31 December 2008

ഫൈന്‍ ആര്‍ട്സ് ജോണിയുടെ മാതാവ് അന്നമ്മ തോമസ്

അബുദാബി : അബുദാബിയിലെ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ ഫൈന്‍ ആര്‍ട്സ് ജോണിയുടെ മാതാവ് അന്നമ്മ തോമസ് (85) ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. കോട്ടയം ജില്ലയിലെ കറുകച്ചാല്‍ ചമ്പക്കരയിലെ പ്രശസ്തമായ കുന്നുമ്പുറത്ത് തറവാട്ടിലെ പരേതനായ തോമസിന്‍റെ സഹ ധര്‍മ്മിണിയാണ്. ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ ഫൈന്‍ ആര്‍ട്സ് ജോണിയെ കൂടാതെ മാത്യു തോമസ്, അന്നമ്മ തോമസ്, ജോയി, ജോസഫ് (പൂന), എബ്രഹാം തോമസ്, ടോമി(അബുദാബി) എന്നിവരും മക്കളാണ്. രാജമറ്റം തിരുഹ്യദയ ദേവാലയ സെമിത്തേരിയില്‍ സംസ്കാരം വെള്ളിയാഴ്ച നടക്കും.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



29 December 2008

ആലൂര്‍ കൊവ്വല്‍ അബ്ദുല്ല

കാസര്‍കോട്‌: മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിലെ പരേതനായ ആലൂര്‍ കൊവ്വല്‍ അഹമ്മദിന്റെ മകനും ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക്‌ കേംപ്ലക്​സ്‌ പള്ളി പരിപാലകനും മുന്‍ പ്രസിഡന്റുമായിരുന്ന ആലൂര്‍ കൊവ്വല്‍ അബ്ദുല്ല (95) നിര്യാതനായി. ആലൂര്‍ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റി മുന്‍ മെമ്പറായിരുന്നു. മുന്‍ടക്കയ്യിലെ പരേതനായ അബ്ദുല്ല ചെറീച്ചാന്റെ മകന്‍ മറിയുമ്മയാണ്‌ ഭാര്യ, കൊവ്വല്‍ മുഹമ്മദ്‌ (ഷാര്‍ജ), അബ്ദുല്‍ഖാദര്‍, അബ്ദുല്‍ റഹ്മാന്‍ (അബദാബി ബദാസായിദ്‌), ഉമ്മര്‍, ആയിശ, ആസ്യ, സുഹ്‌റ, അസ്മ, എന്നിവര്‍ മക്കളാണ്‌. ഖബറടക്കം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക്‌ കേംപ്ലക്​സ്‌ പള്ളി ഖബര്‍ സ്ഥാനില്‍ ഇന്ന്‌ (ശനി)ഉച്ചക്ക്‌ നടക്കും. കൊവ്വല്‍ അബ്ദുല്ല യുടെ നിര്യാണത്തില്‍ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക്‌ കേംപ്ലക്​സ്‌ ഉപദേശക സമിതി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹ്മൂട്‌ ഹാജി അനുശോചനം രേഖപ്പെടുത്തി. ദുബായില്‍ നിന്ന്‌ അയച്ച അനുശോചന സന്ദേശത്തില്‍ പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും മഗ്ഫിറത്തിനു​ പ്രാര്‍ത്ഥിക്കാനും ആലൂര്‍ അഭ്യര്‍ത്ഥിച്ചു. മരണ വീട്‌ ഫോണ്‍ നമ്പര്‍+ 04994 250153

0അഭിപ്രായങ്ങള്‍ (+/-)



16 December 2008

കൊടുങ്ങല്ലൂര്‍ സ്വദേശി വലിയ പുരയില്‍ മുഹമ്മദ് മൂസ

അബുദാബി അഡ്നോക്കില്‍ 30 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വലിയ പുരയില്‍ മുഹമ്മദ് മൂസ നിര്യാതനായി. 60 വയസ്സായിരുന്നു

മക്കളായ ഫര്‍വേസ്, ഫയാസ്, ഫരീദ എന്നിവര്‍ ദുബായില്‍ ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



ബാവിക്കര അബ്ദുല്‍ റഹ്മാന്‍ ഹാജി

കാസര്‍കോട്‌: മുളിയാര്‍ പഞ്ചായത്തിലെ പൌര പ്രമുഖനും ബാവിക്കര ജുമുഅത്ത്‌ പള്ളി പരിപാലകനും 50 വര്‍ഷത്തോളം ബാവിക്കര ജുമു അത്ത്‌ പള്ളി മുക്ക്രിയുമായിരുന്ന ബാവിക്കര ബി.അബ്ദുല്‍ റഹ്മാന്‍ ഹാജി (70) നിര്യാതനായി. ബാവിക്കരയിലെ സ്വവസതിയില്‍ വെച്ചായിരുന്നു.അന്ത്യം. തളങ്കരയിലെ സൈനബി ഹജ്ജുമ്മയാണ്‌ ഭാര്യ, പരേതനായ മുക്ക്രി അബ്ദുല്‍ ഖാദറാണ്‌ പിതാവ്‌. ഷാര്‍ജയില്‍ ജോലി ചെയ്യു ഉനൈസ്,‌ സുഹ്‌റ, ഹാജറ, സഫിയ, മൈമൂന, റംല, എന്നിവര്‍ മക്കളാണ്‌. സഹോദരങ്ങള്‍: മുക്രി അഹമ്മദ് ഹാജി, മുക്രി ഉമ്മര്‍, മുക്രി ഹമീദ് മൌലവി. ഖബറടക്കം ബാവിക്കര ജുമു അത്ത്‌ പള്ളി ഖബര്‍ സ്ഥാനില്‍ നടന്നു. ബാവിക്കര മുക്ക്രി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ നിര്യാണത്തില്‍ ആലൂര്‍ ടി. എ. മഹ്മൂദ്‌ ഹാജി അനുശോചനം രേഖപ്പെടുത്തി. മുക്ക്രി ഹാജി നാടിനും പള്ളിക്കും വേണ്ടി ചെയ്ത സേവനം നിസ്തുലവും ജന മനസ്സുകളില്‍ എന്നും ഓര്‍മ്മിക്ക പ്പെടുന്നതുമാണെന്ന്‌ ദുബായില്‍ നിന്ന്‌ അയച്ച അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും മഗ്ഫിറത്തിനു്‌ പ്രാര്‍ത്ഥിക്കാനും ആലൂറ്‍ അഭ്യര്‍ത്ഥിച്ചു. മരണ വീട്‌ നമ്പര് : +04994 250361

0അഭിപ്രായങ്ങള്‍ (+/-)



10 December 2008

മറിയം ഹജ്ജുമ്മ തളിപ്പറമ്പ്‌

രിസാല സ്റ്റഡി സര്‍ക്കിള്‍ യു. എ. ഇ. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ബഷീര്‍ അഹമ്മദിന്റെ മാതാവ്‌ തളിപ്പറമ്പ്‌ വളക്കൈ മറിയം ഹജ്ജുമ്മ നിര്യാതയായി. ബഷീര്‍ അഹമ്മദിനെ കൂടാതെ അബ്ദുല്‍ ഹകീം, ജാഫര്‍ സഖാഫി എന്നീ മക്കള്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്നു. പരേതയ്ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത്‌ നിസ്കരിക്കാനും മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍, ജന. സെക്രട്ടറി. അബ്‌ ദുല്‍ ഹമീദ്‌ സ അദി അഭ്യര്‍ത്ഥിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



08 December 2008

മലയാളി തീര്‍ത്ഥാടകന്‍ മിനായില്‍ മരിച്ചു.

ക്യാന്‍സര്‍ രോഗിയായിരുന്ന മലയാളി തീര്‍ത്ഥാടകന്‍ മിനായില്‍ മരിച്ചു. കണ്ണൂര്‍ വാവോട്ടുപാറ ഉരുവച്ചാല്‍ സ്വദേശി സല്‍മാന്‍ മന്‍സിലില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. 58 വയസായിരുന്നു. അറഫാ സംഗമത്തിനായി പുറപ്പെടുന്നതിന് മുമ്പാണ് മിനായിലെ തമ്പില്‍ വച്ച് ഇദ്ദേഹം മരിച്ചത്. ഭാര്യ സുഹ്റ കൂടെയുണ്ട്. ഇസ്മായീല്‍, ഷംസുദ്ദീന്‍, ബുഷ്റ, സല്‍മ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



03 December 2008

ചാവക്കാട് സ്വദേശി സുലൈമാന്‍ മദീനയില്‍ അന്തരിച്ചു

ദുബായ് : തൃശൂര്‍ ചാവക്കാട് സ്വദേശി സുലൈമാന്‍ (63) ഹജ്ജ് തീര്‍ത്ഥാടനത്തിടെ മദീനയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 43 വര്‍ഷമായി ദുബായ് വാസിയായ ഇദ്ദേഹം അല്‍ഗുറൈര്‍ ഗ്രൂപ്പിന്റെ മിഡില്‍ ഈസ്റ്റ് ഇന്‍സുലേഷനില്‍ ജീവനക്കാരനായിരുന്നു. സൈനബയാണ് ഭാര്യ. മക്കള്‍: ഷമീം( ദുബായ്), ശൈല, ശക്കീല, ശകീര്‍.

0അഭിപ്രായങ്ങള്‍ (+/-)



01 December 2008

തോണിക്കര സ്വദേശി മാര്‍ക്കര അബൂബക്കര്‍

ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് തോണിക്കര സ്വദേശി മാര്‍ക്കര അബൂബക്കറാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇരുപത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഉമ്മുക്കുല്‍സുവാണ് ഭാര്യ. നാല് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്