30 September 2009

ഓട്ടോ ഇടിച്ചു തെറിച്ചു വീണ ബൈക്ക് യാത്രികന്‍ റ്റാറ്റാ സുമോ കയറി മരിച്ചു

hamsaചാവക്കാട്‌ : ബൈക്കില്‍ ഓട്ടോ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ റ്റാറ്റാ സുമോ കയറി മരിച്ചു. ചാവക്കാട് തിരുവത്ര പടിഞ്ഞാറെ പുരക്കല്‍ സുലൈമാന്റെ മകന്‍ ഹംസ (41) യാണ് മരിച്ചത്. ഇന്ന്‍ രാവിലെ 9.30 ഓടെ കുന്നംകുളം പാരേംബാടം കുരിശിനു സമിപത്ത് വച്ചായിരുന്നു അപകടം. ബൈക്കില്‍ പോവുകയായിരുന്ന ഹംസ ബൈക്കില്‍ ഓട്ടോ ഇടിച്ചതിനെ തുടര്‍ന്ന്‍ റോഡിലേക്ക്‌ തെറിച്ചു വിഴുകയായിരുന്നു. ഉടനെ പുറകില്‍ വന്ന റ്റാറ്റാ സുമോ ശരീരത്തിലൂടെ കയറി യിറങ്ങുക യായിരുന്നു. ഭാര്യ : സുഹറ. മക്കള്‍ : ഫഹദ് (ദുബൈ), ജാബിര്‍ (അബുദാബി), ഫര്ഹാന, ബിന്ഷ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



29 September 2009

കണ്ണൂര്‍ സിറ്റിയിലെ നെയ്യാറ്റിന്‍കര വീട്ടില്‍ അബ്ദുള്ള

കണ്ണൂര്‍ സ്വദേശി ദുബായില്‍ നിര്യാതനായി. കണ്ണൂര്‍ സിറ്റിയിലെ നെയ്യാറ്റിന്‍കര വീട്ടില്‍ അബ്ദുള്ളയാണ് മരിച്ചത്. 52 വയസ്സായിരുന്നു. താഹിറയാണ് ഭാര്യ. റിസ്വാന്‍, റിഷാന എന്നിവര്‍ മക്കള്‍. 35 വര്‍ഷമായി ദുബായിലുള്ള ഇദ്ദേഹം 22 വര്‍ഷമായി ദുബായിലെ വിജയ ജ്വല്ലറി ജീവനക്കാരനായിരുന്നു. മൃതദേഹം കണ്ണൂര്‍ സിറ്റി മസ്ജിദ് ഖബറസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



പണിക്ക വീട്ടില്‍ പടിഞ്ഞാറയില്‍ ആസിയ

aasiyaചാവക്കാട്: ഒരുമനയൂര്‍ കരുവാരകുണ്ട് രായമ്മരക്കാര്‍ വീട്ടില്‍ മൂപ്പന്‍ മൊയ്തുവിന്റെ ഭാര്യ പണിക്ക വീട്ടില്‍ പടിഞ്ഞാറയില്‍ ആസിയ (78) നിര്യാതയായി. മക്കള്‍: ഷിഹാബുദ്ധീന്‍, മുഹമ്മദാലി (ദുബായ് ), ഖിയാസ് (ദുബായ് ), സുലൈഖ, ഫൌസിയ, സാജിദ. മരുമക്കള്‍: ഹംസകുട്ടി, സുലൈമാന്‍, സലീം, താഹിറ ഷിഹാബുദ്ധീന്‍, താഹിറ മുഹമ്മദാലി, സാജിദ
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍ (0091 9847210987)
 
 

0അഭിപ്രായങ്ങള്‍ (+/-)



22 September 2009

ആദൂര്‍ ഉമ്പു തങ്ങളുടെ ഭാര്യ ശരീഫ നബീസ ബീവി

ആദൂര്‍ : എളമരം കൊന്നാര സയ്യിദ്‌ കുഞ്ഞി ക്കോയ തങ്ങളുടെ മകളും പണ്ഡിതനും സൂഫീ വര്യനുമായ ആദൂര്‍ സയ്യിദ്‌ ടി. വി. ഉമ്പു തങ്ങളുടെ ഭാര്യയുമായ മഞ്ഞം പാറയിലെ സയ്യിദത്ത്‌ ശരീഫ നബീസ ബീവി (70) നിര്യാതയായി.
 
സമസ്ത കേരള ജം ഇയ്യത്തുല് ഉലമ പ്രസിഡണ്ട് താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി ക്കോയ തങ്ങളുടെ സഹോദരി പുത്രിയാണ്.
 
മക്കള്‍ : ഉമൈബ ബീവി, സയ്യിദ്‌ കുഞ്ഞി ക്കോയ തങ്ങള്‍, ഹക്കീം തങ്ങള്‍, സുഹ്റ ബീവി, സുമയ്യ ബീവി. മരുമക്കള്‍ സയ്യിദ്‌ മുഹമ്മദ്‌ തങ്ങള്‍ മൊഗ്രാല്‍ (ഖാസി പൈക്ക), സിറാജ് തങ്ങള്‍ പൈവളിക, ടി. വി. യാഹ്യ തങ്ങള്‍ ആദൂര്‍.
 
ആലൂര്‍ സയ്യിദ്‌ കെ. സി. മുഹമ്മദ്‌ കുഞ്ഞി തങ്ങള്‍, സയ്യിദ്‌ ചെറു കുഞ്ഞി തങ്ങള്‍ (മുദര്‍രിസ്‌ ഉള്ളാള്‍), ശരീഫ കുഞ്ഞി ബീവി (കൊന്നാര), ശരീഫ ആറ്റ ബീവി (നെല്ലാര ), എന്നിവര്‍ സഹോദരങ്ങളാണ്.
 
പരേതക്ക് വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാന്‍ ബോവിക്കാനം ബുഖാരിയ്യ ഇസ്ലാമിക്‌ കോംപ്ലക്സ്‌ ചെയര്‍മാന്‍ സയ്യിദ്‌ കെ. സി. ആറ്റക്കോയ തങ്ങള്‍, ആലൂര്‍ സയ്യിദ്‌ കെ. സി. കുഞ്ഞി തങ്ങള്‍, ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
 
- ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി
 
 

0അഭിപ്രായങ്ങള്‍ (+/-)



18 September 2009

ബ്ളാങ്ങാട് ചക്കാണ്ടന്‍ സാമി ആശാന്‍

sami-ashanചാവക്കട്: ബ്ളാങ്ങാട് ചക്കാണ്ടന്‍ സാമി ആശാന്‍ (76) നിര്യാതനായി. ആറു പതിറ്റാണ്ട് കാലം ക്ഷേത്രങ്ങളിലും പൂരപ്പറമ്പുകളിലും ചെണ്ട മേളക്കാര നായിരുന്നു അശാന്‍. മക്കള്‍: ബാലന്‍, ഉണ്ണികൃഷ്ണന്‍, കമലഹാസന്‍, രാധ, രത്നവല്ലി, ഇന്ദിര, ബേബി, സുജ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



16 September 2009

പനി ബാധിച്ച് എല്‍.കെ.ജി. വിദ്യാര്‍ത്ഥിനി മരിച്ചു

naseehaചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പടിക്ക് പടിഞ്ഞാറ് കറുപ്പം വീട്ടില്‍ മുഹമ്മദ് ഷെരീഫിന്റെ മകള്‍ നസീഹ (4) നിര്യാതയായി. മാതാവ്: ജുമൈല, സഹോദരി: നൂറി. നസീഹ ഒരുമനയൂര്‍ നാഷണല്‍ ഹുദാ സെന്ട്രല്‍ സ്കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയാണ്. പിതാവ് മുഹമ്മദ് ഷെരീഫ് അബുദാബിയിലാണ്. ഖബറടക്കം ഇന്നു രാത്രി പിതാവ് എത്തിയതിനു ശേഷം ഒരുമനയൂര്‍ നോര്‍ത്ത് പള്ളി ഖബറുസ്ഥാനില്‍.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



തൃക്കണാപുരം സി. എം. കുഞ്ഞു (65)

കുറ്റിപ്പുറം തൃക്കണാപുരം സി. എം. കുഞ്ഞു മരണപ്പെട്ടു. രണ്ടു മാസത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയായിരുന്നു അന്ത്യം.
 
കുറ്റിപ്പുറം മല്ലൂര്‍ ക്കടവ് മിനി പമ്പാ സുരക്ഷാ പദ്ധതി യുടെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക്‌ മെമ്പര്‍, തൃക്കണാ പുരം ജുമാ അത്ത് മഹല്ല് കമ്മിറ്റി ഖജാഞ്ചി, തവനൂര്‍ മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി , നിളാ സംരക്ഷണ സമിതി ചെയര്‍മാന്‍, മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പൊതു രംഗത്ത് ഈ അടുത്തകാലം വരെ സജീവ മായിരുന്നു അദ്ദേഹം. സാമൂഹിക - പൊതു രംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ സി. എം. കുഞ്ഞു വിനെ തേടി എത്തിയിട്ടുണ്ട്.
 
മലയാളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോ, ഉദയാ യില്‍ കുഞ്ചാക്കോ യുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. പരേതയായ ഫാത്തിമ്മ യായിരുന്നു ഭാര്യ.
 
യു. എ. ഇ. യിലെ അറിയപ്പെടുന്ന കലാകാരനും മിമിക്രി ആര്‍ട്ടിസ്റ്റു മായ ഇടവേള റാഫി, സൌദ, റുബീന, സലിം, അക്ബര്‍, നൌഷാദ്‌ (ഖത്തര്‍) , റിയാസ്‌, സിദ്ധീക്ക്, സത്താര്‍ (ദുബായ്) എന്നിവര്‍ മക്കളും റഷീദ് (അബുദാബി), സുബൈദ, റഷീദ, ഹസീന, സാബിറ, സീനത്ത്‌ എന്നിവര്‍ മരുമക്കളുമാണ്.
 
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് തൃക്കണാപുരം ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



15 September 2009

മണത്തല കണ്ടത്തയില്‍ മണിമോള്‍

MANIMOLചാവക്കട്: മണത്തല ബ്ളോക്ക് ഓഫീസിന്നു പടിഞ്ഞാര്‍ കണ്ടത്തയില്‍ കായികുട്ടിയുടെ മകള്‍ മണിമോള്‍ (20) നിര്യാതയായി. മാതാവ്: അമ്മു. സഹോദരങ്ങള്‍ : ചന്ദ്രന്‍ , ശശി, ശ്ക്തീധരന്‍ , സരോജിനി.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



പെരിങ്ങാട് മൊയ്തു ഹാജി

Hajiചാവക്കാട്: കടപ്പുറം പുന്നക്കച്ചാല്‍ രിഫാഇം മഹ്ളറക്ക് സമീപം പെരിങ്ങാട് പരേതനായ സുലൈമാന്റെ മകന്‍ പെരിങ്ങാട് മൊയ്തു ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഉസ്മാന്‍, മറിയം, പെങ്കു, ശെമീറ. മരുമക്കള്‍: സാജിദ, പരേതരായ ബീരാന്‍കുഞ്ഞ്, കോയ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



സലീം പൊന്നമ്പത്തിന്റെ മാതാവ് ബീവാത്തുട്ടി

BEEVATHUTTYചാവക്കാട്: ഒരുമനയൂര്‍ പാലംകടവില്‍ പരേതരായ പടുങ്ങല്‍ അയമുണ്ണിയുടെ മകളും , പൊന്നമ്പത്ത് മമ്മുവിന്റെ ഭാര്യയുമായ ബീവാത്തുട്ടി (81) നിര്യാതയായി. മക്കള്‍: കുഞ്ഞബ്ദുള്ള, സലീം പൊന്നമ്പത്ത് (മുന്‍ ഖത്തര്‍ ഐ.സി.സി. ജനറല്‍ സിക്രട്ടറി. മരുമക്കള്‍: ഖദീജ, സുലൈഖ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



ഒരുമനയൂര്‍ തങ്ങള്‍ പടി കുന്നം പുള്ളി ഒരുമനയൂര്‍ തങ്ങള്‍ പടി കുന്നം പുള്ളി

ibrahim-kuttyചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍ പടി കുന്നം പുള്ളി പരീതിന്റെ മകന്‍ ഇബ്റാഹിം കുട്ടി (35) നിര്യാതനായി. ഭാര്യ: സറീന, മക്കള്‍ : ജുമാന, ഷഹാന, ജിഹാന.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, 00919847210987
 
 

0അഭിപ്രായങ്ങള്‍ (+/-)



പഞ്ചാരമുക്ക് നാന്നൂറാംപടി മുസ്ലിം വീട്ടില്‍ അഷറഫ്

ashrafചാവക്കാട്: പഞ്ചാരമുക്ക് നാന്നൂറാംപടി കൊപ്ര അബുബക്കറിന്റെ മകന്‍ മുസ്ലിം വീട്ടില്‍ അഷറഫ് (44) നിര്യാതനായി. ഭാര്യ: ഫയറൂസ്, മക്കള്‍: ഷാഹിദ്, ഫര്‍സാന, ഷഹദിയ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, 00919847210987
 
 

0അഭിപ്രായങ്ങള്‍ (+/-)



13 September 2009

കോഴികുളങ്ങര ജാനകി

ചാവക്കാട്: കോഴികുളങ്ങര കണ്ടമ്പുള്ളി രാഘവന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ലീല, സോമനാഥന്‍, ലളിത, ജയന്തി, കോമളം, സല്‍ജി കുമാര്‍ (ദുബായ്). മരുമക്കള്‍: കാഞ്ചന, കുമാരന്‍, ശകുന്തള, ജയസൂര്യന്‍, സുകുമാരന്‍, ബീനകുമാരി.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



തിരുവത്ര മുട്ടില്‍ റുഖിയ

ചാവക്കാട്: തിരുവത്ര മുട്ടില്‍ കടാമ്പുള്ളി വീട്ടില്‍ ഹനീഫയുടെ ഭാര്യ റുഖിയ (40) നിര്യാതയായി. മക്കള്‍: നിഷാദ്, നിഷ
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



തിരുവത്ര മുട്ടില്‍ ശങ്കരന്‍ കുട്ടി

ചാവക്കാട്: തിരുവത്ര മുട്ടില്‍ നാട്ടുക്കൂട്ടം സെന്ററിനടുത്ത് കുന്നത്ത് വീട്ടില്‍ ശങ്കരന്‍ കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ താര. മക്കള്‍ : സുജാത, ബീന, ബിന്ദു, സുധീഷ് (ബഹറൈന്‍ ), സജീവ് (സൌദി). മരുമക്കള്‍ : മിനി, ശാലിനി, ഭരതന്‍.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



ഒരുമനയൂര്‍ തങ്ങള്‍ പടി ഇബ്റാഹിം കുട്ടി

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍ പടി കുന്നം പുള്ളി പരീതിന്റെ മകന്‍ ഇബ്റാഹിം കുട്ടി (35) നിര്യാതനായി. ഭാര്യ: സറീന, മക്കള്‍ : ജുമാന, ഷഹാന, ജിഹാന.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



12 September 2009

ചാവക്കാട് പാറാട്ട് വീട്ടില്‍ ചാവക്കാട് പാറാട്ട് വീട്ടില്‍

ചാവക്കാട് പാറാട്ട് വീട്ടില്‍ പരേതനായ കാദര്‍ ഹാജിയുടെ ഭാര്യയും വൈലത്തൂര്‍ അരിമ്പൂരയില്‍ പരേതനായ കാദര്‍ എന്നവരുടെ മകളുമായ പാത്തക്കുട്ടി ഹജ്ജുമ്മ ( 67 ) ഇന്നലെ വൈകീട്ട് മരണപ്പെട്ടു. അബുദാബിയിലുള്ള ഫൈസല്‍, ദുബായിലുള്ള അക്ബര്‍, കബീര്‍, എന്നിവരും താഹിറ , ഷമീറ എന്നിവരും മക്കളാണ്. മരുമക്കള്‍ ആര്‍. സി. മുഹമ്മദ്, അലി സാബ് രി. അബുദാബിയിലെ ഡിം ബ്രൈറ്റ് കാദര്‍ സഹോദര പുത്രനാണ്. ഖബറടക്കം ഇന്ന് (ശനിയാഴ്ച) മണത്തല പള്ളി ഖബര്‍സ്ഥാനില്‍.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

പ്രിയ അബ്ദുള് കാദറ് സഹിബു നന്ദിയുന്ടൂ ഇനിയും ഇങിനെയുള്ള അറിയിപ്പുകൽ പ്രതീക്ഷിക്കുന്നു
സ്നേഹത്തൊടേ നിഷാര്ര് അഗലാട്

September 13, 2009 at 5:20 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



05 September 2009

വലിയ പീടികക്കല്‍ ബാപ്പുട്ടി

ചാവക്കാട് ഇടക്കഴിയൂര്‍ ചങ്ങാടം റോഡില്‍, വലിയ പീടികക്കല്‍ ബാപ്പുട്ടി (75) ഇന്നുച്ചക്ക് (ശനിയാഴ്ച) മരണപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം സിംഗപ്പൂരിലായിരുന്നു.
 
അബുദാബിയിലുള്ള മനാഫ്, കൂടാതെ നവാസ്, ഷംസുദ്ധീന്‍, ജമീല എന്നിവര്‍ മക്കളാണ്.
 
അബുദാബി മലയാളി സമാജം മുന്‍ സിക്രട്ടറിയും വീക്ഷണം ഫോറം പ്രവര്‍ത്തകനുമായ ആര്‍. വി. മുഹമ്മദ് കുട്ടി മരുമകനാണ്.
ഖബറടക്കം നാളെ (ഞായര്‍) രാവിലെ പത്തു മണിക്ക് ഇടക്കഴിയൂര്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



03 September 2009

എടക്കര കോടളിപ്പുഴ പോതുകല്ല് നഫീസ ഖാസിം

അബുദാബി അല്‍ യര്‍മൂക് ഹജ്ജ്‌ ഉമ്ര സര്‍വീസിന്റെ ചീഫ്‌ അമീറും, SYS സജീവ പ്രവര്‍ത്തകനുമായ കോയ മുസ്ലിയാരുടെ ഉമ്മ എടക്കര കോടളിപ്പുഴ പോതുകല്ല് സ്വദേശിനിയുമായ നഫീസ ഖാസിം ഇന്നലെ മരണപ്പെട്ടു. 60 വയസ്സായിരുന്നു. മക്കള്‍ ഇബ്രാഹിം സഖാഫി ഷാര്‍ജ, അസീസ്‌ മൌലവി ദുബായ്, അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍ ദുബായ്.
 
പരേതയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും SYS അബുദാബി സെക്രട്ടറി പി. വി. അബുബക്കര്‍ മൌലവിയും മര്‍കസ് അബുദാബി പ്രസിഡന്റ്‌ ഉസ്മാന്‍ സഖാഫി തിരുവത്ര യും അഭ്യര്‍ത്ഥിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്