31 August 2009

ചാവക്കാട്‌ കടപ്പുറം അഞ്ചങ്ങാടിയില്‍ പണ്ടാരത്തില്‍ വലപ്പാട്ട് ഹസ്സന്‍

ചാവക്കാട്‌: കടപ്പുറം അഞ്ചങ്ങാടിയില്‍ പണ്ടാരത്തില്‍ വലപ്പാട്ട് അബുട്ടിയുടെ മകന്‍ ഹസ്സു എന്ന ഹസ്സന്‍ (30) അബൂദാബിയില്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ടു. പിക്കപ്പ് വാനില്‍ ലോഡുമായി പോകുമ്പോള്‍ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. പള്ളികുട്ടിയാണ് മാതാവ്. ഭാര്യ: പാവറട്ടി സ്വദേശി ഷഹീദ. പരേതനായ അഷറഫ്, സരീന, സക്കീര്‍, നസി, റഹ്മത്ത്, ഷെമി എന്നിവര്‍ സഹോദരങ്ങളാണ്. രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഗര്‍ഭിണിയാണ്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



ചാവക്കാട്‌ കടപ്പുറം മുനക്ക കടവില്‍ എ. പി. അബ്ദുല്‍ റഹിമാന്‍

ചാവക്കാട്‌ : കടപ്പുറം മുനക്ക കടവില്‍ ആലുങ്ങല്‍ അഹമ്മദ് ഹാജിയുടെ മകന്‍ എ. പി. അബ്ദുല്‍ റഹിമാന്‍ (58) നിര്യാതനായി. ഭാര്യ : ജമീല. മക്കള്‍ : ഹാഷിം (സൌദി), സീനത്ത്, നസി, നജ്മ. മരുമക്കള്‍ : ബഷീര്‍ ഗുരുവയൂര്‍, ബഷീര്‍ അണ്ടത്തോട്, ബിന്‍ഷാദ് നാട്ടിക. എ. പി. ബക്കര്‍, നാസര്‍ (സൌദി) എന്നിവര്‍ സഹോദരങ്ങളും, സബ്ജി ബക്കര്‍ ഭാര്യ സഹോദരനുമാണ്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



29 August 2009

ഫൈസല്‍ ബാവയുടെ പിതാവ് അറക്കക്കാട്ടില്‍ ബാവ

ചെരവല്ലൂര്‍ ആമയം അറക്കക്കാട്ടില്‍ ബാവ നിര്യാതനായി. 65 വയസ്സായിരുന്നു. പ്രശസ്ത പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും e പത്രം കോളമിസ്റ്റുമായ ഫൈസല്‍ ബാവയുടെ പിതാവാണ്. തൌഫിയ മുഹമ്മദ് മകളാണ്. മുഹമ്മദ് മരുമകനും സിനി മരുമകളുമാണ്. ആമയം ജുമാ മസ്ജിദില്‍ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഖബറടക്കം നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



27 August 2009

ചിറയിന്‍കീഴ് അന്‍സാര്‍ നിര്യാതനായി

ansarയു.എ.ഇ. യിലെ ആദ്യ കാല പ്രവാസി മലയാളിയും പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകനും ആയിരുന്ന ചിറയിന്‍കീഴ് അന്‍സാര്‍ നിര്യാതനായി. 57 വയസ്സായിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ വച്ച് ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
 
റെജീനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ലുലു, അനു.
 
2 പ്രാവശ്യം അബുദാബി മലയാളി സമാജത്തിന്റെ പ്രസിഡന്റായിരുന്നു.
 
ഇന്ന് വൈകുന്നേരം 3.30 ന് ഖലീഫ ആശുപത്രിയില്‍ എംബാമിംഗ് നടക്കും. തുടര്‍ന്ന് മയ്യിത്ത് നമസ്ക്കാരവും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ മ്യതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. നാളെ രാവിലെ ചിറയിന്‍ കീഴ് കുടുംബ വീടിനടുത്തുള്ള പള്ളിയില്‍ കബറടക്കം നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



26 August 2009

അബ്ദുല്‍ സലാം ദുബായില്‍ നിര്യാതനായി

തിരൂരങ്ങാടി കെ.സി റോഡിലെ ചോലക്കുണ്ടന്‍ മുഹമ്മദിന്‍റെ മകന്‍ അബ്ദുല്‍ സലാം ദുബായില്‍ നിര്യാതനായി. 45 വയസായിരുന്നു. ദുബായ് അല്‍ ബര്‍ഷയിലെ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഹാജറയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്. പനി ബാധിച്ചതിനെ തുടര്‍ന്ന് ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



22 August 2009

കടപ്പുറം അടിതിരുത്തി കുറുപ്പത്ത് വാലിപറമ്പില്‍ മുഹമ്മദ്

ചാവക്കാട്: പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധന്‍ മരിച്ചു. കടപ്പുറം അടിതിരുത്തി കുറുപ്പത്ത് വാലിപറമ്പില്‍ മുഹമ്മദ് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നിസ്കാരത്തിന് പള്ളിയിലേക്ക് പോകുന്നതിനിടെ വീടിനു സമീപത്തെ വഴിയില്‍ വച്ചാണ് അപകടം. തെങ്ങ് വീണതിനെ തുടര്‍ന്ന് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍. മക്കള്‍: അബ്ദുള്ള കുട്ടി, ഹുസൈന്‍, അഷറഫ്, ജമീല, ഫാത്തിമ, നസീറ. മരുമക്കള്‍: അബൂബക്കര്‍, മജീദ്, ലത്തീഫ്, താഹിറ, സൌബാനത്ത്, സൈന. ചാവക്കാട് എസ്. ഐ. പി. അബ്ദുള്‍ മുനീര്‍, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.
 
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



18 August 2009

പുഴങ്ങരയില്ലത്ത് ബാവു

കടപ്പുറം: ആശുപത്രി പടിക്കു വടക്കു ഭാഗത്ത് ഖിളര്‍ പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്ങര യില്ലത്ത് ബാവു നിര്യാതനായി. ഗഫൂര്‍, ദുബായിലുള്ള ബക്കര്‍, അബ്ദു, മുജീബ് എന്നിവര്‍ മക്കളാണ്. കോട്ടപ്പുറം സൈതു മുഹമ്മദിന്‍റെ സഹോദരിയും പണ്ടാരത്തില്‍ കോയ (കോട്ടപ്പുറം) യുടെ മകളുമായ റുഖിയയാണ് ഭാര്യ. കടപ്പുറം സൌഹൃദ വേദിയംഗം സാദിഖ് പി സൈദിന്‍റെ അമ്മായിയുടെ ഭര്‍ത്താവാണ് പരേതന്‍.
 
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



11 August 2009

ഷാര്‍ജ കെ.എം ട്രേഡിംഗിലെ ജീവനക്കാരനായ അഷ്റഫ്

മസ്തിഷ്ക്ക ആഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഷാര്‍ജയില്‍ മരിച്ചു. ഷാര്‍ജ കെ.എം ട്രേഡിംഗിലെ ജീവനക്കാരനായ അഷ്റഫ് ആണ് മരിച്ചത്. 32 വയസായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അഷ്റഫ് പൊന്നാനി തുറത്തപ്പറമ്പില്‍ കുട്ടി ഉമ്മറിന്‍റെ മകനാണ്. സുഹൈറയാണ് ഭാര്യ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷാര്‍ജ കുവൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



ചെറുവാടി സ്വദേശിയായ മുഹമ്മദ് പുതിയോട്ടില്‍

അബുദാബി മിര്‍ഫയിലുണ്ടായ വാഹനാപകത്തില്‍ മുക്കം ചെറുവാടി സ്വദേശിയായ മുഹമ്മദ് പുതിയോട്ടില്‍ മരിച്ചു. 51 വയസായിരുന്നു. അബുദാബി ലിവയിലുള്ള ഡോര്‍ച്ച് ഹോള്‍ഡിംഗ്സ് എന്ന സ്ഥാപനത്തില്‍ രണ്ട് മാസം മുമ്പാണ് സിവില്‍ എഞ്ചിനീയരായി ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു. നദീറയാണ് ഭാര്യ. ഡോ. നസിന്‍, ലുബ്ന എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



10 August 2009

അഴിക്കല്‍ കുഞ്ഞിമോന്‍റെ മകന്‍ ഹസ്സൈനാര്‍

ചാവക്കാട്: കടപ്പുറം പുന്നക്കച്ചാല്‍ മൌലനഗര്‍ സ്വദേശി അഴിക്കല്‍ കുഞ്ഞിമോന്‍റെ മകന്‍ ഹസ്സൈനാര്‍(55) അബൂദാബിയില്‍ ഹൃദായാഘാതം മൂലം മരണപ്പെട്ടു. ബിയ്യുമ്മ മാതാവും കണ്ണൂര്‍ സ്വദേശി മറിയം ഭാര്യയുമാണ്. മക്കളില്ല. സഹോദരങ്ങള്‍ കയ്യ, നഫീസ, അബ്ദുല്‍ ഖാദര്‍, പരേതനായ മുഹമ്മദുണ്ണി, ഹമീദ്, പെങ്കു. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബന്ധുക്കള്‍ അറീച്ചു. കടപ്പുറം സൌഹൃദവേദി മെമ്പര്‍ മൊയ്തുണ്ണി കെ എ യുടെ അമ്മാവന്‍റെ മകനാണ്.

0അഭിപ്രായങ്ങള്‍ (+/-)



മൊയ്തീന് ഹാജിയുടെ ഭാര്യ ചെട്ട്യാങ്കണ്ടി മറിയം

പരേതനായ വി. പി. മൊയ്തീന് ഹാജിയുടെ ഭാര്യ ചെട്ട്യാങ്കണ്ടി മറിയം (75) മൂടാടിയില് നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് നടന്നു. ഡോ. സി. കെ. സലാം (ദുബായ്) മകനാണ്.

0അഭിപ്രായങ്ങള്‍ (+/-)



റിജോണ്‍ മാര്‍ക്കോസിന്‍റെ മകന്‍ മിഥുന്‍ മാര്‍ക്കോസ്

തിരുവനന്തപുരം വെട്ടുകാട് സ്വദേശി റിജോണ്‍ മാര്‍ക്കോസിന്‍റെ മകന്‍ മിഥുന്‍ മാര്‍ക്കോസ് വാഹനാപകടത്തില്‍ മരിച്ചു.
ദുബായില്‍ നിന്ന് നാട്ടില്‍ അവധിക്കുപോയ മിഥുന്‍ മാര്‍ക്കോസ് തിരുവനന്തപുരത്തുവച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

ദുബായില് വ്യവസായിയായ ,
തിരുവനന്തപുരം വെട്ടുകാട് സ്വദേശി
റിജോണ്‍ മാര്‍ക്കോസിന്റെ ഏകമകനാണ് അപകടത്തില് മരിച്ച മിഥുന്.

24 വയസ്സായിരുന്നു. ലാലിയാണ് മാതാവ്. സാന്ദ്ര, സാനിയ എന്നിവരാണ് സഹോദരങ്ങള്‍.

ഏഷ്യാനെറ്റ് ദുബായ് ഓഫീസിലെ ജീവനക്കാരായ വില്‍ഫ്രെഡ് ആന്റണി, റോബിന് ആന്റണി എന്നിവരുടെ മാത്യസഹോദരനാണ് റിജോണ്‍ മാര്‍ക്കോസ്

0അഭിപ്രായങ്ങള്‍ (+/-)



09 August 2009

വലിയകത്ത് മൊയ്തുണ്ണി (75) നിര്യാതനായി

ചാവക്കട്: കടപ്പുറം അടിതിരുത്തി വലിയകത്ത് അഹമ്മദുണ്ണി മകനും, കടപ്പുറം സൌഹൃദ വേദി മെമ്പര്‍ അക്ബര്‍ ഉബൈദിന്റെ ഉപ്പാപ്പയുമായ മൊയ്തുണ്ണി (75) നിര്യാതനായി. ഭാര്യ: കുഞ്ഞിമോള്‍, മക്കള്‍ : സുബൈദ, ഹൈറുന്നീസ, സുലൈഖ, മൈമൂന, ഹഫ്സ. മരുമക്കള്‍ : ഉബൈദ് (ഖത്തര്‍ ), മുഹമ്മദ് കുട്ടി, ഹമീദ്. പരേതന്‍ വളരെ കാലം ഖത്തറില്‍ ആരോഗ്യ വകുപ്പില്‍ ജോലി നോക്കിയിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



കല്ലുപുരയില്‍ എന്‍ സി പാത്തുണ്ണി

ചാവക്കാട്: കടപ്പുറം കറുകമാട് ജുമാഅത്ത് പള്ളിക്ക് കിഴക്കു വശം താമസിക്കുന്ന പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ കല്ലുപുരയില്‍ എന്‍ സി പാത്തുണ്ണി (80) നിര്യാതയായി. മകള്‍ മാമി. മരുമകന്‍ : മഞ്ഞീല്‍ സെയ്ദുഹാജി. കബറടക്കം ഇന്നു വൈകീട്ട് കറുകമാട് ജുമാഅത്ത് പള്ളി ഖബറുസ്ഥാനില്‍

0അഭിപ്രായങ്ങള്‍ (+/-)



08 August 2009

പണിക്ക വീട്ടില്‍ ബീരാവു ഭാര്യ കയ്യുണ്ണി

kayyunniചാവക്കാട്: ഒരുമനയൂര്‍ ചേറ്റുവ ടോളിനടുത്ത് പരേതനായ പണിക്ക വീട്ടില്‍ ബീരാവു ഭാര്യ കയ്യുണ്ണി (106) നിര്യാതയായി. മക്കള്‍ : ആച്ചു, ഹുസ്സന്‍ കരുവാരകുണ്ട്, ഹംസ പുതുമശ്ശേരി, കുഞ്ഞി മുഹമ്മദ് വെന്മേനാട്, ഹമീദ് ഓവുങ്ങല്‍.

0അഭിപ്രായങ്ങള്‍ (+/-)



റഫീഖ് വടക്കാഞ്ചേരിയുടെ പിതാവ്മൊയ്തീന്‍ കുട്ടി

തൃശൂര്‍ വടക്കാഞ്ചേരി നടുത്തറ മൊയ്തീന്‍ കുട്ടി നിര്യാതനായി. 83 വയസായിരുന്നു. ബീവിയാണ് ഭാര്യ. ദുബായ് ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന റഫീഖ് വടക്കാഞ്ചേരി, അസീസ്, ഷഹീദ, ബഷീറ, ആബിദ എന്നിവരാണ് മക്കള്‍.

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

റഫീഖ് വടക്കാന്‍ചേരിയുടെ ഉപ്പയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. റഫീക്കീന്‍റ്റെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.

August 8, 2009 at 2:09 PM  

അല്ലാഹു അദ്ധേഹത്തിനു പൊറുത്തു കൊടുക്കട്ടെ. ആമിൻ

.. റഫീഖിനും കുടുംബത്തിനുമുള്ള ദു:ഖത്തിൽ പങ്ക് ചേരുന്നു.

August 10, 2009 at 11:39 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



05 August 2009

പാറട്ടു വീട്ടില്‍ റുക്കിയ

ചാവക്കാട്: ബ്രഹ്മക്കുളം കുന്നുമ്മല്‍ കുളങ്ങരകത്ത് അലിയുടെ ഭാര്യയും കടപ്പുറം അടിതിരുത്തി പരേതനായ അമ്പലത്തുവീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ സഹോദരി പാറട്ടു വീട്ടില്‍ റുക്കിയ (54) നിര്യാതയായി. മക്കള്‍: യൂസഫ് (സൗദി), ഉമ്മര്‍, താഹിര്‍. മരുമക്കള്‍: ഫസീല, റാഹില. സഹോദരങ്ങള്‍: മുഹമ്മദുണ്ണി അബുദാബി, അബൂബക്കര്‍ സൗദി, നഫീസ പാവറട്ടി, ബീവത്തുകുട്ടി വട്ടേക്കട്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്