29 June 2009

മാവേലിക്കര സ്വദേശി പീറ്റര്‍ അലക്സ്

ബഹ്റിനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര സ്വദേശി പീറ്റര്‍ അലക്സ് ആണ് മരിച്ചത്. വൈദ്യുതി-ജല അഥോറിറ്റിയിലെ ജീവനക്കാരനായിരുന്നു. ഷാന്‍, ഷാരോണ്‍ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്റിനില്‍ തിരുവനന്തപുരം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല സ്വദേശി വിജയനാണ് മരിച്ചത്. 35 വയസായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ആറ് മാസം മുമ്പാണ് ഇദ്ദേഹം ബഹിറിനില്‍ എത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



28 June 2009

കൊളങ്ങരകത്ത് കുഞ്ഞി പാത്തു

പാവറട്ടി: പൈങ്കണ്ണിയൂര്‍ ജുമാ മസ്ജിദിന് അടുത്ത് തെക്കെ അറ്റത്ത് പരേതനായ എറമസ്സന്‍ കാക്ക ഇല്ലത്ത് കൊട്ടുക്കല്‍ കുഞ്ഞി മൊയ്തുവിന്റെ ഭാര്യ കൊളങ്ങരകത്ത് കുഞ്ഞി പാത്തു (80) നിര്യാതയായി.
 
മക്കള്‍ : മൊഹമ്മദ്, ഹംസ, അബ്ബാസ്, ഷംസുദ്ദീന്‍ (നാലു പേരും യു. എ. ഇ. - 00971504848305), നഫീസ, അമിനു, റുക്കിയ, ഫാതിമ. മരുമക്കള്‍ : മൊഹമ്മദ്, അബ്ദുല്‍ ഹമീദ്, മൊഹമ്മദ്കുട്ടി, സഫിയ, തഹിറ, വാഹിധ, ജാസ്മിന്‍, ഖബറടക്കം ഇന്നു വൈകീട്ട് 4 മണിക്ക് പൈങ്കണ്ണിയൂര്‍ ജുമാ മസ്ജിദ് ഖബറുസ്താനില്‍.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

0അഭിപ്രായങ്ങള്‍ (+/-)



അബ്ദുല്‍ മജീദിന്റെ മയ്യിത്ത് ഖബറടക്കി

അബൂദാബിയില്‍ വെച്ചു മരണപെട്ട അബ്ദുല്‍ മജീദിന്റെ മയ്യിത്ത് ഇന്നു രാവിലെ 9.30ന്‍്‌ ഖബറടക്കി.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



ചാലില്‍ കുഞ്ഞുമൊയ്തു

കടപ്പുറം പുന്നക്കച്ചാലില്‍ താമസിക്കുന്ന ചാലില്‍ കുഞ്ഞുമൊയ്തു ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ഖത്തറിലുള്ള ശറഫുദ്ധീന്‍ സെക്കീര്‍ ‍എന്നിവരും ആരിഫയും മക്കളാണ്. മയ്യിത്ത് ഇന്ന് 10 മണിക്ക് അഞ്ചങ്ങാടി പള്ളി ഖബര്‍സ്ത്ഥാനില്‍ നടത്തപ്പെടും.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



ബാവയുടെ മകന്‍ അബ്ദുല്ലകുഞ്ഞി

അബുദാബിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ആദൂര്‍ കുണ്ടാറിലെ ചെര്‍ത്തട്ടി ബാവയുടെ മകന്‍ അബ്ദുല്ലകുഞ്ഞിയാണ് മരിച്ചത്. 25 വയസായിരുന്നു. അബുദാബിയല്‍ അരാമക്സ് കമ്പനി ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്.

0അഭിപ്രായങ്ങള്‍ (+/-)



27 June 2009

കടപ്പുറം ചാലില്‍ അബ്ദുല്‍ മജീദ്

കടപ്പുറം: ആശുപത്രിക്ക് സമീപം പരേതനായ ചാലില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അബ്ദുല്‍ മജീദ് (41) അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മാതവ്: വീവാത്തു, ഭാര്യ: റസിയ ഗുരുവായൂര്‍, മക്കള്‍: റെമീസ്, റാഫില്‍. സഹോദരങ്ങള്‍ : ബക്കര്‍, ഹുസ്സൈന്‍, മഹമൂദ്, മുഹമ്മദാലി, അഖ്ബര്‍, റസാക്, നാസര്‍, കുഞ്ഞീവി, ഫാത്തിമ്മ, റംല, റുക്കിയ.
 
പരേതന്‍ അബുദാബിയിലെ സ്വകാര്യ കബനിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തി ലേറെയായി സേവനമനു ഷ്ഠിച്ചു വരികയായിരുന്നു. കടപ്പുറം ഫോക്കസ്‌ സ്കൂളില്‍ അധ്യാപകനായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. അബുദാബി സെന്റര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനുബന്ധ നടപടികള്‍ക്ക് ശേഷം കടപ്പുറം ഉപ്പാപ്പ ജുമാഅത്ത് പള്ളി ഖബറുസ്ഥാനില്‍ ഖബറടക്കും
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

0അഭിപ്രായങ്ങള്‍ (+/-)



ചിന്നക്കല്‍ ഉസ്മാന്‍

കടപ്പുറം പുന്നക്കച്ചാല്‍ ചിന്നക്കല്‍ കുഞ്ഞു മൊയ്തീന്‍ മകന്‍ ഉസ്മാന്‍ 55 വയസ് പണ്ടാറക്കാട് സ്വവസതിയില്‍ വെച്ച് മരണപ്പെട്ടു പരേതനായ ഹുസൈന്‍, ഹംസ,മൊയ്തുട്ടി, മനാഫ്, റുഖിയ, ഐസുണ്ണി. എന്നിവര്‍ സഹോദരങ്ങളാണ്.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



മാങ്കൂല്‍ കുഞ്ഞബ്‌ദുല്ല നിര്യാതനായി

കാഞ്ഞങ്ങാട്‌: സഅദിയ്യ ദുബൈ കമ്മിററി അംഗം മുസ്‌ത്വഫ ഫൈസിയുടെ പിതാവും ബല്ലാ കടപ്പുറത്തെ മൗലാ മന്‍സിലിലെ മാങ്കൂല്‍ കുഞ്ഞബ്‌ദുല്ല (81) നിര്യാതനായി. കുഞ്ഞാമിനയാണ്‌ ഭാര്യ, മററു മക്കള്‍: അബ്‌ദുല്‍ റശീദ്‌ സഅദി (പാറപ്പളളി മദ്രസ്സാ അധ്യാപകന്‍), എം. എ. അസീസ്‌ (അബൂദാബി), ഇബ്രാഹിം, ഹസൈനാര്‍, ഫാത്തിമ, ആയിഷ, പരേതനായ അബ്‌ദുല്‍ റഹിമാന്‍ ഫൈസി. സഹോദരങ്ങള്‍: പരേതരായ കുട്ടിച്ച, യര്‍മു, ഹലീമ. ഖബറടക്കം ശനിയാഴ്‌ച രാവിലെ ബല്ലാ കടപ്പുറം ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍.
 
- ആലൂര്‍ ടി.എ. മഹ്മൂട് ഹാജി, ദുബായ്
 
 

0അഭിപ്രായങ്ങള്‍ (+/-)



24 June 2009

വാണിയം വീട്ടില്‍ അഹമ്മദ് ഹാജി ദോഹയില്‍ നിര്യാതനായി

വടകര ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് സ്വദേശി വാണിയം വീട്ടില്‍ അഹമ്മദ് ഹാജി ദോഹയില്‍ നിര്യാതനായി. 62 വയസായിരുന്നു. ആയിഷയാണ് ഭാര്യ. രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



20 June 2009

കറുപ്പം വീട്ടില്‍ ആലി ഹാജി

ഒരുമനയൂര്‍ തെക്കുമ്പുറം കറുപ്പം വീട്ടില്‍ ആലി ഹാജി (75)നിര്യാതനായി. കഴിഞ്ഞ ദിവസം ചാവക്കാട് കോടതി പ്പടിയില്‍ വെച്ച്,
ഗുരുവയൂര്‍ എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സ്, അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ്
തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബുദാബിയിലുള്ള അഷ റഫ്, ഇഖ് ബാല്‍ , മുസ്തഫ, എന്നീ ആണ്മക്കളും, സുഹറ, റസിയ, ഫാത്തിമ, സാജിത എന്നീ പെണ്മക്കളും ഉണ്ട്.
 
ഖബറടക്കം ഒരുമനയൂര്‍ തെക്കെതലക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



11 June 2009

പന്നടുക്കം നബീസ നിര്യാതയായി

കാസര്‍കോട്‌: മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മളിക്കാല്‍ പരേതനായ പന്നടുക്കം അബ്ദുല്‍ ഖാദറിന്റെ ഭാര്യ നബീസ (60) ആലൂരില്‍ നിര്യാതയായി. മക്കള്‍: മൊയ്തീന്‍ കുഞ്ഞി ദുബായ്‌, ആലൂര്‍ കടവില്‍ ബശീറിന്റെ ഭാര്യ സുഹ്‌റ, മുനമ്പം ഹമീദിന്റെ ഭാര്യ അസ്മ, ബദിയടുക്കം ശാഫിന്റെ ഭാര്യ ഉമൈമ. ഖബറടക്കം ആലൂര്‍ മുസ്ലിം ജമാഅത്ത്‌ ഖബര്‍ സ്ഥാനില്‍ നടന്നു. പരേതക്ക്‌ വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും മഗ്ഫിറത്തിനു്‌ പ്രാര്‍ത്ഥിക്കാനും ആലൂര്‍ ടി. എ. മഹ്മൂട്‌ ഹാജി അഭ്യര്‍ത്ഥിച്ചു.
 
മരണ വീട്‌ ഫോണ്‍ നമ്പര്‍ : 04994 276215, 250309
 
 

0അഭിപ്രായങ്ങള്‍ (+/-)



10 June 2009

അശ്‌റഫ് ഷാ - ഖബറടക്കം ജൂണ്‍ 11ന്

ഞായറാഴ്ച ഹൃദയാഘാതം മൂലം മസ്കറ്റില്‍ വെച്ചു മരണ മടഞ്ഞ ചാവക്കാട് കടപ്പുറം പുത്തന്‍ പുരയില്‍ ബീരുണ്ണി യുടെ മകന്‍ അശ്‌റഫ് ഷായുടെ മയ്യിത്ത് നാളെ 11/6/2009 വ്യാഴാഴ്ച്ച കാലത്ത് 11 മണിക്ക് കടപ്പുറം അഞ്ചങ്ങാടി പള്ളി ഖബര്‍സ്ഥാനില്‍ നടത്ത പ്പെടും.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



08 June 2009

താഴത്തു വടകര പണിക്കരു വീട്ടില്‍ ഏലിയാമ്മ

eliyammaതാഴത്തു വടകര പണിക്കരു വീട്ടില്‍ പരേതനായ പി. ജി. ഐപ്പിന്റെ (ഉണ്ണിക്കുഞ്ഞ്) ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ - 84) നിര്യാതയായി. പുല്ലാട് പുല്ലാവള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍ : അമ്മിണി, ആലീസ്, വത്സ, ജെസി. മരുമക്കള്‍: ചന്ദനപ്പള്ളി മേലേതില്‍ എം. ഒ. ചെറിയാന്‍ (അബുദാബി), വാളക്കുഴി കൈനാടത്ത് ലാലു തോമസ് (കുവൈറ്റ്), വെണ്ണിക്കുളം വലിയ പറമ്പില്‍ വി. എ. ജേക്കബ് (അബുദാബി), മുണ്ടത്താനം കല്ലറയ്ക്കല്‍ ജോര്‍ജ് തോമസ് (മസ്കറ്റ്).
 
- അഭിജിത് പാറയില്‍, എരവിപേരൂര്‍

0അഭിപ്രായങ്ങള്‍ (+/-)



07 June 2009

ചാവക്കാട് പുത്തന്‍ പുരയില്‍ അഷറഫ് ഷാ

ചാവക്കാട് കടപ്പുറം ആശുപത്രിപടിക്ക് സമീപം താമസിക്കുന്ന പരേതനായ പുത്തന്‍ പുരയില്‍ ബീരുണ്ണിയുടെ മകന്‍ അഷറഫ് ഷാ (41) മസ്ക്കറ്റില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതയാ‍യ എടശ്ശേരി നഫീസ മാതവും, മന്ദലാംകുന്ന് സ്വദേശി റഹ്മത്ത് ഭാര്യയുമാണ്. നാല് മക്കളുണ്ട്. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടില്‍ ഖബറടക്കുമെന്ന് റിയാദിലുള്ള സഹോദരീ പുത്രന്‍ ഇഖബാല്‍ പറഞ്ഞു. അബൂദാബിയിലുള്ള മുഹമൂദ്ഷാ ഏക സഹോദരനും പൂവി, ഷരീഫ, സുബൈദ, പരേതരായ മുംതാസ്, ഫാത്തിമ എന്നിവര്‍ സഹോദരിമാരുമാണ്.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



ഉദുമ ബലക്കാട് അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ റസാക്ക്

ഷാര്‍ജയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ഉദുമ ബലക്കാട് അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ റസാക്ക് ആണ് മരിച്ചത്. 35 വയസായിരുന്നു. സക്കീനയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



06 June 2009

വാഹനാപകടത്തില്‍ രണ്ട് സൗദി സ്വദേശികള്‍ മരിച്ചു.

ദുബായ് ഷേഖ് സായിദ് റോഡില്‍ വെള്ളിയാഴ്ച്ച പുലര്‍‍‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സൗദി സ്വദേശികള്‍ മരിച്ചു. വാഹനമോടിച്ച സൗദി പൗരനും അദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഈ വാഹനത്തില്‍ ആരും ഉണ്ടായിരുന്നില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



കല്ലേമണ്ണില്‍ കെ.സി കുരുവിള

തിരുവല്ല വള്ളംകുളം കല്ലേമണ്ണില്‍ കെ.സി കുരുവിള അന്തരിച്ചു. 68 വയസായിരുന്നു. വള്ളംകുളം സൗഹൃദവേദിയുടെ രക്ഷാധികാരിയായിരുന്നു. 35 വര്‍ഷത്തിലധികമായി യുഎഇയില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു ഇദേഹം.

0അഭിപ്രായങ്ങള്‍ (+/-)



ഹരിദാസ് നായരുടെ പിതാവ് ശിവശങ്കരന്‍ നായര്‍

ഖത്തറിലെ പ്രമുഖ മീഡിയ സ്ഥാപനമായ ഹയാ മീഡിയ സിഇഒ ഹരിദാസ് നായരുടെ പിതാവ് ശിവശങ്കരന്‍ നായര്‍ അന്തരിച്ചു. 88 വയസായിരുന്നു. സംസ്ക്കാരം നാളെ മാവേലിക്കര കറ്റാനത്തുള്ള വീട്ടില്‍ വച്ചുനടക്കും. മുന്‍ എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



04 June 2009

നാലകത്ത് പടുവിങ്ങല്‍ പാത്തുകുഞ്ഞി

ചാവക്കാട്: ഒരുമനയൂര്‍ തെക്കെതലക്കല്‍ പള്ളിക്ക് (ഒരുമനയൂര്‍ കെട്ട്) സമീപം പരേതനായ നാലകത്ത് പടുവിങ്ങല്‍ മൊയ്ദുണ്ണി ഭാര്യ പാത്തുകുഞ്ഞി (87) നിര്യാതയായി. മക്കള്‍: മുഹമ്മദാലി, ലിയാകത്ത് (0091 9846238708), ഷംസു, സുഹറ, ഖദീജ. മരുമക്കള്‍: എന്‍ പി അബു, പരേതനായ ഹസ്സന്‍, സൈനബ, റം ല, ആഷ. ഖബറടക്കം ഇന്ന് വൈകീട്ട് 2 മണിക്ക് ഒരുമനയൂര്‍ തെക്കെതലക്കല്‍ പള്ളി ഖബറുസ്ഥാനില്‍.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

0അഭിപ്രായങ്ങള്‍ (+/-)



03 June 2009

റോയല്‍ കുഞ്ഞി മുഹമ്മദ് ഒരുമനയൂര്‍

ചാവക്കാട്: ഒരുമനയൂര്‍ മൂന്നാം കല്ലില്‍ തമസിക്കുന്ന അമ്പലത്ത് വീട്ടില്‍ കിഴക്കെതില്‍ കുഞ്ഞിമുഹമദ് (റോയല്‍) നിര്യാതനായി. ഭാര്യ: മഞ്ഞീല്‍ സൈനബ. മക്കള്‍ : സാദിക് അലി (സൌദി അറേബ്യ), ഫസീല, ഷംന, ഷഫീക്. മരുമക്കള്‍ : ജാബിര്‍ , നൌഷാദ്, അസീന
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)



നാലകത്ത് കുഞ്ഞിപ്പാത്തുണ്ണി

ചാവക്കാട് : ബ്ലാങ്ങാട് ജുമാ അത്ത് പള്ളിക്ക് സമീപം പരേതനായ കെ. ബാപ്പു വിന്റെ ഭാര്യ നാലകത്ത് കുഞ്ഞിപ്പാത്തുണ്ണി (80) ഇന്നലെ (ചൊവ്വ) വൈകിട്ട് മരണപ്പെട്ടു. മുഹമ്മദുണ്ണി, മജീദ്‌, അബ്ദു, അബ്ദുല്‍ ഖാദര്‍ പരേതയായ സുഹറ, റസിയ, ബുഷ്റ എന്നിവരാണ് മക്കള്‍. ചാവക്കാട്ട് സബ് രാജിസ്ടാര്‍ ഓഫീസിലെ ആധാരമെഴുത്ത്‌ കാരനായ മുഹമ്മദാലി മരുമകന്‍.
ഖബറടക്കം ഇന്ന് (ബുധനാഴ്ച) ബ്ലാങ്ങാട് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



01 June 2009

നാലു വയസുകാരി മര്‍വ

ഷാര്‍ജയില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മലയാളി ബാലിക മരിച്ചു. തൃശൂര്‍ ജില്ലയിലെ തളിക്കുളം കറപ്പം വീട്ടില്‍ ഫൈസലിന്‍റെ മകള്‍ നാലു വയസുകാരി മര്‍വയാണ് മരിച്ചത്. ഫൈസല്‍, ഭാര്യ ഷബാന, മകന്‍ അഫ്റാസ് എന്നിവര്‍ വിഷബാധയേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി അത്താഴത്തോടൊപ്പം കഴിച്ച മത്സ്യത്തില്‍ നിന്നാണ് കുടുംബത്തിന് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്