24 November 2009

ബഹ്റിനില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു.

ബഹ്റിനില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ശ്രീധരനും കോട്ടയം സ്വദേശിനി ഡോളി അലക്സുമാണ് മരിച്ചത്. സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു ഇരുവരുടേയും അന്ത്യം.

0അഭിപ്രായങ്ങള്‍ (+/-)



23 November 2009

സെനീത് ട്രാന്‍സ്പോര്ട്ട് എം.ഡിയുമായ സലിമിന്റെ സഹോദരനുമായ നൌഷാദ്

അബുദാബി അഹമ്മദ് ബിന് അലി ജനറല് ട്രാന്സ്പോര്ട്ട് ഉടമയും, സെനീത് ട്രാന്‍സ്പോര്ട്ട് എം.ഡിയുമായ സലിമിന്റെ സഹോദരനുമായ നൌഷാദ് നിര്യാതനായി.

41 വയസ്സായിരുന്നു.

കബറടക്കം ഇന്ന് രാവിലെ 9 നും 10 നും ഇടയില് ആലംകോട് കബറസ്ഥാനില് നടക്കും

0അഭിപ്രായങ്ങള്‍ (+/-)



18 November 2009

പുത്തന്‍ കടപ്പുറം തൊണ്ടപ്പിരി മൊയ്തുണ്ണി

ചാവക്കട്: പുത്തന്‍ കടപ്പുറം ചെങ്കോട്ട് നഗറില്‍ തൊണ്ടപ്പിരി സെയ്തു മുഹമ്മദ് മകന്‍ മൊയ്തുണ്ണി (43) കുഴഞ്ഞു വീണ് മരിച്ചു. കടപ്പുറത്ത് പോയി വീട്ടിലേക്കുള്ള മത്സ്യം വാങ്ങി തിരിച്ചു വരുന്ന വഴിയിലാണ് കുഴഞ്ഞു വീണ് മരണപ്പെട്ടത്.
 
- മൊഹമദ് യസീന്‍ ഒരുമനയൂര്‍ 0091 9847210987
 
 

0അഭിപ്രായങ്ങള്‍ (+/-)



കുഴൂര്‍ പോട്ടേപ്പറമ്പില് തോമസിന്റെ ഭാര്യ ഡെയ്സി

കുഴൂര് പടിഞ്ഞാറേമുറിയില് താമസിക്കുന്ന
പോട്ടേപ്പറമ്പില് തോമസിന്റെ ഭാര്യ ഡെയ്സി നിര്യാതയായി. 50 വയസ്സായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

മകന് ഡാനിഷ് പോട്ടേപ്പറമ്പില് സെപ്യ്നില് ജോലി ചെയ്യുന്നു.
സ്മിത, ഡാനിയ എന്നിവര് പെണ്മക്കളാണ്

സംസ്ക്കാരം പിന്നീട് കുഴൂര് പള്ളി സെമിത്തേരിയില് നടക്കും

0അഭിപ്രായങ്ങള്‍ (+/-)



17 November 2009

തിരൂര്‍ തലക്കടത്തൂര്‍ തറയില്‍ റഫീഖ്

അലൈനില്‍ മലയാളി ഹൃദയാഘാതം മരിച്ചു. തിരൂര്‍ തലക്കടത്തൂര്‍ തറയില്‍ റഫീഖ് ആണ് മരിച്ചത്. 24 വയസായിരുന്നു. അവിവാഹിതനാണ്. ഒന്നര വര്‍ഷമായി അലൈന്‍ മെസിയാദിലെ ഗ്രാന്‍റ് പ്രിന്‍റിംഗ് പ്രസിലെ ജീവനക്കാരനാണ്.

0അഭിപ്രായങ്ങള്‍ (+/-)



16 November 2009

കടിക്കാട് ചേരോത്ത് ബാലന്‍

urlചാവക്കാട്: സി.എം.പി. ചാവക്കട് ഏരിയ കമ്മറ്റി അംഗവും പുന്നയൂര്‍ക്കുളം സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായ കടിക്കാട് ചേരോത്ത് ബാലന്‍ (55) നിര്യാതനായി. ഭാര്യ: ബീന (പുന്നയൂര്‍ ക്കുളം സഹകരണ ബാങ്ക് ഡയറക്ടര്‍) മകള്‍: ബബിത. മരുമകന്‍: മഹേഷ്
 
- മൊഹമദ് യസീന്‍ ഒരുമനയൂര്‍ 0091 9847210987
 
 

0അഭിപ്രായങ്ങള്‍ (+/-)



15 November 2009

കെട്ടുങ്ങല്‍ വി. എം. കുഞ്ഞി മുഹമ്മദ് ഹാജി

പാവറട്ടി വന്മേനാട് കെട്ടുങ്ങല്‍ വി.എം. കുഞ്ഞിമുഹമ്മദ് ഹാജി (65), ശനിയാഴ്ച വൈകീട്ട് മരണപ്പെട്ടു. ഹൃദയാ ഘാതമായിരുന്നു. ഖബറടക്കം ഞായറാഴ്ച വന്മേനാട് ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില് നടക്കും. മുസ്ലീം ലീഗ് സജീവ പ്രവര്‍ത്തകനും, പാവറട്ടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ്റും ആയിരുന്നു പരേതന്‍.
 
ഭാര്യ: ആമിന. ദുബായിലുള്ള ബഷീര്‍, മുനീര്‍, അമീര്‍, അബുദാബിയിലുള്ള ഐഷ, വിദ്യാര്‍ത്ഥിയായ അന്‍സാര്‍ എന്നിവര്‍ മക്കളാണ്
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഇന്നലെ രാത്രി കുറൈസ് റോഡിലെ എക്സിറ്റ് മുപ്പതില്‍ ഉണ്ടായ അപകടത്തില്‍ കരുനാഗപ്പള്ളി കുലശേഖരപുരം ഉല്ലാസ് (32), ഇടയില്‍ വീട്ടീല്‍ രാജേഷ് (28) എന്നിവരാണ് മരിച്ചത്. രണ്ട് പേരും അയല്‍ വാസികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ സ്വദേശി പൗരന്‍റെ വാഹനം ഇടിക്കുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു.

ദുബായില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. പന്തളം പനച്ചവിളയില്‍ കടക്കാട് നജീബ് ബിന്‍ ഫസലുദ്ദീന്‍ ആണ് മരിച്ചത്. 34 വയസായിരുന്നു. ദുബായിലെ ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഡിസൈനര്‍ ആയിരുന്നു. ഇന്ന് രാവിലെ ഓഫീസില്‍ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സബിതയാണ് ഭാര്യ. ആലിയ, ഹഫീഫ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



11 November 2009

റാസല്‍ ഖൈമ, മേരീസില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മലയാളി മരിച്ചു

റാസല്‍ ഖൈമ, മേരീസില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ ചിറമൂലയില്‍ പൊള്ളഴികത്ത് വീട്ടില്‍ രാമഭദ്രനാണ് മരിച്ചത്. 56 വയസായിരുന്നു. റാസല്‍ഖൈമ ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റിയിലെ ജീവനക്കാരനായിരുന്നു. സുനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഇന്ന് വൈകുന്നേരം ഏഴിനായിരുന്നു അത്യാഹിതം. ഇദ്ദേഹം താമസിച്ചിരുന്ന വീടിന് തീപിടിക്കുകയായിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

0അഭിപ്രായങ്ങള്‍ (+/-)



10 November 2009

പെരിന്തല്‍മണ്ണ സ്വദേശി കൈപ്പള്ളി ബഷീര്‍ അലി

ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി കൈപ്പള്ളി ബഷീര്‍ അലിയാണ് മരിച്ചത്. 45 വയസ്സായിരുന്നു. പത്ത് വര്‍ഷമായി ബിന്‍ ദാവൂദ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



നരിപ്പാറ അലി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.

മൂവാറ്റുപുഴ സ്വദേശി നരിപ്പാറ അലി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. 45 വയസ്സായിരുന്നു. റിയാദില്‍ നിന്നും താഇഫിലേക്ക് വരുംവഴി അല്‍ കുറുമ എന്ന സ്ഥലത്തുവച്ചാണ് അപകടം.

0അഭിപ്രായങ്ങള്‍ (+/-)



09 November 2009

എടപ്പുള്ളീ മൂപ്പില്‍ രായമരക്കാര്‍ വീട്ടില്‍ മുനീര്‍ ഹസ്സന്‍ കുട്ടി

muneer-hassankuttyഗുരുവായൂര്‍: എടപ്പുള്ളീ മൂപ്പില്‍ രായമരക്കാര്‍ വീട്ടില്‍ പരേതനായ ഹസ്സന്‍ കുട്ടി മകന്‍ മുനീര്‍ (36) നിര്യാതനായി. മാതാവ്: സകീന, ഭാര്യ: ഫെബിത. മക്കള്‍: അദ്നന്‍, സാറ. സഹോദരങ്ങള്‍: മന്‍സൂര്‍ (ദുബായ്), മര്‍സൂഖ് (തിരുവനന്തപുരം), മജിദ മുഖറം (ഖത്തര്‍ ). ഗുരുവായൂര്‍ സൌഹൃദ വേദി മെംബറായ മുനീര്‍ ഹസ്സന്‍ കുട്ടി ഖത്തറില്‍ നിന്നും ലീവിനു വന്നതായിരുന്നു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



റിട്ടയേഡ് കോര് എപ്പിസ്ക്കോപ്പ എം.ടി . ജോസഫ്

പത്തനം തിട്ട മാക്കാന് കുന്ന് മേരി ഭവനില് റിട്ടയേഡ്
കോര് എപ്പിസ്ക്കോപ്പ എം.ടി . ജോസഫ് നിര്യാതനായി.

81 വയസ്സായിരുന്നു.
കബറടക്കം പിന്നീട് നടക്കും. 3 മക്കളുണ്ട്.

ഷാരജയിലുള്ള മോളി ഫിലിപ്പ് സഹോദരീ പുത്രിയാണ്

0അഭിപ്രായങ്ങള്‍ (+/-)



08 November 2009

കോഴിക്കോട് ജില്ലയിലെ തച്ചംകുന്ന് സ്വദേശി മീത്തലെ പുതുക്കുടി രവീന്ദ്രനാണ് മരിച്ചത്

യു.എ.ഇയിലെ അജ്മാനിലുണ്ടായ വാഹനാപകടത്തില്‍‍ മലയാളി മരിച്ചു. കോഴിക്കോട് ജില്ലയിലെ തച്ചംകുന്ന് സ്വദേശി മീത്തലെ പുതുക്കുടി രവീന്ദ്രനാണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഷാര്‍ജയിലെ ഗള്‍ഫ് ഗ്ളാസ് ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



07 November 2009

വലിയകത്ത് തോട്ടുങ്ങല്‍ മുഹമ്മദ്

thottungal-mohammadചാവക്കാട്: ഒരുമനയൂര്‍ തൈക്കടവില്‍ പരേതനായ ഏറച്ചം വീട്ടില്‍ അബൂബക്കര്‍ മകന്‍ വലിയകത്ത് തോട്ടുങ്ങല്‍ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സലീം (ഖത്തര്‍ ), റംഷി, സീന, നാജി. മരുമക്കള്‍: ആരിഫ്, ഷാഹിന.
 
- മുഹമദ് യസീന്‍ ഒരുമനയൂര്‍, 0091 9847210987
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്