30 April 2009

ചൊവ്വ സ്വദേശി അടക്കനെമ്പത്ത് റനീത്ത് രഘുനാഥന്‍


ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ചൊവ്വ സ്വദേശി അടക്കനെമ്പത്ത് റനീത്ത് രഘുനാഥന്‍ ആണ് മരിച്ചത്. 20 വയസായിരുന്നു. ദുബായ് ജബല്‍അലിയിലെ കണ്‍സെപ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



ഗോപാലകൃഷ്ണപിള്ള മസ്ക്കറ്റില്‍ നിര്യാതിനായി

കായംകുളം മുതുകുളം സ്വദേശി മാപ്പിലേത് വീട്ടില്‍ ഗോപാലകൃഷ്ണപിള്ള മസ്ക്കറ്റില്‍ നിര്യാതിനായി. 42 വയസായിരുന്നു. കൃഷ്ണകുമാരിയാണ് ഭാര്യ. ഗോപി കൃഷ്ണനാണ് മകന്‍. മസ്ക്കറ്റിലെ സര്‍വീസ് ആന്‍ഡ് ട്രേഡ് കമ്പനി ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



28 April 2009

പാണ്ട്യാല വീട്ടില്‍ ഇബ്രാഹിം ഹാജി

കാസര്‍ഗോഡ് പടന്ന മാവിലാ കടപ്പുറം പന്ത്രണ്ടിലെ പാണ്ട്യാല വീട്ടില്‍ ഇബ്രാഹിം ഹാജി ( 70) മരണപ്പെട്ടു. സഹോദരന്‍ അബ്ദുള്ള യു. എ. ഇ. യിലെ കല്‍ബ യില്‍ ജോലി ചെയ്യുന്നു. സിറാജ് ദിനപ്പത്രം അബുദാബി ബ്യുറോ ചീഫ് മുനീര്‍ പാണ്ട്യാല സഹോദരീ പുത്രനാണ്.

ഇബ്രാഹിം ഹാജിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നു, അഖിലേന്ത്യാ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സിക്രട്ടറി കാന്തപുരം എ. പി. അബുബക്കര്‍ മുസ്‌ല്യാര്‍ അറിയിച്ചു . ഖബറടക്കം പന്ത്രണ്ടിലെ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില് നടന്നു.


- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

0അഭിപ്രായങ്ങള്‍ (+/-)



26 April 2009

ആദികടലായി സ്വദേശി കൂവപ്പറമ്പില്‍ അബ്ദുല്‍ സത്താര്‍

കണ്ണൂര്‍ ആദികടലായി സ്വദേശി കൂവപ്പറമ്പില്‍ അബ്ദുല്‍ സത്താര്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 55 വയസായിരുന്നു. അവധിക്ക് നാട്ടില്‍ പോയതായിരുന്നു. ഷാഹിദയാണ് ഭാര്യ. നാല് മക്കളുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഷാര്‍ജയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)



25 April 2009

ഖദീജ ഹജ്ജുമ്മ, ചാവക്കാട്

ഖദീജ ഹജ്ജുമ്മചാവക്കാട് മന്നലംകുന്ന് പരേതനായ കടവില്‍ മോയ്തുട്ടി യുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85), ഇന്ന് (ശനിയാഴ്ച ) രാവിലെ മരണപ്പെട്ടു. ഖബറടക്കം മന്നലാംകുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ഷാര്‍ജയിലുള്ള അലി ഹാജി, മലേഷ്യ യിലുള്ള മുഹമ്മദ് കുട്ടി, അബ്ദു ഹാജി, കുഞ്ഞി മുഹമ്മദ് എന്നിവര്‍ മക്കളും, അബുദാബിയില്‍ ജോലി ചെയ്യുന്ന റഫീഖ് കടവില്‍ , റഷീദ് കടവില്‍ എന്നിവര്‍ പേരക്കുട്ടികളുമാണ് .
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

0അഭിപ്രായങ്ങള്‍ (+/-)



23 April 2009

പി. കാന്തിമതി മണി

ബഹ്റിനിലെ തമ്പീസ് കമ്യൂണിക്കേഷന്‍സ് സി.ഇ.ഒയായ വി.എസ് തമ്പിയുടെ സഹോദരി പി. കാന്തിമതി മണി നിര്യാതയായി. 64 വയസായിരുന്നു. എ.സി ഭാസ്ക്കരനാണ് ഭര്‍ത്താവ്. ദീപ, ശോഭ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



കമ്പിവിള വീട്ടില്‍ ആമിനാ ബീവി

കൊല്ലം ചാത്തന്നൂര്‍ കമ്പിവിള വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിനാ ബീവി (80) ഇന്ന് (ബുധന്‍) രാവിലെ മരണപ്പെട്ടു. എട്ടു മക്കളും പേരമക്കളു മടങ്ങുന്ന നൂറോളം അംഗങ്ങള്‍ ഉള്ള കമ്പിവിള വീട്ടിലെ ഏറ്റവും തല മുതിര്‍ന്ന അംഗവും പഴയ തലമുറയിലെ അവസാനത്തെ കണ്ണി യുമാണ് ആമിനാ ബീവി. ഇന്ന് (ബുധന്‍) അസര്‍ നിസ്കാരാനന്തരം, കൊട്ടിയം കൊട്ടുംപുറം പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടക്കും. അജ്മാനിലെ എം. ജെ. എസ്. മീഡിയാ യിലെ പ്രോഡക്ഷന്‍ കണ്ട്രോളര്‍ ഷെയ്നാസ് ചാത്തന്നൂര്‍, ഷിബു എന്നിവര്‍ പേര മക്കള്‍ ആണ്.
 
വെള്ളിയാഴ്ച്ച ജുമാക്ക് ശേഷം അജ്മാനില്‍ മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുമെന്നും ബന്ധുക്കള്‍ അറിയിക്കുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



22 April 2009

പുന്നക്കച്ചാലില്‍ അലവി ഹാജി

കടപ്പുറം പുന്നക്കച്ചാലില്‍ താമസിക്കുന്ന അലവി ഹാജി ഇന്ന് പുലര്‍ച്ചെ 6.30ന് മരണപ്പെട്ടു. കോയ, ശറഫലി, ബീവി എന്നിവര്‍ മക്കളാണ്. ഖബറടക്കം അഞ്ചങ്ങാടി പള്ളി ഖബര്‍ സ്ഥാനില്‍ നടത്ത പ്പെടുന്നതാണ്.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



18 April 2009

അറക്കല്‍ മുഹമ്മദ് മോന്‍, മേച്ചേരിപ്പടി ഹംസ

അബുദാബി: അബുദാബി റുവൈസില്‍ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് സ്വദേശി അറക്കല്‍ മുഹമ്മദ് മോന്‍ 47, വെങ്കിടങ്ങ് മേച്ചേരിപ്പടി സ്വദേശി ഹംസ 55 എന്നിവര്‍ ആണ് മരണപ്പെട്ടത്. ഒരേ മുറിയില്‍ താമസിക്കുന്ന ഇവരുടെ മൃതദേഹം വ്യാഴാഴ്‌ച വൈകീട്ടാണ്‌ കണ്ടെത്തിയത്‌. 30 വര്‍ഷമായി ഹംസ റുവൈസില്‍ പച്ചക്കറി ക്കട നടത്തി വരികയാണ്‌. മുഹമ്മദ്‌ മോന്‍ റുവൈസില്‍ എത്തിയത്‌ നാലു മാസം മുമ്പാണ്‌. കട തുറക്കാത്തതു കണ്ടപ്പോള്‍ പാകിസ്‌താനിയായ സുഹൃത്ത്‌ താമസ സ്ഥലത്ത്‌ പോയി നോക്കിയെന്നും അപ്പോഴാണ്‌ ഇരുവരും മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത്‌ കണ്ടതെന്നുമാണ്‌ വിവരം. മൃതദേഹങ്ങള്‍ റുവൈസിലെ ആസ്‌പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ജുമേരിയയാണ്‌ മുഹമ്മദ്‌ മോന്റെ ഭാര്യ. മക്കള്‍: ഫഹദ്‌, ഫര്‍ഹാന്‍, ഹര്‍ഷാദ്‌, ഹസ്‌ന. ഷൈലജയാണ്‌ ഹംസയുടെ ഭാര്യ. മക്കള്‍: മുബാറക്ക്‌, ഹാഷിം, ഖലീല്‍, ഹബീബ്‌.

0അഭിപ്രായങ്ങള്‍ (+/-)



15 April 2009

പി. എസ്. എം. വൈദ്യര്‍

വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി പി. എസ്. എം. വൈദ്യര്‍ എന്ന് അറിയപ്പെടുന്ന മുഹമ്മദ് കുട്ടി മുസ്ലിയാര്‍ (74)
ബുധനാഴ്ച രാവിലെ മരണപ്പെട്ടു. മത - സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന മുഹമ്മദ് കുട്ടി മുസ്ലിയാര്‍ അറിയപ്പെടുന്ന ഭിഷഗ്വരനും ആയിരുന്നു.
 
തൃശൂര്‍ ജില്ലയിലെ മാലിക് ദിനാര്‍ ഇസ്ലാമിക് കോംപ്ലെക്സ് (M I C) കേന്ദ്ര കമ്മിറ്റി പ്രസിഡന്ട് ആയിരുന്നു. ഷാര്‍ജ യില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സത്താര്‍ , മസ്കറ്റിലെ നിസ്സാര്‍, ശബ്ന , മാജിദ എന്നിവര്‍ മക്കള്‍.
 
വ്യാഴാഴ്ച ഖബറടക്കം നടക്കും

0അഭിപ്രായങ്ങള്‍ (+/-)



13 April 2009

മൊഹമ്മദ് ഹാഫിസ്

പാലക്കാട് എന്‍. എസ്. എസ് എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മൊഹമ്മദ് ഹാഫിസ് അന്തരിച്ചു. ഇദ്ദേഹത്തിന്റെ അകാല ചരമത്തില്‍ പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശന യും എന്‍. എസ്. എസ്. കോളജ് ആലുംനിയും അനുശോചനം അറിയിച്ചു. പാലക്കാടു സ്വന്തമായി ഒരു സ്റ്റീല്‍ റോളിങ്ങ് മില്‍ നടത്തുകയായിരുന്നു ഹാഫിസ്. മലപ്പുറം ജില്ലയിലെ തിരൂര്‍ പൂക്കയില്‍ സ്വദേശിയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



07 April 2009

ഒരുമനയൂര്‍ വട്ടേക്കാട് കെ.സി.കബീര്‍

ഒരുമനയൂര്‍ വട്ടേക്കാട് ആലും പറമ്പില്‍ പള്ളിക്ക് സമീപമുള്ള മുസ്തഫയുടെ മകന്‍, കെ. സി. കബീര്‍ (33) ദമാമില്‍ വാഹനാ പകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ആരിഫയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സര്‍വ്വീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കബീര്‍ ജോലിക്കിടെ കൂടെ ജോലി ചെയ്യുന്ന ബംഗ്ലാദേശുകാരന്‍ പിറകോട്ടെടുത്തിരുന്ന ട്രൈലര്‍ കയറിയാണ് അപകടമുണ്ടായതെന്നും ഗുരുതരമായി പരിക്കു പറ്റി ആശുപത്രിയി ലെത്തിച്ചെങ്കിലും മരിക്കുകയാ യിരുന്നെന്നും അറിഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



06 April 2009

യാമ്പൂവില്‍ മലയാളി മരിച്ചു

സൗദിയിലെ യാമ്പൂവില്‍ നിര്‍മ്മാണ ജോലിക്കിടെ അപകടത്തില്‍ പെട്ട് മലയാളി മരിച്ചു. ഫറോക് കരുവന്‍തിരുത്തി സ്വദേശി നീറാന്‍ കുന്നത്ത് മുഹമ്മദാണ് മരിച്ചത്. 41 വയസ്സായിരുന്നു. മൃതദേഹം യാമ്പൂ റോയല്‍ കമ്മീഷന്‍ ആശുപത്രിയില്‍ ആണുള്ളത്. കദീജയാണ് ഭാര്യ.

0അഭിപ്രായങ്ങള്‍ (+/-)



05 April 2009

നാണു


കോഴിക്കോട് തിരുവള്ളൂര്‍ നിടുമ്പമണ്ണം സ്വദേശി നാണു ബഹ്റിനില്‍ നിര്യാതനായി. ഭാര്യയും മകളുമുണ്ട്. 17 വര്‍ഷമായി ബഹ്റിനില്‍ ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)



രാജന്‍ ബ്രോസ്


ബഹ്റിനിലെ പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ രാജന്‍ ബ്രോസ് അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് കൂട്ടികളുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



03 April 2009

മാപ്പിളപ്പാട്ട് ഗാന രചയിതാവ് അബു (സൈഫുദ്ദീന്‍)

ചാവക്കാട്: മാപ്പിളപ്പാട്ട് ഗാന രചയിതാവ് മണത്തല പള്ളിത്താഴം പണിക്ക വീട്ടില്‍ കുറുപ്പത്ത് അബു (അബു സൈഫുദ്ദീന്‍ - 70)നിര്യാതനായി. കബറടക്കം നടത്തി. 35 വര്‍ഷമായി മാപ്പിളപ്പാട്ട് രചിച്ച് ശ്രദ്ധേയനായ അബു 'അല്ലാഹു അക്ബര്‍ കീര്‍ത്തനത്താലെ, ബിസ്മിയും സ്തുതിയാകെ കഴിഞ്ഞു ഞാന്‍' തുടങ്ങിയ ഗാനങ്ങളുടെ രചിയതാവാണ്. ഭാര്യ: നബീസുമ്മ. മക്കള്‍: സെയ്ഫുദ്ദീന്‍, റഫീഖ്, സാദിഖ് (മൂവരും സൌദി അറേബ്യ), ബദറുദ്ദീന്‍, യൂനസ്, ഹാരിസ്, സാലിഹ്, മുഹ്സിന്‍, നൌഫല്‍, റഹ്മാബീവി, മുംതാസ്, ബല്‍ക്കീസ്. മരുമക്കള്‍: അഷറഫ്, ഹനീഫ, ഫിറോസ്, ഹസീന, ശാഹിദ, ബുഷറ, രഹ്ന, സജ്ന.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

0അഭിപ്രായങ്ങള്‍ (+/-)



02 April 2009

അല്‍ സാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

അലൈനില്‍ അല്‍ സാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കോഴിച്ചെന സ്വദേശി പരേതനായ കള്ളിയത്ത് ഹംസയുടെ മകന്‍ നിസാര്‍ ആണ് മരിച്ചത്. 38 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അലൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ 20 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. റസിയയാണ് ഭാര്യ. റിംസാന, നസി, ഹംസറിയാസ് എന്നിവരാണ് മക്കള്‍. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട് പോകും.

0അഭിപ്രായങ്ങള്‍ (+/-)



അല്‍ ഹസയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദമാമിലെ അല്‍ ഹസയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കഴ സ്വദേശി ബിജു ജോര്‍ജ്ജ് (31), കോഴിക്കോട് കൊടുവള്ളി സ്വദേശി ജോജോ മാത്യു (34) എന്നിവരാണ് മരിച്ചത്. ഇവര്‍സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

0അഭിപ്രായങ്ങള്‍ (+/-)



01 April 2009

മേലേപ്പുരക്കല്‍ ദാസ്

അബുദാബിലെ മദീനാ സായിദിലെ ജോര്‍ജ് ഓട്ടോ പാര്‍ട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ചാവക്കാട് ബ്ലാങ്ങാട് മേലേപ്പുരക്കല്‍ ഹരിദാസ് (57) നിര്യാതനായി. പരേതനായ മേലേപ്പുരക്കല്‍ വേലായുധന്‍റെ മകനാണ്. ഷീബയാണ് ഭാര്യ, പൊന്നമ്പിളി, ഹരീഷ് എന്നിവരാണ് മക്കള്‍.
 
പ്രഭ, അനിത, അമ്പിളി, രഘുനാഥ്, അബുദാബിയിലുള്ള എം. വി. അശോകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മരുമകന്‍ പ്രജിത്ത് ദുബായിലുണ്ട്. അവധിക്ക് നാട്ടില്‍ പോയിരുന്ന ഹരിദാസ് കോഴിക്കോട് സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.
 
- പി.എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



കെ.വി. കുഞ്ഞു മൊയ്തുണ്ണി, മണത്തല, ചാവക്കാട്

ചാവക്കാട് മണത്തല സ്വദേശിയും ജുമാഅത് പള്ളി കമ്മിറ്റി അംഗവുമായ കെ. വി. കുഞ്ഞു മൊയ്തുണ്ണി (70) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘ കാലം ഖത്തറില്‍ അബ്ദുല്ലാ ബിന്‍ താനി സ്ട്രീറ്റിലെ സിറ്റി കോള്‍ഡ് സ്റ്റോര്‍ എന്ന സ്ഥാപനം നടത്തിയിരുന്നു.
 
ചാലിശ്ശേരി സ്വദേശിനി ഫാത്തിമയാണ് ഭാര്യ. ദുബായ് R.T.A ഡിവിഷനില്‍ ജോലി ചെയ്യുന്ന മുനീര്‍, നാട്ടില്‍ ബസ് സര്‍വീസ് നടത്തുന്ന ബഷീര്‍, റഷീദ, സമീറ, ശൈബ എന്നിവര്‍ മക്കളാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഹാരിഫ് (പാലയൂര്‍), നൌഷാദ് (പെരിങ്ങോട്ടുകര) എന്നിവര്‍ മരുമക്കളാണ്‌.
 
കബറടക്കം മണത്തല പള്ളി ഖബര്‍സ്ഥാനില്‍.
 
- പി.എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്