26 November 2008

മലയാളി യുവതി മരിച്ചു

ഒമാനില്‍ റോഡപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം മണിമല സ്വദേശിയും റൂവി മലാട്ടണ്‍ കമ്പനി സെയില്‍സ്മാനേജരുമായ ഷിനുവിന്‍റെ ഭാര്യ മനുവാണ് മരിച്ചത്. മുപ്പതു വയസ്സുള്ള മനു അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു.

ചൊവ്വാഴ്ച്ച ഏഴു മണിക്ക് വൈദ്യ പരിശോധനയ്ക്ക് പോകുവഴി റോഡ് മുറിച്ചു കടക്കവേ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അയര്‍ക്കുന്നം ചക്കാലക്കല്‍ മേഴ്സിയുടേയും പരേതനായ തോമസിന്‍റേയും മകളാണ്. ഒമാനില്‍ രണ്ടു ദിവസം അവധിയായതിനാല്‍ മൃതദേഹം എപ്പോള്‍ നാട്ടിലെത്തിക്കുമെന്ന് അറിയിച്ചിട്ടില്ല.

0അഭിപ്രായങ്ങള്‍ (+/-)



മൈനാഗപ്പള്ളി സ്വദേശി മേമനയില്‍ യൂനുസ്

ഹജ്ജിനെത്തിയ മലയാളി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി സ്വദേശി മേമനയില്‍ യൂനുസ് കുഞ്ഞാണ് മരിച്ചത്. 70 വയസ്സായിരുന്നു. സര്‍ക്കാര്‍ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ ഇദ്ദേഹം മദീനാ സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്. ഭാര്യ ആസ്യാ ബീവിയോടൊപ്പമാണ് ഇദ്ദേഹം ഹജ്ജിനെത്തിയത്. നാല് മക്കളുണ്ട്. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



23 November 2008

നമ്പിശ്ശേരി ഷംസുദ്ദീന്‍ ഗുരുവായൂര്‍

അബുദാബിയിലെ എമിരേറ്റ്സ് അറേബ്യന്‍ ഹോഴ്സ് സൊസൈറ്റിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന നമ്പിശ്ശേരി ഷംസുദ്ദീന്‍ (48)
ശനിയാഴ്ച രാത്രി ഹ്യദയാഘാതം മൂലം മരണപ്പെട്ടു. മ്യതദേഹം അബുദാബി ഷേയ്ഖ് ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടിണ്ട്.
നിയമ നടപടികള്‍ക്കു ശേഷം മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒരുമനയൂര്‍ തങ്ങള്‍പ്പടി സ്വദേശിയായ നമ്പിശ്ശേരി ഷംസുദ്ദീന്‍ ഇപ്പോള്‍ ഗുരുവായൂര്‍ തൈക്കാട് ജുമാ‍അത്ത് പള്ളിക്ക് സമീപം താമസിക്കുന്നു
വിവാഹിതനാണ്. മക്കളില്ല.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



ഒരുമനയൂര്‍ കഴുത്താക്കല്‍ സ്വദേശി

ഒരുമനയൂര്‍ കഴുത്താക്കല്‍ സ്വദേശി
സി.കെ.അബ്ദുല്‍ ലത്തീഫ് (42)
ഇന്നു പുലര്‍ച്ചെ മരണമടഞ്ഞു.


ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം
രോഗ ബാധിതനായി നാട്ടിലെത്തിയിട്ട്,

ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു


ഒരുമ ഒരുമനയൂര്‍ ദുബായ്കമ്മിറ്റി
എക്സിക്യൂട്ടീവ് മെംബര്‍ സി.കെ.അഷറഫ്,
സി.കെ.റസാക്ക് എന്നിവര്‍ സഹോദരങ്ങളാണ്.

മൂന്നു സഹോദരിമാരുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



19 November 2008

പണിക്കവീട്ടില്‍ കുറുപ്പത്ത് സാദിക്കലി

ചേറ്റുവ പണിക്കവീട്ടില്‍ കുറുപ്പത്ത് പരേതനായ അബ്ദുട്ടി ഹാജി യുടെ മകന്‍ സാദിക്കലി നിര്യാതനായി. ഭാര്യ ഫാത്തിമ, മാതാവ് ഖദീജ, ആസിഫലി, നജീബ് ബാബു, അര്‍ഷാദ്, നവാസ് എന്നിവര്‍ സഹോദരങ്ങളാണ്.

0അഭിപ്രായങ്ങള്‍ (+/-)



കാര്‍ത്തിക പറമ്പില്‍ ഹാരിസ്

കഴിഞ്ഞ ദിവസം അല്‍ ഖോബാറിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വടകര സ്വദേശി കാര്‍ത്തിക പറമ്പില്‍ ഹാരിസ് ഫന്നാന്‍ മരിച്ചു. എട്ട് മാസമായി സൗദിയില്‍ ജീപാസ് ഗ്രൂപ്പില്‍ ജോലിചെയ്യുകയായിരുന്നു ഹാരിസ്.

0അഭിപ്രായങ്ങള്‍ (+/-)



17 November 2008

തീര്‍ത്ഥാടക സൗദിയില്‍ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീര്‍ത്ഥാടക സൗദിയില്‍ മരിച്ചു. കണ്ണൂര്‍ കപ്പാട് സ്വദേശി രായിരോത്ത് ഹൗസില്‍ സൈനബ അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. 67 വയസായിരുന്നു. കഴിഞ്ഞ ഏഴാംദിവസം തിയ്യതിയാണ് ഇവ്‍ ഹജ്ജിനെത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



14 November 2008

പാറാട്ട് വീട്ടില്‍ സെയ്ദു മോന്‍

ഒരുമനയൂര്‍ പാറാട്ട് വീട്ടില്‍ സെയ്ദു മോന്‍ (79), ഇന്നു പുലര്‍ച്ചെ നിര്യാതനായി. നെഞ്ചു വേദനയെ തുടര്‍ന്നു
ചേറ്റുവ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.




ദീര്‍ഘ കാലം മസ്കറ്റില്‍ ഡിഫന്‍സില്‍ ജോലി ചെയ്തിരുന്നു. ഒരുമനയൂരിലെ പ്രശസ്തമായ രായന്‍ മരക്കാര്‍വീട്ടില്‍ മൂപ്പന്‍
കുടുംബാംഗമായ ഫാത്തിമ്മ യാണ് ഭാര്യ. നസീമ, ഖദീജ, സുഹറ, ശൈലജ എന്നിവര്‍ മക്കളാണ്. അബുദാബിയിലുള്ള പി.എം.അബ്ദുല്‍ കരീം, അഷ്റഫ് മാറഞ്ചേരി, പരേതനായ ഉസ്മാന്‍, ഖത്തറില്‍ ജോലിചെയ്യുന്ന മുജീബ് ചേറ്റുവ
എന്നിവര്‍ മരുമക്കള്‍. ബീരാന്‍ മൊയിദു ഹാജി, അബ്ദുട്ടി ഹാജി, എന്നിവര്‍ സഹോദരങ്ങള്‍ . അമൃത ടി.വി. അബുദാബി കറസ്പോണ്ടന്റ് നൂര്‍മുഹമ്മദ് ഒരുമനയൂര്‍ സഹോദര പുത്രനാണ്.




ഖബറടക്കം ഇന്നു തെക്കെതലക്കല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



12 November 2008

ഇഷ്ടിക തലയില്‍ വീണ് മലയാളി യുവാവ് മരിച്ചു.

ക്രെയിനില്‍ നിന്ന് സിമന്‍റ് ഇഷ്ടിക തലയില്‍ വീണ് മലയാളി യുവാവ് മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര മേനാപ്പള്ളി ബിനുഭവനില്‍ പത്മാകരന്‍റെ മകന്‍ ബിനീഷ് ആണ് മരിച്ചത്. 26 വയസായിരുന്നു. ഷാര്‍ജ റോള സ്വയറിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലാണ് സംഭവം.

0അഭിപ്രായങ്ങള്‍ (+/-)



വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദലി (38), കളിയാട്ടമുക്ക് സ്വദേശി വമ്പാല കോയ (40) എന്നിവരാണ് മരിച്ചത്.

പലചരക്കു സാധനങ്ങള്‍ വാഹനത്തില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുന്ന ഇവര്‍ ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പോകുമ്പോള്‍ വസഖ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലറിന്‍രെ പിന്നില്‍ പോയിടിക്കുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



09 November 2008

മലപ്പുറം ഐക്കരപ്പടി മായാക്കര മുഹമ്മദ് കുട്ടി

ജിദ്ദയില്‍ ഹൃദയഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം ഐക്കരപ്പടി മായാക്കര മുഹമ്മദ് കുട്ടിയാണ് മരിച്ചത്. 42 വയസായിരുന്നു. പത്തുവര്‍ഷമായി ജിദ്ദയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ജമീലയാണ് ഭാര്യ. സഫീല, സഫ് വാന്‍, മിദ് ലാജ്, ജുനൈദ്, ജുറൈജ് എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



08 November 2008

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി

മദീനയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കല്‍പ്പത്തിങ്കല്‍ കുഞ്ഞു മൊയ്തീനാണ് മരിച്ചത്. 52 വയസായിരുന്നു. 16 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായാരുന്നു. മൃതദേഹം മദീനയില്‍ മറവുചെയ്തു.

0അഭിപ്രായങ്ങള്‍ (+/-)



03 November 2008

മക്കയില്‍ നിര്യാതനായി.

മംഗലാപുരം ഉപ്പിലങ്ങാടി സ്വദേശി മുഹമ്മദ് ഖാന്‍സ ഹൃദയാഘാതം മൂലം മക്കയില്‍ നിര്യാതനായി. 41 വയസായിരുന്നു. 25 വര്‍ഷമായി മക്കയിലുള്ള ഇദ്ദേഹം ആറ് മാസത്തെ അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു.

താമരശേരി പുതുക്കുന്നം ചാലില്‍ വീട്ടില്‍ അബ്ദുല്‍ സലാം അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു.

40 വയസായിരുന്നു. അബുദാബിയില്‍ നിന്ന് ദുബായിലേക്ക് കാറോടിച്ച് പോകുമ്പോള്‍ അല്‍ റഹ് ബയ്ക്ക് സമീപം വച്ചായിരുന്നു അപകടം.

ദുബായ് മെട്രോ നിര്‍മ്മാണ കമ്പനിയില്‍ ഒബയാഷി ഗ്രൂപ്പ് ഡ്രൈവറാണ് അബ്ദുല്‍ സലാം. ഷാഹിനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്