



വാഹനമിടിച്ച് മലയാളി മരിച്ചു.

ഒമാനിലെ സലാലയില്‍ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലയാളി മരിച്ചു. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ മുഴച്ചേരി ചന്ദ്രന്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. ഇദ്ദേഹം നടത്തുന്ന കരിക്ക് കടയിലേക്ക് സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് കയറുകയായിരുന്നു. ശാന്തയാണ് ഭാര്യ. നിഷാന്ത്, നിഷീദ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്