30 July 2009

മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഖത്തറില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പുന്നയൂര്‍ സ്വദേശി വടക്കയില്‍ ഷെറീഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 40 വയസായിരുന്നു. സല്‍മത്താണ് ഭാര്യ.

0അഭിപ്രായങ്ങള്‍ (+/-)



29 July 2009

ബ്ലാ‍ങ്ങാട് കുറുപ്പത്ത് വാരിപ്പറമ്പില്‍ മുഹമ്മദ് ഹാജി

ചാവക്കാ‍ട് : ബ്ലാ‍ങ്ങാട് കുറുപ്പത്ത് വാരിപ്പറമ്പില്‍ മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: ചാവക്കാട് സൌഹൃദ വേദി മെമ്പര്‍ ഷഹീം 00965 66422638 (കുവൈറ്റ്), ഷാഹിദ്, ബുഷറ, റഹന, അസീന, ഷാഹിന, ഷഹീമ. മരുമക്കള്‍: ഹൈദറാലി (ഖത്തര്‍), അഷ്രഫ് ചേറ്റുവ (ദുബായ്), അഷ്രഫ് ഒരുമനയൂര്‍ (ദുബായ്), സൈഫുദ്ദീന്‍ കുവൈറ്റ്, ആഷിജ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



26 July 2009

നാലകത്ത് പുത്തന്‍ പുരയില്‍ മുഹമ്മദ് അലി

ചാവക്കാട് : കടപ്പുറം കറുകമാട് എന്‍ സി മക്കാരു മകന്‍ അടിതിരുത്തിയില്‍ താമസിക്കുന്ന നാലകത്ത് പുത്തന്‍ പുരയില്‍ മുഹമ്മദ് അലി (58) നിര്യാതനായി. ഭാര്യ സഫിയ. മക്കള്‍: ഷമീര്‍, സലി ഇരുവരും അബുദാബി, ഷാഫി, ഷറഫി, അമി. സഹോദരങ്ങള്‍ പരേതനായ എന്‍ സി മൊയ്തുണ്ണി (ഹോട്ടല്‍ സല്‍കാര മുത്തമ്മവ് ഒരുമനയൂര്‍, അബൂബക്കര്‍, ഹംസ ഖത്തര്‍, ഫോട്ടോ ഗ്രാഫര്‍ എന്‍ ഉബൈദ് ( 00919387499990 ) കയ്യകുട്ടി, സൈന.

0അഭിപ്രായങ്ങള്‍ (+/-)



21 July 2009

ചിത്താരി മൊയിതു ഹാജി നിര്യാതനായി

കാഞ്ഞങ്ങാട് : സൗത്ത്‌ ചിത്താരി കൂളിക്കാട്‌ അനീസ മന്‍സിലെ കെ. മൊയ്‌തു ഹാജി (68) നിര്യാതനായി. സൗത്ത് ചിത്താരി പള്ളിയില്‍ അസര്‍ നിസ്‌കരിച്ച്‌ മടങ്ങുമ്പോള്‍ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ കൂളിക്കാട്‌ ചാപ്പ അബ്‌ദു റഹ്‌മാന്‍ ഹാജിയുടെ മകള്‍ കുഞ്ഞാമിന ഹജ്ജുമയാണ്‌ ഭാര്യ. മക്കള് ‍: മുഹമ്മദ്‌ കുഞ്ഞി, അസീസ്‌ (അബുദാബി), കുഞ്ഞി പാത്തു, കുഞ്ഞി ആയ്ശു, നസീമ, ജമീല, അനിസ, മരുമക്കള്‍ : മുട്ടുന്തല എം. കുഞ്ഞി മൊയ്‌തീന്‍ ഹാജി (അബുദാബി), കോട്ടയില്‍ അഹമ്മദ്‌, കോട്ടപ്പുറം ഷാഫി, ചേറ്റുകുണ്ട്‌ ഹനീഫ, സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ.
 
ദീര്‍ഘ കാലം ഗള്‍ഫില്‍ ആയിരുന്ന മൊയ്തു ഹാജി ഷാര്‍ജ റോളയില്‍ കട നടത്തിയിരുന്നു. ഖബറടക്കം ബുധനാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ‌ ജുമാ മസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍ നടക്കും. പരേതന്നു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാന്‍ ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി അഭ്യര്‍ത്ഥിച്ചു. മരണ വീട്ടിലെ നമ്പര്‍ +91 4672 267639, 9744796114
 
- ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ദുബായ്‌

0അഭിപ്രായങ്ങള്‍ (+/-)



കൊടക് സ്വദേശി അബ്ദുറഹ്മാന്‍

കര്‍ണാടകയിലെ കൊടക് സ്വദേശി അബ്ദുറഹ്മാന്‍ സൗദിയിലെ യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചു. 51 വയസായിരുന്നു. 14 വര്‍ഷമായി യാമ്പൂവില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകാണ്. ഭാര്യയും ആറ് കുട്ടികളുമുണ്ട്. നാട്ടില്‍ അവധിക്ക് പോയി നാല് ദിവസം മുമ്പാണ് തിരിച്ചെത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



നാദാപുരം സ്വദേശി ഒറ്റിലായില്‍ അഹമ്മദ്

ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്യുന്ന നാദാപുരം സ്വദേശി ഒറ്റിലായില്‍ അഹമ്മദ് നിര്യാതനായി. 52 വയസായിരുന്നു. ഖൈറുന്നീസയാണ് ഭാര്യ. ജാസിര്‍, ജാസ്മി, ജസി എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



20 July 2009

ചാവക്കാട് കടപ്പുറം മുനക്കകടവില്‍ ഹസീബ

ചാവക്കാട്: കടപ്പുറം മുനക്കകടവില്‍ പഴൂര്‍ അബ്ദുല്‍ അസീസിന്‍റെ മകള്‍ ഹസീബ (7) നിര്യാതയായി. പള്ളത്ത് കുഞ്ഞിമൊയ്തു (ഫാമിലി) വിന്‍റെ മകള്‍ സുഹറയാണ് മാതാവ്. സലാഹുദ്ദീന്‍, ഷഹല എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബറുസ്ഥാനില്‍.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

0അഭിപ്രായങ്ങള്‍ (+/-)



കൊപ്പം വിയറ്റ്നാം പടി സ്വദേശി പടാതൊടി മുഹമ്മദ്

ജിദ്ദയില്‍ മലയാളി വാഹനം ഇടിച്ച് മരിച്ചു. പാലക്കാട് കൊപ്പം വിയറ്റ്നാം പടി സ്വദേശി പടാതൊടി മുഹമ്മദാണ് മരിച്ചത്. 65 വയസായിരുന്നു. ജിദ്ദയിലെ അല്‍ കുറൈശ് റോഡില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. അല്‍ സാദ് കമ്പനി ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



17 July 2009

ഹസൈനാര്‍ ഹാജി അന്തരിച്ചു

കാസറഗോഡ്: കര്‍ണൂര്‍ സാമൂഹിക പ്രവര്‍ത്തകനും സറോളി രിഫാഇയ്യ ജുമാ മസ്‌ജിദ്‌ പ്രസിഡന്റും ഗാളിമുഖ ടൗണ്‍ മസ്‌ജിദ്‌ പ്രസിഡന്റുമായ ഹസൈനാര്‍ ഹാജി (70) അന്തരിച്ചു. ഭാര്യമാര്‍: ഉമ്മലിമ്മ, ആഇശ. മക്കള്‍: ഫള്‌ല്‍, ഖാലിദ്‌ ഹാജി, മൂസ, അബ്‌ദുല്‍ ഖാദിര്‍ ഹാജി, ഇബ്‌റാഹിം സഖാഫി (മുഹിമ്മാത്ത്‌ ശരീഅത്ത്‌ കോളജ്‌ മുദരീസ്‌), ഉമര്‍ സഖാഫി ഊജംപദവ്‌ (മുഹിമ്മാത്ത്‌ അസിസ്റ്റന്റ്‌ മാനേജര്‍), സൂപ്പി, ബീഫാത്തിമ, നഫീസ, സുഹ്‌റ, റുഖിയ, മൈമൂന. മരുമക്കള്‍: മൂസ, അബ്‌ദുല്‍ ഖാദിര്‍ ഹാജി, അബ്ബാസ്‌ ഹാജി, ഹമീദ്‌ (ദുബായ്‌), പരേതനായ മൊയ്‌തു ഹാജി. ഖബറടക്കം ശനിയാഴ്‌ച രാവിലെ എട്ടുമണിക്ക്‌ സറോളി രിഫാഇയ്യ ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും. മുഹിമ്മാത്ത്‌ ജനറല്‍ സെക്രട്ടറി ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, എസ്‌ വൈ എസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, ആലൂര്‍ ടി എ മഹമൂദ് ഹാജി എന്നിവര്‍ അനുശോചിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



14 July 2009

അമ്പലത്തുവീട്ടില്‍ കോയാലി ഹമീദ് ഭാര്യ നഫീസ

കടപ്പുറം പുന്നക്കച്ചാല്‍ പരേതനായ അമ്പലത്തുവീട്ടില്‍ കോയാലി ഹമീദ് ഭാര്യ നഫീസ മരണപെട്ടു. ബീരു, മുഹമ്മദുണ്ണി, അബ്ദുള്ളകുട്ടി, ശാഹു, ബീവി എന്നിവര്‍ മക്കളാണ്.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



മലയാളി യുവാവിനെ ജുമൈറ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെതത്തി. കൊല്ലം ചവറ ചെറുശേരിഭാഗം കുട്ടപ്പന്‍റെ മകന്‍ രേണൂപാണ് മരിച്ചത്. 31 വയസായിരുന്നു. ദുബായിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ കാണാതായ രേണൂപിനെ ജുമേറ ബീച്ചില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹിതനാണ്. ജൂണ്‍ 29 ന് വാര്‍ഷിക അവധിക്കായി നാട്ടിലേക്ക് പോയ രേണൂപ് ഈ മാസം നാലിനാണ് തിരിച്ചെത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



13 July 2009

വെളിയങ്കോട് മാളിയക്കല്‍ മുഹമ്മദ്

ചാവക്കാട്: തിരുവത്രയില്‍ താമസിക്കുന്ന വെളിയങ്കോട് മാളിയക്കല്‍ മുഹമ്മദാലിയുടെ മകന്‍ മുഹമ്മദ് (49) നിര്യാതനായി. ഭാര്യ: സകീന. മക്കള്‍:മനീഷ, മിയ്യ, മിയാദ്, മുണ്‍മൂണ്‍, മൈജ്ജല്‍, മിര്‍ഷാദ്, മര്‍വ. മരുമകന്‍: ഷിഹാസ് വാടാനപ്പള്ളി. പരേതന്‍ ചികിത്സാര്‍ത്ഥം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബഹറൈനില്‍ നിന്നും നാട്ടിലേക്ക് പോയത്. മൊയ്ദീന്‍ പലക്കല്‍ (ബഹറൈന്‍) ഭാര്യാ സഹോദരനാണ്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

0അഭിപ്രായങ്ങള്‍ (+/-)



09 July 2009

വെട്ടുകാട് പുതുവിളാകം വീട്ടില്‍ മരിയന്‍ മോന്‍സ്

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലയാളി അജ്മാനില്‍ മരിച്ചു. തിരുവനന്തപുരം, വെട്ടുകാട് പുതുവിളാകം വീട്ടില്‍ മരിയന്‍ മോന്‍സ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സ്മിതയാണ് ഭാര്യ. നാലു വയസ്സുള്ള സുസ്മിത മകളാണ്. വെല്‍ഫെയര്‍ അസോസിയേഷന്‍ ഒഫ് ട്രിവാന്‍ഡ്രം ഓര്‍ഗനൈസേഷന്‍റെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായിരുന്നു മരിയന്‍ മോന്‍സ്.

0അഭിപ്രായങ്ങള്‍ (+/-)



08 July 2009

ഖത്തര്‍ തീരത്തുണ്ടായ അപകടത്തില്‍ കാണാതായ മുപ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഖത്തര്‍ തീരത്തുണ്ടായ കപ്പലപകടത്തില്‍ കാണാതായവരില്‍ 19 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. വെള്ളത്തില്‍ നിന്നും ഉയര്‍ത്തിയ കപ്പലിനകത്ത് നിന്നാണ് ഈ മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ അപകടത്തില്‍ കാണാതായ മുപ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 24 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ മരിച്ച മലയാളിയായ മലപ്പുറം സ്വദേശി മൊയ്തുണ്ണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ മറ്റൊരു മലയാളിയായ രഘുനാഥിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



07 July 2009

എബിന്‍ മാത്യു എബ്രഹാം


റാന്നി കിക്കൊഴൂര്‍ വിരുത്തിക്കാട്ടില്‍ വി.എം എബ്രാഹാമിന്‍റെ മകന്‍ എബിന്‍ മാത്യു എബ്രഹാം ദുബായില്‍ നിര്യാതനായി.
17 വയസായിരുന്നു.
ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മോളിയാണ് മാതാവ്. സഹോദരന്‍ ആഷ് ലി.

0അഭിപ്രായങ്ങള്‍ (+/-)



06 July 2009

ഒരേ പേരുള്ള സുഹൃത്തുക്കള്‍ ഒരേ ദിവസം മരിച്ചു

കുറ്റ്യാടി : ഒരേ പേരുള്ള സുഹൃത്തുക്കളായ അയല്‍വാസികള്‍ ഒരേ ദിവസം മരിച്ചു. ഇരുവരും സമ പ്രായക്കാരുമാണ്‌. കുറ്റിയാടിക്കടുത്ത അടുക്കത്തെ കാവില്‍ സൂപ്പിയും (62) നടുക്കണ്ടിയില്‍ സൂപ്പിയും (62) ആണ്‌ മരിച്ചത്‌. ഇരുവരും വൈകിട്ട്‌ ഒരേ സമയത്താണ്‌ മരിച്ചത്‌. ഇരുവരും അസുഖത്തെത്തുടര്‍ന്ന്‌ ചികിത്സയിലിരിക്കേ കുറ്റിയാടിയിലെ സ്വകാര്യ ആസ്‌പത്രികളിലാണ്‌ മരിച്ചത്‌.
 
കുന്നശ്ശേരി സര്‍ക്കാര്‍ എല്‍. പി. സ്‌കൂളില്‍നിന്ന്‌ വിരമിച്ച അധ്യാപകനാണ്‌ കാവില്‍ സൂപ്പി. കാവില്‍ സൂപ്പിയുടെ ഭാര്യ സൈനബ. മക്കള്‍: സുലൈമാന്‍, സഖരിയ (ദുബായ്‌), സലാഹുദ്ദീന്‍, സല്‍മ, സുഹ്‌ന. മരുമക്കള്‍: മുഹ്‌യുദ്ദീന്‍ പാലച്ചുവട്‌ (ഖത്തര്‍), നബീന്‍, നജില, ഷമിന, അസ്‌മിന.
 
നടുക്കണ്ടി സൂപ്പിയുടെ ഭാര്യ മാമി. മക്കള്‍: നൗഷാദ്‌ (ദുബായ്‌), തസ്‌നീന. മരുമക്കള്‍: ഇസ്‌മായില്‍, അഫ്‌സത്ത്‌.
 
ഇരുവരുടെയും ഖബറടക്കം മരുതോങ്കര ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഒന്നിച്ചു തന്നെ നടത്തി.
 
- ദാവൂദ് ഷാ
 
 

0അഭിപ്രായങ്ങള്‍ (+/-)



05 July 2009

കടപ്പുറം അഞ്ചങ്ങാടി ഖദീജ

കടപ്പുറം അഞ്ചങ്ങാടി ജുമാമസ്ജിദിനു തെക്കുഭാഗം താമസിക്കുന്ന കളൂര്‍ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ഖദീജ(75) നിര്യാതയായി. ഐഷത്തു, ഹനീഫ, സഫിയ, മുദ്ര ആര്‍ട്ടിസ്റ്റ് ശറഫുദ്ദീന്‍, മൈമൂന, ഫാത്തിമ എന്നിവര്‍ മക്കളാണ്.

 

- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)



02 July 2009

ഉമ്മര്‍ കോയ ദമാമിനടുത്ത് രാഖയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

എറണാകുളം കച്ചേരിപ്പടി ചുലക്കാപറമ്പില്‍ ഉമ്മര്‍ കോയ ദമാമിനടുത്ത് രാഖയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ആറ് മാസമായി രാഖയില്‍ വീട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷഹര്‍ബാനത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



01 July 2009

മര്‍മൂലില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സലാലയ്ക്ക് അടുത്ത് മര്‍മൂലില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് മണപ്പൂര്‍ സ്വദേശി കുറ്റിക്കാടില്‍ നസീമുദ്ദീന്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. മെറീജയാണ് ഭാര്യ. ഇജാഖാന്‍, സല്‍ജമോള്‍ എന്നിവരാണ് മക്കള്‍. നസീമുദ്ദീന്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. 27 വര്‍ഷമായി സലാലയിലുള്ള ഇദ്ദേഹം ബി.എ.കെ കമ്പനിയിലെ സെയില്‍സ്മാനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്