29 January 2009

ദുബായില്‍ മലയാളി വിമാനത്തില്‍ വച്ച് മരിച്ചു

പത്തനംതിട്ട വയലത്തല പള്ളിയത്ത് വീട്ടില്‍ തോമസ് ശാമുവേല്‍ വിമാന യാത്രാ മധ്യേ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം. ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കി. ലൗലിയാണ് ഭാര്യ. ലിജോ, ജോബി, മെര്‍ലിന്‍ എന്നിവരാണ് മക്കള്‍. 20 വര്‍ഷമായി ദുബായില്‍ ജോലി ചെയ്തു വരികയായിരുന്നു. കങ്കാരു പ്ലാസ് എല്‍.എല്‍.സിയിലെ ജീവനക്കാരനാണ്.

0അഭിപ്രായങ്ങള്‍ (+/-)



റാസല്‍ഖൈമയില്‍ മലയാളികളുടെ മ്യതദേഹങ്ങള്‍

റാസല്‍ ഖൈമയില്‍ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പരമേശ്വരന്‍ നായര്‍ ശ്രീകണ്ഠന്‍ നായര്‍ 52, സന്ദീപ് ശ്രീകണ്ഠന്‍ നായര്‍ 22 വയസ് എന്നിവരാണ് മരിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



28 January 2009

കുഞ്ഞി മുഹമ്മദ് കടപ്പുറ ത്തകത്ത്

പൊന്നാനി ചമ്രവട്ടം ഈശ്വര മംഗലം സ്വദേശി കടപ്പുറ ത്തകത്ത് കുഞ്ഞി മുഹമ്മദ് (75) നിര്യാതനായി. ദീര്‍ഘ കാലം ഖത്തറില്‍ ജോലി ചെയ്തിരുന്നു. അബുദാബി അല്‍ ‍ഖയ്യാം ബേക്കറിയിലെ മുഹമ്മദാലി, അബ്ദുല്‍ കബീര്‍, അബ്ദുല്‍ ഹകീം (ദുബായ്),
സുബൈദ, നഫീസ എന്നിവര്‍ മക്കളാണ്. ഖബറടക്കം, ബുധനാഴ്ച ഈശര മംഗലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



പ്രിയങ്ക രാജീവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

കുവൈറ്റിലെ അബ്ബാസിയയില്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് മരിച്ച മലയാളി വിദ്യാര്‍ത്ഥിനി പ്രിയങ്ക രാജീവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. അപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജേക്കബ് രാജീവിന്‍റേയും അന്നമ പൗലോസിന്‍റേയും രണ്ടാമത്തെ മകളാണ് മരിച്ച പ്രിയങ്ക. കുവൈറ്റ് ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു പ്രിയങ്ക.

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ മലയാളി ബാലന്‍ കുത്തേറ്റ് മരിച്ചു

ഷാര്‍ജയില്‍ മലയാളി ബാലന്‍ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ നാരായണമംഗലം മണികണ്ഠവിലാസത്തില്‍ മണികണ്ഠദാസിന്‍റെ മകന്‍ വിഷ്ണു എന്ന മാനസ് ആണ് മരിച്ചത്. 14 വയസായിരുന്നു. പിതാവ് മണികണ്ഠദാസ്, അമ്മ വത്സല എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വത്സലയുടെ സഹോദരി പുത്രന്‍ ആറന്മുള ഇടശേരിമല ചെറുതോട്ടത്തില്‍ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. തൊഴില്‍ ലഭിക്കാത്തത് മൂലമുള്ള മാനസിക വിഭ്രാന്തിമൂലമാണ് പ്രതി മൂന്ന് പേരേയും ആക്രമിച്ചതെന്ന് സംശയിക്കുന്നു.

0അഭിപ്രായങ്ങള്‍ (+/-)



26 January 2009

സി.എം ബാപ്പുവിന്‍റെ മകന്‍ ടി.വി അഷ്റഫ് സലാലയില്‍ മരിച്ചു.

എറണാകുളം കലൂര്‍ സ്വദേശി സി.എം ബാപ്പുവിന്‍റെ മകന്‍ ടി.വി അഷ്റഫ് സലാലയില്‍ മരിച്ചു. 50 വയസായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. 15 വര്‍ഷത്തോളമായി ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്ന അഷ്റഫ് ഏതാനും വര്‍ഷങ്ങളായി സലാലയിലായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



22 January 2009

ദുബായില്‍ മൂന്ന് മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു.

ദുബായില്‍ മൂന്ന് മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദുബായിലെ ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് കുത്തന്നൂര്‍ ഭവദാസ്ശിവരാമന്‍ (31), കൊല്ലം ആശ്രാമം സ്വദേശി മോഹന്‍ സഹദേവന്‍ (41), കൊല്ലം പ്രയാര്‍ പാണ്ടനാട് സാജന്‍ ജോണ്‍ (25) എന്നിവരാണ് മരിച്ചത്. ദുബായ് ഖവാനീജിലെ ഒരു സ്ഥാപനത്തില്‍ വൈദ്യുതി സംബന്ധമായ ജോലിക്ക് ശേഷം ഇവര്‍ ജനറേറ്റര്‍ ഓഫ് ചെയ്യാതെ മുറിയില്‍ കിടന്നുറങ്ങിയതാണ് അപകട കാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ ഖിസൈസിലെ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)



21 January 2009

ഉറങ്ങിക്കിടക്കവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അജ്മാനിലെ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം മുരുക്കുംപുഴ ചെറുകായല്‍ സ്വദേശി നൗഷാദ് ആണ് മരിച്ചത്. 36 വയസായിരുന്നു. നസീറയാണ് ഭാര്യ. നാസിലയാണ് മകള്‍. അജ്മാനിലെ ഒരു കാര്‍ഗോ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



14 January 2009

കബൂത്തര്‍ഭായ്‌ എന്ന ഇരിങ്ങപ്പുറം പുതുവീട്ടില്‍ അബ്ദുറഹ്‌മാന്‍

പേരാമംഗലം : ബസ്സും കാറും കൂട്ടിയിടിച്ച്‌ തൃശ്ശൂര്‍ പ്ലാസാ ഹോട്ടല്‍ ഉടമ ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ അബ്ദുറഹ്‌മാന്‍ (64) (കബൂത്തര്‍ഭായ്‌- എന്നറിയപ്പെടുന്നു), ഡ്രൈവര്‍ ഇരിങ്ങാലക്കുട കൊമ്പാത്ത്‌ അവിട്ടത്തൂര്‍ സുധന്‍ മേനോന്‍ (54) എന്നിവര്‍ മരിച്ചു. ബസ്‌ യാത്രികരായ നാലു പേര്‍ക്ക്‌ പരിക്കേറ്റു.




ചൊവ്വാഴ്‌ച വൈകീട്ട്‌ മൂന്നിന്‌ പേരാമംഗലം പോലീസ്‌ സ്റ്റേഷനു സമീപത്താണ്‌ അപകടം. അബ്ദു റഹ്‌മാന്‍ മദര്‍ ആസ്‌പത്രിയിലും സുധന്‍ മേനോന്‍ അമല ആസ്‌പത്രിയിലുമാണ്‌ മരിച്ചത്‌. വേലൂര്‍ സ്വദേശി സിത്താര (21), പാവറട്ടി സ്വദേശി ജൈഷ ജോണ്‍സണ്‍ (7), വേലൂര്‍ സ്വദേശിനി രജനി (46) ഒതല്ലൂര്‍ സ്വദേശി സരിത്‌ (20) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ പ്രഥമ ശുശ്രൂഷ
നല്‍കി വിട്ടു.




ഇരിങ്ങപ്പുറത്തുനിന്ന്‌ തൃശ്ശൂരിലേക്ക്‌ പോകുകയായിരുന്നു കാര്‍. അപകടത്തില്‍പ്പെട്ട സ്വകാര്യ ബസ്സ്‌ തൃശ്ശൂരില്‍ നിന്ന്‌ വേലൂരിലേക്ക്‌
പോകുകയായിരുന്നു. മുംതാസാണ്‌ അബ്ദുറഹ്‌മാന്‍റെ ഭാര്യ. മക്കള്‍: അസ്‌ലാം, ബഷീര്‍, വാഹിദ (മൂവരും ദുബായ്‌). ഖബറടക്കം ബുധനാഴ്‌ച തൈക്കാട്‌ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍.




വനജയാണ്‌ സുധന്‍റെ ഭാര്യ. മക്കള്‍: വിനോദ്‌, വിനീത്‌.

0അഭിപ്രായങ്ങള്‍ (+/-)



പുത്തന്‍ചിറ സ്വദേശി ബഹ്റിനില്‍ മരിച്ചു

തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ബഹ്റിനില്‍ മരിച്ചു. വീട്ടു ഡ്രൈവറായി ജോലി നോക്കിയിരുന്ന നടുപറമ്പില്‍ ഹനീഫയാണ് മരിച്ചത്. 53 വയസായിരുന്നു. 20 വര്‍ഷമായി ബഹ്റിനില്‍ ജോലി ചെയ്യുന്ന ഹനീഫയ്ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്

0അഭിപ്രായങ്ങള്‍ (+/-)



13 January 2009

ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ആലങ്കാട് അക്കാനത്ത് കൊച്ചൗസേപ്പ് പവിയാനൂസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഷാര്‍ജയിലെ കറം ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. മേരിയാണ് ഭാര്യ. രശ്മി, റീമ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ശംസുദ്ദീന്‍ മുഹമ്മദ് ഇസ്മായീല്‍

മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ശംസുദ്ദീന്‍ മുഹമ്മദ് ഇസ്മായീല്‍ ആണ് മരിച്ചത്. 37 വയസായിരുന്നു. ദുബായ് അല്‍ ശറാവി കമ്പനിയിലെ ഇലക്ട്രിക്കല്‍ ടെക്നീഷ്യനായിരുന്നു. സജ്നയാണ് ഭാര്യ. ഹന, തഹാനി എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ദുബായ് സോനാപൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



08 January 2009

ഈന്തുള്ളതില്‍ അസ് ലം

നാദാപുരം വാണിമേല്‍ സ്വദേശി ഈന്തുള്ളതില്‍ അസ് ലം ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 29 വയസായിരുന്നു. ഷാര്‍ജയിലെ ഡേ നൈറ്റ് കഫറ്റീരിയയിലെ ജീവനക്കാരനായിരുന്നു. സഫീനയാണ് ഭാര്യ. റിനു ഫാത്തിമയാണ് മകള്‍.

0അഭിപ്രായങ്ങള്‍ (+/-)



06 January 2009

വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ബഹ്റിന്‍ വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ പഴുവില്‍ മാധവന്‍ കുട്ടിയാണ് മരിച്ചത്. നാട്ടില്‍ പഠിക്കുന്ന മകള്‍ ശ്രീദേവിയെ ക്രിസ്മസ് അവധിക്ക് ശേഷം നാട്ടില്‍ അയയ്ക്കാന്‍ സൗദിയില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. രേണുകയാണ് ഭാര്യ. കഴിഞ്ഞ 10 വര്‍ഷമായി അല്‍ഖോബാറില്‍ ജോലി ചെയ്യുകയായിരുന്നു മാധനവന്‍കുട്ടി.

0അഭിപ്രായങ്ങള്‍ (+/-)



05 January 2009

നാദാപുരം കുമ്മങ്കോട് സ്വദേശി

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശി മത്തത്ത് ഇസ്മായിലാണ് മരിച്ചത്. 38 വയസായിരുന്നു. താഹിറയാണ് ഭാര്യ.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്