31 March 2009

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ഷാര്‍ജയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് ഉദുമ വേവൂരി സ്വദേശി അബ്ബാസിനെയാണ് താമസ സ്ഥലത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. ഖമറുവാണ് ഭാര്യ. ഒരു മകളുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഷാര്‍ജ റോളയിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനാണ്.

0അഭിപ്രായങ്ങള്‍ (+/-)



പുഷ്പരാജന്‍ നായര്‍ കുവൈറ്റില്‍ നിര്യാതനായി

അങ്കമാലി കൂത്തക്കുളങ്ങര കിഴക്കേ പുത്തന്‍ വീട്ടില്‍ പുഷ്പരാജന്‍ നായര്‍ കുവൈറ്റില്‍ നിര്യാതനായി. ദമാസ് ജ്വല്ലറി ജീവനക്കാരനായിരുന്നു. എന്‍.എസ്.എസ് കുവൈറ്റിന്‍റെ സജീവ അംഗവുമായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



താനപറമ്പില്‍ വലിയകത്ത് അബ്ദുല്‍ റഹിമാന്‍

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പടി കിഴക്ക് താനപറമ്പില്‍ വലിയകത്ത് അബ്ദുല്‍ റഹിമാന്‍ (71) നിര്യാതനായി. ബ്ലാങ്ങാട് പള്ളി കബര്‍സ്ഥാനില്‍ കബറടക്കം നടത്തി. ഭാര്യ: അമീറ. മക്കള്‍ : ഖൈറുന്നീസ, താജുന്നീസ, സൈഫുന്നീസ. മരുമക്കള്‍: ബക്കര്‍ (അബുദാബി), റാഫി, പരേതനായ യഹിയ.

0അഭിപ്രായങ്ങള്‍ (+/-)



ബൈക്ക് അപകടത്തില്‍ യുവതി മരിച്ചു

ചാവക്കാട്‌: ദേശീയ പാതയില്‍ തിരുവത്രയില്‍ നിന്ന് മന്ദലാം കുന്നത്തേക്ക് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുക യായിരുന്ന മന്ദലാം കുന്ന്‌ പണിക്ക വീട്ടില്‍ ഹാരിസിന്റെ ഭാര്യ സൌജ (28) അപകടത്തില്‍ മരിച്ചു. ശനിയാഴ്‌ച രാത്രി എടക്കഴിയൂര്‍ നാലാം കല്ലില്‍ വെച്ച്‌ ഭര്‍ത്താവും മകനുമായി ബൈക്കില്‍ യാത്ര ചെയ്യുന്നതി നിടെയാണ്‌ അപകടം. യാത്രക്കിടെ ഷാള്‍ പിന്നിലെ ചക്രത്തില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ രാജ ആശുപത്രിയി ലെത്തിച്ചെങ്കിലും അവിടെ നിന്നും അശ്വിനി യിലെത്തി ക്കാനുള്ള യാത്രക്കിടെ മരണം സംഭവിച്ചു. തിരുവത്ര സ്വദേശികളായ മൊയ്തീന്‍ കുഞ്ഞി നഫീസ കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.

0അഭിപ്രായങ്ങള്‍ (+/-)



29 March 2009

കെ. സി. ഹംസ മണത്തല

മണത്തല ജുമാ‍അത്ത് കമ്മിറ്റി മെംബറും പൊതു പ്രവര്‍ത്തകനുമായ കെ. സി. ഹംസ(65) നിര്യാതനായി. ശനിയാഴ്ച രാത്രി ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘ കാലം ഖത്തറില്‍ ബിസിനസ്സ് ചെയ്തിരുന്നു. നഫീസയാണ് ഭാര്യ. ദോഹ ബാങ്കില്‍ ജോലി ചെയ്യുന്ന ഖമറുദ്ദീന്‍, ഹാജറ എന്നിവരാണ് മക്കള്‍. അബുദാബിയിലെ ബാച്ച് ചാവക്കാട് ട്രഷറര്‍ ബഷീര്‍ കുറുപ്പത്ത്,
മ്യൂസിക് കമ്പോസര്‍ നൌഷാദ് ചാവക്കാട്, ഖത്തര്‍ ടൊയോട്ട യിലെ കെ. സി. മുസ്തഫ എന്നിവര്‍ അനന്തിരവന്‍മാരാണ്. ഖബറടക്കം മണത്തല പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



അജ്മാനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു.

അജ്മാനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ആലപ്പുഴ കൊടച്ചനാട് മുണ്ടക്കല്‍ ഭാര്‍ഗവന്‍ പിള്ളയുടെ മകന്‍ ജയദേവന്‍ ആണ് മരിച്ചത്. 44 വയസായിരുന്നു. അജ്മാന്‍ സനിയ്യയിലെ ഫ്ലാറ്റില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. കലയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ആദിത്യ, അഭിരാമി എന്നിവരാണ് മക്കള്‍. ദുബായിലെ മോട്ടീവേറ്റീവ് പബ്ലിംഷിംഗ് കമ്പനിയില്‍ പ്രൊഡക്ഷന്‍ എക്സികുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. ഒന്‍പത് വര്‍ഷമായി യു.എ.ഇയിലുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



അലൈനില്‍ മലയാളി അടക്കം രണ്ട് പേര്‍ മരിച്ചു.

അലൈനില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരു മലയാളി അടക്കം രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം എടരിക്കോട്, ക്ലാരി, പണിക്കര്‍പടി കുളത്തുമാട്ടില്‍ മൊയ്തീന്‍കുട്ടിയും സിറിയക്കാരനായ എഞ്ചീനീയര്‍ ബസാംമുമാണ് മരിച്ചത്. ഡ്രെയിനേജ് മെക്കാനിക്കല്‍ ജോലിക്കാരായ ഇവര്‍
വേസ്റ്റ് വാട്ടര്‍ ഗട്ടറില്‍ നിന്നുള്ള വാതകം ശ്വസിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനമായില്ല. ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. അലി സയ്യിദ് എന്ന ഈജിപ്റ്റുകാരന്‍ പരിക്കുകളോടെ അലൈന്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൗസിയയാണ്36 വയസുള്ള മൊയ്തീന്‍ കുട്ടിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി അലൈനില്‍ ജോലിക്കാരനാണ്.

0അഭിപ്രായങ്ങള്‍ (+/-)



26 March 2009

നവീന്‍ ഷാ മുംബൈയില്‍ നിര്യാതനായി

ഇന്ത്യന്‍ വംശജനും ഒമാനി പൗരനുമായ നവീന്‍ ഷാ മുംബൈയില്‍ നിര്യാതനായി. 69 വയലായിരുന്നു.
ഒമാനിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഷാ നഗാര്‍ഡ്സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന നവീന്‍ ഷാ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 50 വര്‍ഷത്തോളമായി ഒമാനിലെ വ്യാപാര രംഗത്ത് സജീവ സാനിധ്യമായിരുന്നു ഇദ്ദേഹം.

0അഭിപ്രായങ്ങള്‍ (+/-)



23 March 2009

താളിപടപ്പ് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

കാസര്‍ക്കോട് താളിപടപ്പ് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബായ് എയര്‍ പോര്‍ട്ട് ഫ്രീസോണിലെ ഇന്‍ഡി ഗോള്‍ഡ് എന്ന സ്ഥാപനത്തിന്‍റെ മാനേജറായ ബഗദെ ഗണേഷ് റാവു ആണ് മരിച്ചത്. 48 വയസായിരുന്നു. ജ്യോതിയാണ് ഭാര്യ. അമൃത, അക്ഷത, ദുര്‍ഗ പ്രസാദ്എന്നിവരാണ് മക്കള്‍. സംസ്ക്കാരം നാളെ സോണാപ്പൂരില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



21 March 2009

സ്വാതന്ത്ര്യ സമര സേനാനി വി.പി. ഇട്ടിക്കുരു

സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന വി. പി. ഇട്ടിക്കുരു (84) ശനിയാഴ്ച രാവിലെ കൊരട്ടിയിലെ വസതിയില്‍ വെച്ച് മരണപ്പെട്ടു. അജ്മാന്‍ അല്‍ സാദ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി മേരി ഡേവിഡ് അടക്കം നാലു മക്കളാണ് .

0അഭിപ്രായങ്ങള്‍ (+/-)



18 March 2009

മലയാളി ബൈക്കപകടത്തില്‍ മരിച്ചു

ഷാര്‍ജയില്‍ മലയാളി ബൈക്കപകടത്തില്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി കിഴക്കേപീടിയേക്കല്‍ ഹംസയുടെ മകന്‍ ശിഹാബുദ്ദീന്‍ ആണ് മരിച്ചത്. 26 വയസായിരുന്നു. അവിവാഹിതനാണ്. എം പോസ്റ്റ് ഡെലിവറി ജീവനക്കാരനായ ശിഹാബുദ്ദീന്‍ സഞ്ചരിച്ച ബൈക്ക് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



16 March 2009

മലയാളി വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

ദുബായ് ഖിസൈസില്‍ മലയാളി വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹനാന്‍ ഫാത്തിമയാണ് മരിച്ചത്. 12 വയസായിരുന്നു. കാസര്‍ക്കോട് മേല്‍പ്പറമ്പ് സ്വദേശി ഹസന്‍കുട്ടി, ഖദീജ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സഹോദരന്‍ മിസ്ഹബ് ഹസനെ സ്കൂളിലേക്ക് ബസ് കയറ്റി വിടാന്‍ കാത്തു നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മലയാളിയെ ദുബായില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി രവിശങ്കറിനെയാണ് സോണാപൂരിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 30 വയസായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



15 March 2009

വടകര സ്വദേശി രവീന്ദ്രന്‍റെ മകന്‍ റിതീഷ്

ബഹറിനില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. വടകര സ്വദേശി രവീന്ദ്രന്‍റെ മകന്‍ റിതീഷാണ് മരിച്ചത്. 29 വയസായിരുന്നു. അല്‍ ദസ്മ ബേക്കറില്‍ ജോലിക്കാരനായിരുന്നു ഇദേഹം.വ്

0അഭിപ്രായങ്ങള്‍ (+/-)



14 March 2009

മുഹമ്മദ് ആസിഫ് ദമാമിലെ ജുബൈലില്‍ മരിച്ചു

മാഹി പെരുമടം മീത്തലകത്ത് മുഹമ്മദ് ആസിഫ് ദമാമിലെ ജുബൈലില്‍ മരിച്ചു. 26 വയസായിരുന്നു. ജുബൈലിലെ ഒരു കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

0അഭിപ്രായങ്ങള്‍ (+/-)



12 March 2009

പത്തനാപുരം ചേലക്കോട് ബേബി വില്ലയില്‍ മുഹമ്മദ് രാജന്‍

ദുബായില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം ചേലക്കോട് ബേബി വില്ലയില്‍ മുഹമ്മദ് രാജന്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. ദുബായിലെ ഒരു ലേബര്‍ ക്യാമ്പിലെ സൂപ്പര്‍ വൈസറായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



11 March 2009

കുഞ്ഞഹമ്മദ് ദുബായില്‍ നിര്യാതനായി

കണ്ണൂര്‍ മാട്ടൂല്‍ പള്ളിവളപ്പില്‍ കുഞ്ഞഹമ്മദ് ദുബായില്‍ നിര്യാതനായി. 55 വയസായിരുന്നു. നസീമയാണ് ഭാര്യ. ഷമീമ, ഷഹീന, റംലത്ത് എന്നിവരാണ് മക്കള്‍. ദുബായിലെ ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയില്‍ പി.ആര്‍.ഒ ആയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി യു.എ.ഇയിലുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



അയ്യംകൊട്ടില്‍ ദിലീപ് കുമാര്‍

ഒറ്റപ്പാലം തോട്ടക്കര അയ്യംകൊട്ടില്‍ ദിലീപ് കുമാര്‍ ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജ്യോതിയാണ് ഭാര്യ. മേഘ, ശിവന്‍ എന്നിവരാണ് മക്കള്‍. ഒന്‍പത് മാസം മുമ്പ് സൗദിയില്‍ എത്തിയ ദിലീപ് ദമാമിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



ഇബ്രാഹിം കുട്ടി

എടപ്പാള്‍ നെല്ലിശേരി പാറയില്‍ വളപ്പില്‍ മുഹമ്മദിന്‍റെ മകന്‍ ഇബ്രാഹിം കുട്ടി യു.എ.ഇയിലെ ലിവയില്‍ വാഹനാപകടത്തില്‍ മരിച്ചു. 30 വയസായിരുന്നു. ബുഷ്റയാണ് ഭാര്യ. റഹീന, റസീന, ഉസ്മാനുല്‍ ഫാരിസ് എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



10 March 2009

കൊളപ്പുറം പുതുപറമ്പ്‌ കുഞ്ഞാലി

കൊളപ്പുറം പുതുപറമ്പ്‌ കുഞ്ഞാലി 9/03/2009 തിങ്കള്‍ കാലത്ത്‌ നിര്യാതനായി . മക്കള്‍ മന്‍സൂര്‍ കൊളപ്പുറം, അബ്‌ദുല്‍ നാസര്‍, അബ്‌ദുല്‍ ഗഫൂര്‍ എന്നിവര്‍ ജിദ്ദയില്‍ ജോലി ചെയ്യുന്നു. പരേതനു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു.




- ബഷീര്‍ വെള്ളറക്കാട്‌

0അഭിപ്രായങ്ങള്‍ (+/-)



എടപ്പാള്‍ നാച്ചിപ്പറമ്പില്‍ ഷരീഫ്

അബുദാബിയില്‍ കാറപകടത്തില്‍ മരണപ്പെട്ട ഷരീഫിന്‍റെ മയ്യിത്ത് ഇന്നു നാട്ടിലേക്ക് കൊണ്ടു പോകും. ശനിയാഴ്ച രാത്രി അബുദാബി ദുബായ് റോഡിലുണ്ടായ കാര്‍ അപകടത്തില്‍ മരണപ്പെട്ട, എടപ്പാള്‍ സ്വദേശി ഷരീഫിന്‍റെ മയ്യിത്ത്, നിയമ നടപടികള്‍ക്കു ശേഷം ഇന്നു നാട്ടിലേക്ക് കൊണ്ടു പോകും. ദീര്‍ഘ കാലം അബുദാബിയിലെ ഖാലിദ് ബിന്‍ വലീദ് ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന ഷരീഫ്, കഴിഞ്ഞ ഏഴു മാസങ്ങള്‍ക്കു മുന്‍പ് ദുബായിലെ ജാഷന്‍മാളിലേക്ക് ജോലി മാറിയിരുന്നു.




നാച്ചിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ മകനായ ഷരീഫിന് നാലു മക്കളാണ്. ഹഫ്സയാണ് ഭാര്യ. കൂട്ടുകാരേയും ബന്ധുക്കളേയും കാണാനായി അബുദാബിയില്‍ വന്നു തിരിച്ചു പോകുമ്പോഴാണ് ശനിയാഴ്ച രാത്രി അല്‍ റാഹക്കു സമീപം വെച്ച് പിന്നില്‍ നിന്നും വന്നിരുന്ന സ്വകാര്യ ബസ്സ് ഇടിച്ചത് എന്ന് അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍ പറയുന്നു.

0അഭിപ്രായങ്ങള്‍ (+/-)



ശിവസദനത്തില്‍ ജനാര്‍ദ്ദനന്‍റെ മകന്‍ രാഗേഷ്

മലയാളി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കല്ലേലിഭാഗം ശിവസദനത്തില്‍ ജനാര്‍ദ്ദനന്‍റെ മകന്‍ രാഗേഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. സ്വപ്നയാണ് ഭാര്യ. പൂജയാണ് മകള്‍. രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തിന് ഒരു പെണ്‍കുട്ടി കൂടി ജനിച്ചു. ഷാര്‍ജയിലെ ഒരു ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൂന്ന് മാസം മുമ്പാണ് ജോലിക്കെത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



07 March 2009

തോമസ് വര്‍ഗീസിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

കുവൈറ്റില്‍ മരിച്ച നീലഗിരി സ്വദേശി തോമസ് വര്‍ഗീസിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തോമസ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യ സിബി ജേക്കബ് കുവൈറ്റില്‍ സ്റ്റാഫ് നഴ്സാണ്.

0അഭിപ്രായങ്ങള്‍ (+/-)



04 March 2009

അനിലിന്‍റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

സൗദിയിലെ താഇഫില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒറ്റപ്പാലം പനമണ്ണ ഐക്യത്തില്‍ വീട്ടില്‍ അനിലിന്‍റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 ന് കരിപ്പൂരിലെത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുകയെന്ന് താഇഫ് നവോദയ പ്രവര്‍ത്തകര്‍ അറിയിച്ചു. 28 കാരനായ അനില്‍ അവധിക്ക് നാട്ടില്‍ പോയി വിവാഹ നിശ്ചയം കഴിഞ്ഞ് താഇഫില്‍ തിരിച്ചെത്തിയത് ആറ് മാസം മുമ്പാണ്.

0അഭിപ്രായങ്ങള്‍ (+/-)



03 March 2009

അയിനിപ്പിള്ളി ലോഹിതാക്ഷന്‍

അബുദാബിയിലെ ഗിരിജാ സ്റ്റോറിന്‍റെ സ്ഥാപകനും പാവറട്ടി മരുതയൂര്‍ സ്വദേശിയുമായ അയിനിപ്പിള്ളി ലോഹിതാക്ഷന്‍ നിര്യാതനായി. 70 വയസായിരുന്നു. അബുദാബിയിലുള്ള ഗിനീഷ്, ഗിജു എന്നിവരാണ് മക്കള്‍. സംസ്ക്കാരം ഇന്ന് മരുതയൂരില്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്