28 December 2009

മണത്തല ബേബി റോഡ് കണ്ടരശേരി കല്ല്യാണി

kalyaniചാവക്കാട്: മണത്തല ബേബി റോഡ് കണ്ടരശേരി പരേതനായ കുട്ടാണിയുടെ ഭാര്യ കല്ല്യാണി (97) നിര്യാതയായി. മക്കള്‍: ശേഖരന്‍, പ്രഭാകരന്‍, പത്മനാഭന്‍, ഭാസ്കരന്‍, അജയന്‍, പത്മാവതി, തങ്കമണി, ശാന്ത. മരുമക്കള്‍: നാരായണന്‍, ധര്‍മന്‍, വിശ്വംഭരന്‍, ഗിരിജ, പത്മാവതി, കൌസല്യ, അംബിക, രത്ന.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



26 December 2009

ചാവക്കാട് വോള്‍ഗ നഗറില്‍ മേലെ പുരക്കല്‍ മേനക

menakaചാവക്കാട് വോള്‍ഗ നഗറില്‍ മേലെ പുരക്കല്‍ പരേതനായ ഗോപാലന്‍ വൈദ്യര്‍ ഭാര്യ മേനക (80) നിര്യാതയായി. മകന്‍: ജയരാജ് (രചന സ്റ്റുഡിയോ ചാവക്കാട്). മരുമകള്‍: ജിഷ (എല്‍. എഫ്. കോളേജ് അദ്ധ്യപിക).
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



18 December 2009

വൈശ്യം വീട്ടില്‍ കുഞ്ഞി മുഹമ്മദ് ഹാജി

kunhi-mohammedചാവക്കാട്: പുന്ന വൈശ്യം വീട്ടില്‍ കുഞ്ഞി മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഷംസുദ്ധീന്‍, ഷറഫുദീന്‍, സൈനബ. മരുമക്കള്‍: ഹമീദ്, ഷംസിയ.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



15 December 2009

ബുഹാറയില്‍ കോയമ്മത്തങ്ങള്‍

koyamma-thangalചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഹാറയില്‍ ഹിബത്തുള്ള തങ്ങളുടെ മകന്‍ കോയമ്മ ത്തങ്ങള്‍ (68) നിര്യാതനായി. ഭാര്യ: ഉമ്മു കുല്‍സു ബീവി. സഹോദരങ്ങള്‍: കൊച്ചു കോയ തങ്ങള്‍, ജാഫര്‍ സാദിഖ് തങ്ങള്‍, ജലാലുദ്ദീന്‍ തങ്ങള്‍, ആറ്റ ബീവി, അസ്മ ബീവി, സകീന ബീവി.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



14 December 2009

പ്രതിരോധ മരുന്ന് കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ചാവക്കാട്: പ്രതിരോധ മരുന്ന് കഴിച്ച് ആശുപത്രി യിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കടപ്പുറം കറുകമാട് ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം നാലകത്ത് ചാപ്പറമ്പ് മുഹമ്മദിന്റെ മകള്‍ മുബീന (14) യാണ് മരിച്ചത്. മുബീന ലിറ്റില്‍ ഫ്ളവര്‍ കോണ്‍‌വെന്റ് സ്ക്കൂളില്‍ 8-‍ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസം സ്കൂളില്‍ നലകിയ മന്ത് രോഗ നിവാരണ ഗുളികയോടൊപ്പം നല്‍കിയ വിരയുടെ ഗുളിക കഴിച്ചതാണ് കുട്ടിയെ ആശുപത്രി യിലാക്കാന്‍ കാരണമായത്. ആ ഗുളിക കുട്ടിക്ക് കഴിക്കാന്‍ പാടില്ലാത്ത തായിരുന്നു. മരുന്നു കൊടുക്കുന്ന സമത്ത് കുട്ടി പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കു കയായിരുന്ന് എന്ന് പറയുന്നു. അസ്വസ്ഥത കണ്ട കുട്ടിയെ മിഷന്‍ ആശുപത്രിയില്‍ പ്രവേശി പ്പിച്ചെങ്കിലും പിന്നീട് അമൃത ആശുപത്രി യിലേക്ക് മാറ്റി. അവിടെ വെച്ച് ഇന്ന് (തിങ്കള്‍ ) രാവിലെ ആയിരുന്നു മരണം. മാതാവ്: മൈമൂന. സഹോദരങ്ങള്‍: മന്‍സൂര്‍ (ഷാര്‍ജ), മുഫിദ ഷുഹൈബ്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



11 December 2009

ചാലില്‍ ഖാദര്‍ മകന്‍ കോയമോന്‍

koyamonചാവക്കാട് കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡിനു സമീപം താമസിക്കുന്ന ചാലില്‍ ഖാദര്‍ മകന്‍ കോയമോന്‍ (പൊള്ളക്കാ‍യി കോയമോന്‍) എന്നവര്‍ മരണപെട്ടു ഭാര്യ ബീവാത്തു മോള്‍. ശെരീഫ, റുഖിയ, ആമിനു, അലിയാമുണ്ണി (റിയാദ്) പരേതയായ സെമീറ, സിദ്ധീഖ് (ഖത്തര്‍) ഷാബിര്‍ എന്നിവര്‍ മക്കളും മുഹമ്മദ്, ഹസ്സന്‍, അബ്ദുള്‍ ഹമീദ് (റിയാദ്), ബുഷറ, ഹസീന എന്നിവര്‍ മരുമക്കളുമാണ്. മയ്യിത്ത് ശനിയാഴ്ച രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ഖബര്‍സ്ഥാനില്‍ നടത്ത പ്പെടുന്നതാണ്.
 
- ദാവൂദ് ഷാ
 
 

0അഭിപ്രായങ്ങള്‍ (+/-)



10 December 2009

വെഞ്ഞാറമൂട് ആലുംതറ വാറുവിള വീട്ടില്‍ പാറുക്കുട്ടിയമ്മ

വെഞ്ഞാറമൂട് ആലുംതറ വാറുവിള വീട്ടില്‍ പരേതനായ പരമേശ്വരന്‍ എന്നവരുടെ ഭാര്യ പാറുക്കുട്ടിയമ്മ(76) ബുധനാഴ്ച വൈകീട്ട് മരണപ്പെട്ടു. കേരളാ സോഷ്യല്‍ സെന്‍റ്റര്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്, വെണ്മ യു. എ. ഇ. എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ വെഞ്ഞാറമൂട് അടക്കം ആറു മക്കളുണ്ട്. ശവ സംസ്കാര കര്‍മ്മം ഇന്നു രാവിലെ വീട്ടു വളപ്പില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



നാലകത്ത് കറുത്ത ഷാഹു ഹാജി

shahuhajiചാവക്കാട്: കടപ്പുറം അഞ്ജങ്ങാടി പരേതനായ കറുത്ത കോയ മകന്‍ നാലകത്ത് കറുത്ത ഷാഹു ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കള്‍: ജലാലുദ്ധീന്‍ (ഖത്തര്‍ ), ജലീല്‍ (കുവൈറ്റ്), ഫൈസല്‍ (ഖത്തര്‍ ), ഷെമീറ, സാബിറ, സൈറ, സല്‍വ. മരുമക്കള്‍: മൊഹമ്മദ് കോയ (കുവൈറ്റ്), അബ്ദുള്ള (കോഴിക്കോട്), സദീഖ് (എറണാം കുളം ), റാഫി (ദുബായ്).
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



രായംമരക്കാര്‍ വീട്ടില്‍ മൊയ്തുണ്ണി ഹാജി

moidunni-hajiചേറ്റുവ: ചേറ്റുവ രായംമരക്കാര്‍ വീട്ടില്‍ മൊയ്തുണ്ണി ഹാജി (80) നിര്യാതനായി. ഭാര്യ: ആച്ചു. മക്കള്‍: സുബൈദ, മുസ്തഫ (ബഹ്റൈന്‍), ഷംസു, താഹിറ, സിദ്ദീഖ്, അക്ബര്‍ (ഇരുവരും ബഹ്റൈന്‍). മരുമക്കള്‍: അലിമോന്‍, സുഹറ, നദീറ, യൂസഫ്, സുമയ്യ, ജെസി.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



ബൈത്തുല്‍ ഖദീശിബയില്‍ വി.പി.ഇസ്മായില്‍

ഹൃദസംബന്ധമായ അസുഖം മൂലം മലയാളി ദുബായില്‍ മരിച്ചു. കോഴിക്കോട് അരീക്കാട് ദേവദാസ് യു.പി സ്കൂളിനു സമീപം ബൈത്തുല്‍ ഖദീശിബയില്‍ വി.പി.ഇസ്മായിലാണ് മരിച്ചത്. 54 വയസ്സായിരുന്നു. മൃതദേഹം നാളെ വെളിപ്പിന് 3.30ന് ദുബായില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതയായ സാബിറയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



അസ്ലം കൊച്ചുകലുങ്കിന്റെ ഭാര്യയും, മകളും വാഹനാപകടത്തില്‍ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും മകളും മരിച്ചു. കൊല്ലം ജില്ലയിലെ മടത്തറ, കൊച്ചുകലുങ്ക് സ്വദേശി തനിമയില്‍ അസ്ലം കൊച്ചുകലുങ്കിന്‍റെ ഭാര്യ ഷീജയും 11 വയസ്സുള്ള മകള്‍ ഹസ്നയുമാണ് മരിച്ചത്. മൂത്ത മകള്‍ തസ്നിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് വരാന്‍ ബുറൈദയില്‍ നിന്നും റിയാദ് വിമാനത്താവളത്തിലേക്ക് വരുംവഴി മജ്മയില്‍ വച്ചാണ് അപകടമുണ്ടായത്. ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടറാണ് അസ്ലം കൊച്ചുകലുങ്ക്.

0അഭിപ്രായങ്ങള്‍ (+/-)



രാജേന്ദ്രന്‍ വെഞ്ഞാറമൂടിന്റെ അമ്മ പാറുക്കുട്ടിയമ്മ

വെഞ്ഞാറമൂട് ആലുംതറ വാറുവിള വീട്ടില്‍ പരേതനായ പരമേശ്വരന്‍ എന്നവരുടെ ഭാര്യ പാറുക്കുട്ടിയമ്മ(76) ബുധനാഴ്ച വൈകീട്ട് മരണപ്പെട്ടു.

കേരളാ സോഷ്യല്‍ സെന്‍റ്റര്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്, വെണ്മ യു. എ. ഇ. എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ വെഞ്ഞാറമൂട് അടക്കം ആറു മക്കളുണ്ട്.

ശവ സംസ്കാര കര്‍മ്മം ഇന്നു രാവിലെ വീട്ടു വളപ്പില്‍ നടക്കും

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

sreeman abdulraman....

Rajendran venjaranmoodinte amma parukuutyammayude vivaram thankalude patram vazhiyum, mail vazhiyum, yadhasamayam ariyan kazhinjathil santhosam. oppam yente nandiyum ariyikuunnu.


nandhi.

Achayan.

December 10, 2009 at 5:57 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



09 December 2009

ചിറയില്‍ ചുങ്കം സ്വദേശി പുളിക്കത്തൊടി അഹമ്മദ്

ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി പുളിക്കത്തൊടി അഹമ്മദ് കുട്ടിയാണ് മരിച്ചത്. 46 വയസായിരുന്നു.

10 വര്‍ഷമായി സൗദില്‍ ജോലി ചെയ്യുന്നു. സഹീദയാണ് ഭാര്യ. ഇര്‍ഫാന, ഇഹ്സാന, സഹ് ല, മുഹമ്മദ് റാഷിദ്, തസ്നി എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



07 December 2009

രമേഷ് പയ്യന്നൂരിന്റെ പിതാവ് കണ്ണപ്പൊതുവാള്

ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര് ഇന്-ചാര്ജ്ജ് രമേഷ് പയ്യന്നൂരിന്റെ പിതാവ്
ശ്രീരാഗത്തില് ടി.കെ.കണ്ണപ്പൊതുവാള് അന്തരിച്ചു.

75 വയസ്സായിരുന്നു..

റിട്ടയേര്‍ഡ് അധ്യാപനായിരുന്ന അദ്ദേഹം ഏതാനും പുസ്തകങ്ങളുടെ കര്‍ത്താവാണ്.

രമേഷ് പയ്യന്നൂരിനെ കൂടാതെ 3 മക്കളുണ്ട്

0അഭിപ്രായങ്ങള്‍ (+/-)



05 December 2009

കൂളിക്കാട് ഫാത്തിമ നിര്യാതയായി

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി കൂളിക്കാട് കെ. എസ്. മുഹമ്മദിന്റെ ഭാര്യ ചാപ്പയില്‍ ഫാത്തിമ (65) നിര്യാതയായി. പരേതയായ ചാപ്പയില്‍ ഹലീമയുടെയും പൂച്ചക്കാട് അഹമ്മ ദിന്റെയും മകളാണ് .
 
കൂളിക്കാട് അസീസ്‌ , പള്ളിക്കര സയ്യിദ് അലിയുടെ ഭാര്യ നബീസ എന്നിവര്‍ മക്കളാണ്.
 
മയ്യിത്ത് നാളെ രാവിലെ സൗത്ത് ചിത്താരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.
 
മരണ വീട്ടിലെ ഫോണ്‍-നമ്പര്‍-- +4672267638
മൊബൈല്‍ - +9745783766, +9846308899
 
- ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി
 
 

0അഭിപ്രായങ്ങള്‍ (+/-)



03 December 2009

കൊല്ലം സ്വദേശി ബാബു

ബഹറിനില്‍ മലയാളി ന്യുമോണിയ ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി ബാബു ആണ് മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

0അഭിപ്രായങ്ങള്‍ (+/-)



ഓതറ ചക്കാലയില്‍ കുര്യന്‍ തോമസിന്‍റെ മകന്‍ സാം. സി. കുര്യന്‍

തിരുവല്ല ഓതറ ചക്കാലയില്‍ കുര്യന്‍ തോമസിന്‍റെ മകന്‍ സാം. സി. കുര്യന്‍ വാഹനാപകടത്തില്‍ അന്തരിച്ചു. 34 വയസായിരുന്നു. ദുബായ് ജാസിം അബ്ദുള്ള ട്രേഡിംഗില്‍ മാനേജറായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



02 December 2009

അബുദാബി ഷഹാമയിലെ സുപ്പീരിയര്‍ ഗ്രോസറി ഉടമ

മലയാളി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അബുദാബി ഷഹാമയിലെ സുപ്പീരിയര്‍ ഗ്രോസറി ഉടമ തിരൂര്‍ പുറത്തൂര്‍ സ്വദേശി ഹുസൈന്‍ കക്കടിപറമ്പത്ത് ആണ് മരിച്ചത്. 51 വയസായിരുന്നു. ഹാജറയാണ് ഭാര്യ. ജാവിദ്, സമീറ, റിഷാദ്, ജാഫര്‍ എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



01 December 2009

ഷാര്‍ജ തട്ടുകടയിലെ ബാബുവേട്ടന്‍

ഷാര്‍ജ സെക്കന്തരാബാദ് തട്ടു കടയിലെ പാചക ക്കാരനായിരുന്ന ധര്‍മ്മ രാജ് എന്ന ബാബുവേട്ടന് നാട്ടില്‍ നിര്യാതനായി. 55 വയസ്സായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ ബാബു ചികിത്സക്കായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലേക്ക് പോയത്.

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

നല്ല നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ബോട്ടി ഉള്‍പ്പടെ.

ഒരു പാട് സ്നേഹവും ഉണ്ടായിരുന്നു.

ഒരിക്കല്‍ ചെന്നപ്പോള്‍ പറഞ്ഞത്, ഷാര്‍ജയില്‍ ഒരു ശ്രീലങ്കന്‍ യുവതിക്ക് ഉണ്ടായ(അനാഥ) കുഞ്ഞിനെ നാട്ടില്‍ കൊണ്ട് പോയി വളര്‍ത്തുന്നതിനെക്കുറ്രിച്ചായിരുന്നു

ആ നല്ല രുചിയുടെ ഓര്‍മ്മയില്‍

December 1, 2009 at 12:09 PM  

ആദരാഞ്ജലികള്‍

December 1, 2009 at 12:36 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്