31 May 2009

തൈക്കടവില്‍ ആര്‍ എം മൊഹമ്മദ്

mohamed-r-mചാ‍വക്കാട്: ഒരുമനയൂര്‍ തൈക്കടവില്‍ ആര്‍ എം മൊഹമ്മദ് (77) നിര്യാതനായി. ഭാര്യ: മാങ്കേടത്ത് ഖദീജ, മക്കള്‍ കാസീന്‍ അബുദാബി, പരേതനായ അബ്ദുല്‍ അസീസ്, ഇഖ്ബാല്‍ , ഉം ബായി ഇരുവരും ബാവന മെഡിക്കല്‍ സ് ചാവക്കാട്.

0അഭിപ്രായങ്ങള്‍ (+/-)



30 May 2009

രണ്ടര വയസ്സുകാരന്‍ ദുബായില്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് മലയാളി രണ്ടര വയസ്സുകാരന്‍ ദുബായില്‍ മരിച്ചു. അടൂര്‍, ഏഴംകുളം ശംഖുപറമ്പില്‍ ജിജു രാജന്‍ - ലൗലി ജിജു ദമ്പതികളുടെ മകന്‍ ജേക്കബ് ജിജുവാണ് മരിച്ചത്. ലാവണ്യ ജിജുവാണ് സഹോദരി. സംസ്കാരം തിങ്കളാഴ്ച പറക്കോട് സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗമാണ് മരിച്ച ജേക്കബ് ജിജുവിന്‍റെ പിതാവ് ജിജു രാജന്‍

0അഭിപ്രായങ്ങള്‍ (+/-)



നാലകത്ത്‌ കുറുവങ്ങായില്‍ അബ്ദുള്‍ കരീം

ചാവക്കാട്‌ ബസ്‌സ്റ്റാന്‍ഡിനു സമീപം നാലകത്ത്‌ കുറുവങ്ങായില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ കരീം (62) നിര്യാതനായി. ചാവക്കാട്‌ ടൗണിലെ നെബു ഓട്ടോ സര്‍വീസ്‌ സ്റ്റേഷന്‍ ഉടമയാണ്‌. ഭാര്യ : റംലത്ത്‌. മക്കള്‍ : നബീല്‍ (ദുബായ്‌), റൗബിന്‍ (മുസ്‌ലിം യുത്ത്‌ ലീഗ്‌ മണ്ഡലം കൗണ്‍സിലര്‍), അനീന. ഖബറടക്കം ശനിയാഴ്‌ച കാലത്ത് മണത്തല ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍.
 
- പി.എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



പുളിക്കല്‍ ആര്‍.വി. ബാവ ഹാജി

ഒരുമനയൂര്‍ വട്ടേക്കാട് പുളിക്കല്‍ ആര്‍. വി. ബാവ ഹാജി (90) നിര്യാതനായി. ഭാര്യ: നഫീസ. അബുദാബി മുസ്സഫയില്‍ ബിസിനസ്സ് ചെയ്യുന്ന ഹുസ്സൈന്‍ ഹാജി, ഖത്തറില്‍ ഉള്ള ഷാഹു ഹാജി, അഷ്റഫ്, അബ്ദു (ദുബായ്), ആമിന, ഫാതിമ, സഫിയ എന്നിവരാണ് മക്കള്‍. ഖബറടക്കം വട്ടേക്കാട് പള്ളി ഖബര്‍സ്ഥാനില്‍ ശനിയാഴ്ച നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



27 May 2009

ബി. സുദീപിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.

ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ച ബി. സുദീപിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. 45 വയസായിരുന്നു. ഉഷാ കുമാരിയാണ് ഭാര്യ. ആതിര, ആരതി എന്നിവരാണ് മക്കള്‍. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 ന് ദുബായ് സോണാപൂരിലെ മക്തൂം ക്ലിനിക്കില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും.

0അഭിപ്രായങ്ങള്‍ (+/-)



26 May 2009

മുഹമ്മദ്‌ റഫീക്ക്‌ ചാവക്കാട്

muhammad-refeeqചാവക്കാട് ആശുപത്രി പ്പടിക്ക് സമീപം അനു ഗ്യാസ്‌ ഏജന്‍സിക്ക് അടുത്ത് താമസിക്കുന്ന നാലകത്ത് ഹംസയുടെ മകന്‍ മുഹമ്മദ്‌ റഫീക്ക്‌ (39), ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഷാര്‍ജയില്‍ വെച്ച് മരണപ്പെട്ടു. ദുബായ്‌ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ കുഞ്ഞു മോള്‍. മൂന്നു ആണ്മക്കളും ഒരു പെണ്‍കുട്ടിയും ഉണ്ട്. കുടുംബ സമേതം ഷാര്‍ജ യിലായിരുന്നു. റാനൂഫ്‌ , റാനീഷ്‌ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. ഖബറടക്കം നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചാവക്കാട് എം. ആര്‍. ആര്‍. എം. ഹൈസ്കൂളിലും, കുന്നംകുളം യൂനിക്‌ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ്‌ റഫീക്ക്‌, പതിനഞ്ചു വര്‍ഷത്തോളമായി ദുബായില്‍ ആയിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

0അഭിപ്രായങ്ങള്‍ (+/-)



യുവാവ് അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു


മലയാളി യുവാവ് അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് പരപ്പ കമ്മാടം ബാനം റോഡിലെ പാടിക്കമുറിയില്‍ അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. 25 വയസായിരുന്നു. അവിവാഹിതനാണ്. ഫര്‍സാന സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ അബ്ദുല്‍ റഷീദ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്കൂട്ടറില്‍ പോകുമ്പോള്‍ സ്വദേശി ഓടിച്ചിരുന്ന കാറിടിക്കുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



25 May 2009

ചേറ്റുവ എന്‍. പി. കുഞ്ഞു മുഹമ്മദ് ഹാജി

ദുബായ് കെ. എം. സി. സി., വായനക്കൂട്ടം, സര്‍ഗ്ഗ ധാര എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനും കവിയുമായ അബ്ദുള്ള ക്കുട്ടി ചേറ്റുവയുടെ പിതാവ് എന്‍. പി. കുഞ്ഞു മുഹമ്മദ് ഹാജി (68) മരണമടഞ്ഞു. ചേറ്റുവ പാലത്തിനു സമീപം ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടത്തില്‍ ആയിരുന്നു മരണം സംഭവിച്ചത്. മത പണ്ഡിതനും ചേറ്റുവ ഖത്തീബും ആയിരുന്ന ആലി മുസ്ല്യാരുടെ മരുമകനും പി. കെ. ഹമീദ് സാഹിബിന്റെ മകനും ആയ എന്‍. പി. കുഞ്ഞു മുഹമ്മദ് ദീര്‍ഘ കാലം ദുബായില്‍ ബിസിനസ് ചെയ്തിരുന്നു. ഏക മകന്‍ ആണ് അബ്ദുള്ള കുട്ടി. ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ അദ്ദേഹത്തിന്റെ അളിയനാണ്. അബ്ദുസ്സലാം, സഫൂറ എന്നീ സഹോദരങ്ങള്‍ ഉണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



20 May 2009

കഠിനം‌കുളം സ്വദേശി എഡ്വിന്‍ പരേര

തിരുവനന്തപുരം ജില്ലയിലെ കഠിനം‌കുളം സ്വദേശി എഡ്വിന്‍ പരേര (70) ഇന്ന് രാവിലെ മരണപ്പെട്ടു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. നിര്‍വ്വാഹക സമിതി അംഗവും, അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സജീവ പ്രവര്‍ത്തകനുമായ ഇ. പി. സുനില്‍ മകനാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന വിമല്‍ അടക്കം എട്ട് മക്കളുണ്ട്.
 
സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ പുതുക്കുറിശ്ശി സെന്റ് മൈക്കിള്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



അലക്സാണ്ടര്‍ മാത്യു

യു.എ.ഇ എക്സ് ചേഞ്ച് റോള സൂക്ക് ബ്രാഞ്ച് ഹെഡും തിരുവനന്തപുരം സ്വദേശിയുമായ അലക്സാണ്ടര്‍ മാത്യു നിര്യാതനായി. 53 വയസായിരുന്നു. ഷൈനി മാത്യുവാണ് ഭാര്യ. അജയ്, അനൂപ് എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



18 May 2009

കുമരനെല്ലൂര്‍ ചുങ്കത്ത്‌ ഫാത്വിമ

കുമരനെല്ലൂര്‍ അറക്കല്‍ ജുമാ മസ്ജിദ്‌ ഖത്തീബ്‌ ചുങ്കത്ത്‌ കുഞ്ഞാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (75) ഇന്ന്‌ കാലത്ത്‌ 3 മണിക്ക്‌ നിര്യാതയായി. ഖബറടക്കം ഇന്ന്‌ ഉച്ച തിരിഞ്ഞ്‌ 3 മണിക്ക്‌ അറക്കല്‍ ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്‌. സൈനുദ്ധീന്‍, ഇബ്‌റാഹിം, സി. എം. ഉമ്മര്‍ എന്നിവര്‍ മക്കളാണ്‌, റസാഖ്‌ മുസ്ലിയാര്‍ മാണൂരിന്റെ ഭാര്യാ മാതാവാണ്‌ പരേത.
 
- ബഷീര്‍ വെള്ളറക്കാട്‌

0അഭിപ്രായങ്ങള്‍ (+/-)



ബിനോ എബ്രഹാമിന്‍റെ മാതാവ് അന്നമ്മ എബ്രഹാം

കുവൈറ്റില്‍ വ്യവസായിയായ ബിനോ എബ്രഹാമിന്‍റെ മാതാവ് അന്നമ്മ എബ്രഹാം നിര്യാതയായി. സംസ്കാരം കൊല്ലം കടപ്പാക്കട ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നാളെ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



17 May 2009

വാഹനാപകടത്തില്‍ മലയാളി മരിച്ചു

ഒമാനിലെ മര്‍മൂലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തലശേരി സൈദാര്‍ പള്ളി ഷിബിലില്‍ ഫിറോസിന്‍റെ മകന്‍ ഫായിസ് ആണ് മരിച്ചത്. 17 വയസായിരുന്നു. ഫിറോസിനേയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവറേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സറീനയാണ് ഫായിസിന്‍റെ മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



14 May 2009

കറുപ്പം വീട്ടില്‍ ഇബ്രാഹീം ഹാജി

ചാവക്കാട്: മുതുവട്ടൂര്‍ കറുപ്പം വീട്ടില്‍ ഇബ്രാഹീം ഹാജി (80) നിര്യാതനായി. മക്കള്‍: കബീര്‍ (അല്‍ ഐന്‍), ഷക്കീര്‍, ഫൈസല്‍ (അബുദാബി) എന്നിവരാണ്. ഖബറടക്കം മണത്തല ജുമാ-അത്ത് പള്ളി ഖബര്‍സ്താനില്‍ വ്യാഴാഴ്ച്ച നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



11 May 2009

സലാലയില്‍ മലയാളി ബിസിനസ്സുകാരന്‍ കുത്തേറ്റ് മരിച്ചു.

ഒമാനിലെ സലാലയില്‍ മലയാളി ബിസിനസ്സുകാരന്‍ കുത്തേറ്റ് മരിച്ചു. പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി അബ്ബാസ് അലിയാണ് മരിച്ചത്. ബിസിനസ്സ് പങ്കാളിയും പാലക്കാട് വല്ലപ്പുഴ സ്വദേശിയുമായ പ്രതി മുസ്തഫ പോലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി രണ്ടരയോടെയാണ് കൊലപാതകം നടന്നത്. ഭാര്യ സീനത്ത്. മൂന്ന് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



10 May 2009

കറുപ്പം വീട്ടില്‍ പൂണത്ത് ഹംസ ഹാജി

ബ്ലാങ്ങാട് ജുമാഅത്ത് പള്ളിക്കമ്മിറ്റി മുന്‍ പ്രസിഡന്‍റ് കറുപ്പം വീട്ടില്‍ പൂണത്ത് ഹംസ ഹാജി (80) അന്തരിച്ചു.

ഇന്ന് (ഞായര്‍) ഉച്ചക്ക് സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കുറച്ചു കാലങ്ങളായി കിടപ്പിലായിരുന്നു. ഖബറടക്കം ബ്ലാങ്ങാട് പള്ളി ഖബര്‍സ്ഥാനില്‍ ഇന്നു വൈകീട്ട് നടക്കും.

സഫിയ, ഷംസുദ്ദീന്‍, മുസ്തഫ, ഹാരിഫ്(മസ്കറ്റ്)എന്നിവര്‍ മക്കളാണ്. ചാവക്കാട് സെന്‍റ്റില്‍ സഫീര്‍ സ്വിച്ച് ബോഡ് & ഫാബ്രിക്കേഷന്‍ എന്ന സ്ഥാപനം നടത്തുന്ന ഉമ്മര്‍ മരു മകനാണ്. അബു ദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍ പ്രസിഡന്‍റ്
(ഇന്‍ഡ്യന്‍ ഇസ്ലാഹി സ്കൂള്‍ അദ്ധ്യാപകന്‍) മുഹമ്മദ് ഷറീഫ് സഹോദര പുത്രനാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



ചെങ്ങളായ് അരിമ്പറ പുതിയകത്ത് കുഞ്ഞ് മൊയ്തീന്‍

റിയാദില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെങ്ങളായ് അരിമ്പറ പുതിയകത്ത് കുഞ്ഞ് മൊയ്തീനാണ് മരിച്ചത്. 38 വയസായിരുന്നു. ഖദീജയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. 18 വര്‍ഷമായി മൊയ്തീന്‍ റിയാദില്‍ എത്തിയിട്ട്.

0അഭിപ്രായങ്ങള്‍ (+/-)



09 May 2009

ചാവക്കാട്‌ കാട്ടേപ്പറമ്പില്‍ കാദര്‍

ചാവക്കാട്‌: പാടൂര്‍ കാട്ടേപ്പറമ്പില്‍ കുഞ്ഞാമുവിന്റെ മകന്‍ കാദര്‍ (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഫാറൂഖ്‌, മൈമൂന, ഹസീന, സലാം, ഇസ്‌മായില്‍, സൂറ. മരുമക്കള്‍: റസിയ, ഷക്കീല, നസീറ, സെയ്‌ദുമുഹമ്മദ്‌, ജമാല്‍, ഇക്‌ബാല്‍. കബറടക്കം പാടൂര്‍ ജുമാഅത്ത്‌ പള്ളി കബര്‍സ്ഥാനില്‍ നടത്തി.

0അഭിപ്രായങ്ങള്‍ (+/-)



07 May 2009

മേച്ചേരിപ്പടി പുതുവീട്ടില്‍ ഹംസ

അബുദാബി: അബുദാബി റുവൈസില്‍‍ കുത്തേറ്റു മരിച്ച പാവറട്ടി വെങ്കിടങ്ങ്‌ മേച്ചേരിപ്പടി പുതുവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ ഹംസയുടെ (55) മൃതദേഹം മേച്ചേരിപ്പടി യിലുള്ള വസതിയില്‍ വ്യാഴാഴ്‌ച എത്തിക്കും. മുപ്പുട്ടിത്തറ ജുമാഅത്ത്‌ പള്ളി ഖബര്‍സ്‌താനില്‍ മൃതദേഹം ഖബറടക്കും. ഷൈലജയാണ്‌ ഹംസയുടെ ഭാര്യ. മക്കള്‍: മുബാറക്ക്‌, ഹാഷിം, ഖലീല്‍, ഹബീബ്‌.

0അഭിപ്രായങ്ങള്‍ (+/-)



എടവന്‍പറമ്പ് അച്യുതന്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട് ആലത്തൂര്‍ സ്വദേശി എടവന്‍പറമ്പ് അച്യുതന്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഖത്തറിലെ കോമ്പാസ് ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 23 ന് ഉണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്.

0അഭിപ്രായങ്ങള്‍ (+/-)



06 May 2009

തോണിക്കര മുഹമ്മദ് മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം തിരൂരങ്ങാടി സ്വദേശി തോണിക്കര മുഹമ്മദ് മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 53 വയസായിരുന്നു. 20 വര്‍ഷമായി മക്കയിലെ അലന്‍ നുഖ് ലി കമ്പനിയില്‍ ജീവനക്കാരനാണ്

0അഭിപ്രായങ്ങള്‍ (+/-)



കുണ്ടുങ്ങല്‍ സ്വദേശി സി,കെ ബഷീര്‍

കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി സി,കെ ബഷീര്‍ ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. 45 വയസായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഹിറ സ്ട്രീറ്റില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. 16 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)



05 May 2009

സുനിതാ വിലാസത്തില്‍ പങ്കജാക്ഷിയമ്മ

തിരുവനന്ത പുരം ഭരതന്നൂര്‍ സുനിതാ വിലാസത്തില്‍ പരേതനായ ഭാസ്കര പിള്ള യുടെ ഭാര്യ പങ്കജാക്ഷിയമ്മ (66) തിങ്കളാഴ്ച വൈകീട്ട് മരണപ്പെട്ടു. ഹൃദയാ ഘാതമായിരുന്നു. മൂന്നു ആണ്‍ മക്കളും ഒരു മകളും ഉണ്ട്. അബുദാബി യിലെ കലാ സാംസ്കാരിക
വേദികളിലെ സജീവ സാന്നിദ്ധ്യ മായ രാജേന്ദ്രന്‍ വെഞ്ഞാറമൂട് മരുമകന്‍ ആണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



04 May 2009

ബ്ലാങ്ങാട് കൊപ്പര ആമിനു

ബ്ലാങ്ങാട് ബീച്ച് പരേതനായ കൊപ്പര ബുഖാരിയുടെ ഭാര്യയും കടപ്പുറം ചില്ലാന കുഞ്ഞി മോന്‍ എന്നവരുടെ സഹോദരിയുമായ ആമിനു മരണപെട്ടു. താഹിറ, നൂറുദ്ധീന്‍, സലാം, ശെരീഫ് എന്നിവര്‍ മക്കളാണ്.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



ചിന്നക്കല്‍ ബീവാത്തു

കടപ്പുറം ഫോക്കസ് റോഡില്‍ താമസിക്കുന്ന പരേതനായ ചിന്നക്കല്‍ സെയ്തു മുഹമ്മദ് എന്നവരുടെ ഭാര്യ ബീവാത്തു (80) ഇന്നലെ പുലര്‍ച്ചെ മരണപെട്ടു. മുസ്ലിം ലീഗ് നേതാവ് മുഹമ്മദുണ്ണി, ഹുസൈന്‍, മൊയ്തീന്‍ഷാ, ബീവി, ഫാത്തിമത്തു എന്നിവര്‍ മക്കളാണ്.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



03 May 2009

രായം മരക്കാര്‍ വീട്ടില്‍ മൂപ്പില്‍ ഹസ്സന്‍കുട്ടി

ഗുരുവായൂര്‍ : ഒരുമനയൂര്‍ സ്വദേശി ഇപ്പോള്‍ ഗുരുവായൂര്‍ എടപ്പുള്ളിയില്‍ താമസിക്കുന്ന രായം മരയ്‌ക്കാര്‍ വീട്ടില്‍ മൂപ്പില്‍ ഹസ്സന്‍ കുട്ടി ഹാജി (68) നിര്യാതനായി. കാരക്കാട്‌ മുഹമ്മദുണ്ണി ഹാജിയുടെ മരുമകനാണ്‌. ഭാര്യ: സക്കീന. മക്കള്‍: മന്‍സൂര്‍ (ദുബായ്‌), മുനീര്‍ (ഖത്തര്‍), മാജിദ (ഖത്തര്‍), മര്‍സൂഖ്‌. മരുമക്കള്‍: ഷീനജ, ഫെബിന്‍, മുഖര്‍റം (ഖത്തര്‍), ജസീറ. ഖബറടക്കം ചാവക്കാട്‌ അങ്ങാടിത്താഴം ഖബര്‍സ്‌താനില്‍.
 
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്