31 January 2010

കവി ടി.എ.ശശിയുടെ സഹോദരന് ക്യഷ്ണന്‍

ത്രിശ്ശൂര് ചാമക്കാല ത്രിപ്പുണത്ത് ടി എ ക്യഷ്ണന് ഹ്യദയാഘാദം മൂലം അന്തരിച്ചു. 47 വയസ്സായിരുന്നു.

ഭാര്യ ലത. എക മകള് ലക്ഷ്മി 12 വയസ്സ്.

അബുദാബിയിലെ എം . കെ ഗ്രൂപ്പില് ജോലി ചെയ്യവേ അസുഖത്തെ തുടര് ന്ന് ചികിത്സക്കായി നാട്ടില് പോയിരിക്കുകയായിരുന്നു.

എം . കെ ഗ്രൂപ്പില് തന്നെ ജോലി ചെയ്യുന്ന ബ്ലോഗറും കവിയുമായ ടി എ ശശി സഹോദരനാണ് .

0അഭിപ്രായങ്ങള്‍ (+/-)



കായംകുളം ചേരാവള്ളി തൊപ്പില്‍ തറയില്‍ മുഹമ്മദ് ഷാ

muhammad-shaസൌദിയില്‍ ഖഫ്ജിക്ക് അടുത്തു വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി തൊപ്പില്‍ തറയില്‍ ഷാ ആണ് മരിച്ചത്. റിയാദില്‍ അല്‍ മാജിദ് കമ്പനിയില്‍ മാനേജര്‍ ആയിരുന്നു. കുടുംബ സമേതം റിയാദില്‍ താമസിച്ചിരുന്ന മുഹമ്മദ് ഷായുടെ ഭാര്യ ഷീബയും മക്കളായ നദീന്‍ ഷാ (8) യും രോഹന്‍ ഷാ (4) യും നാട്ടിലേക്ക് പോയി. മ്യദദേഹം മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



30 January 2010

ഷാര്‍ജയില്‍ മലയാളി വാഹനമിടിച്ച് മരിച്ചു.

ഷാര്‍ജയില്‍ മലയാളി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ കാളിയാര്‍ റോഡ് മങ്ങാട് സ്വദേശി നിഷാദ് ആണ് മരിച്ചത്. 22 വയസായിരുന്നു. കാറ്റര്‍പില്ലര്‍ റൗണ്ടബൗട്ടിന് മുന്നില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. ബോസ്ക്കോ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൂന്ന് ദിവസം മുമ്പാണ് നിഷാദ് ജോലിക്കായി നാട്ടില്‍ നിന്ന് വന്നത്. മൃതദേഹം ഷാര്‍ജ അല്‍ഖാസ്മി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)



അജ്മാനില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

urlഅജ്മാനില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പെരിന്തല്‍മണ്ണ വെള്ളാമ്പുറം പുഴക്കല്‍ വീട്ടില്‍ പി.മുഹമ്മദ് റാഷിദ് ആണ് മരിച്ചത്. 18 വയസായിരുന്നു. അല്‍ ഹിലാല്‍ എജ്യുക്കേഷന്‍ സെന്‍ററില്‍ ഒന്നാം വര്‍ഷം ബികോം വിദ്യാര്‍ത്ഥിയായിരുന്നു. അജ്മാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന സെയ്തലവിയാണ് പിതാവ്. സഫിയയാണ് മാതാവ്. രണ്ട് സഹോദരിമാരുണ്ട്

0അഭിപ്രായങ്ങള്‍ (+/-)



29 January 2010

നെല്ലിക്കുന്ന് എന്‍. പി. അബ്ദുല്ല ഹാജി നിര്യാതനായി

കാസറഗോഡ് : നെല്ലിക്കുന്നിലെ പ്രമുഖ കുടുംബ അംഗവും മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തകനും ജില്ലയിലെ ആദ്യ കാല സുന്നി പ്രസിദ്ധീകരണങ്ങളുടെ പ്രചാരകനും (ആദ്യ കാല സുന്നി ടൈംസ്‌ ) മത ഭക്തനുമായ നെല്ലിക്കുന്നിലെ എന്‍. പി. അബ്ദുല്ല ഹാജി (73) ഇന്നലെ ( വ്യാഴം) വൈകുന്നേരം നാല് മണിക്ക് നിര്യാതനായി.
 
പരേതരായ പള്ളത്തെ പോക്കറിന്റെയും ആയിഷാ ബീവിയുടെയും മകനാണ്.
 
പരേതരായ പള്ളത്തെ എന്‍. പി. മുഹമ്മദ്‌, റഹ്‌മത്ത് ബീവി, ആമിനാബി, സൈനബ ബീവി, എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ ചുക്കാന്‍ അബ്ദുല്ലയുടെ മകള്‍ സഫിയ ഹജ്ജുമ്മയാണ് ഭാര്യ.
 
എന്‍. പി. സലാഹുദ്ദീന്‍ (ദുബായ് കരാമ), എന്‍. പി. ശുഹൈബ് (വ്യാപാരി, കാസറഗോഡ് തായലങ്ങാടി), ഹാജറ എന്നിവര്‍ മക്കളാണ്. കാസറഗോഡ് നഗരത്തിലെ വ്യാപാരി പി. എന്‍. മഹമൂദ് ജാമാതാവാണ്‌. ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അടുത്ത ബന്ധുവാണ്.
 
മയ്യിത്ത് ഇന്ന് (വെള്ളി ) രാവിലെ നെല്ലിക്കുന്ന് മുഹിയദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.
 
മരണ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ - എന്‍. പി. ശുഹൈബ് ( മകന്‍) - 98 95 35 4085
 
- ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്
 
 

0അഭിപ്രായങ്ങള്‍ (+/-)



28 January 2010

പുത്തന്‍ ‌വീട്ടില്‍ അസ്സൈനാര്‍

യു.എ.ഇ. എസ്.വൈ.എസ്. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡനന്റും, അബുദാബി സെന്‍ട്രല്‍ എസ്.വൈ.എസ്. സെക്രട്ടറി യുമായ പി. വി. അബൂബക്കര്‍ മുസ്ലിയാരുടെ പിതാവ് പുത്തന്‍ ‌വീട്ടില്‍ അസ്സൈനാര്‍ ഇന്നലെ രാത്രി മരണപ്പെട്ടു.
 
അബുദാബി ത്വാഹ മെഡിക്കല്‍ സെന്ററിനു സമീപമുള്ള (ജവാസാത്ത് റോഡ്) അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ ഇന്ന് ഇശാ നിസ്കാരത്തിനു ശേഷം മയ്യിത്ത് നിസ്കാരം ഉണ്ടായിരി ക്കുന്നതാണ്.
 
സന്ദേശം എല്ലാവരിലും എത്തിക്കുവാനും പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കാനും പ്രാര്‍ത്ഥന നടത്തുവാനും എസ്. വൈ. എസ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി പ്രൊഫ. യു.സി. അബ്ദുള്‍ മജീദ് അഭ്യര്‍ഥിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്
 
 

0അഭിപ്രായങ്ങള്‍ (+/-)



27 January 2010

രായം മരക്കാര്‍ വീട്ടില്‍ ഉമ്മര്‍ ഹാജി

ചേറ്റുവ: ചുള്ളിപ്പടിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന രായം മരക്കാര്‍ വീട്ടില്‍ ഉമ്മര്‍ ഹാജി (78) നിര്യാതനായി. മക്കള്‍: സുബൈര്‍ (ഷാര്‍ജ), യുസുഫ് (മസ്കറ്റ്), അയ്യൂബ് (മദ്രാസ്), സുലൈമാന്‍ (അബുദാബി), മൈമൂന. മരുമക്കള്‍: ഫൌസിയ, ജാസ്മി, ജസീറ, ഷാജഹാന്‍ (ലണ്ടന്‍)
 
- അബ്ദുള്ളകുട്ടി ചേറ്റുവ
 
 

0അഭിപ്രായങ്ങള്‍ (+/-)



26 January 2010

കണ്ണൂര്‍ ആദികടലായി സി. എച്ച്. അബ്ദുള്‍ മാലിക്

abdul-malikഅബുദാബിയില്‍ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ ആദികടലായി സ്വദേശി സി. എച്ച്. അബ്ദുള്‍ മാലിക് (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് മരിച്ച വിവരമറിയുന്നത്.
 
ഭാര്യ: പഴയങ്ങാടി വാട്ടര്‍ ടാങ്കിന് സമീപത്തെ എസ്. വി. നജുമുന്നീസ. മക്കള്‍: നീമ മാലിക്, നിമിത മാലിക് (വിദ്യാര്‍ഥിനി, സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട്), നിഖിത മാലിക് (ഉര്‍സുലൈന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി). മരുമകന്‍: സി. ഷംസുദ്ദീന്‍. സഹോദരങ്ങള്‍: അഹമ്മദ് റഷീദ് (അബുദാബി), അബ്ദുള്‍ഹഖ് (മര്‍ച്ചന്റ് നേവി).

0അഭിപ്രായങ്ങള്‍ (+/-)



24 January 2010

മാങ്ങാട് സ്വദേശി എസ്.കെ.മൂസ

കാസര് കോഡ് മാങ്ങാട് സ്വദേശി എസ്.കെ.മൂസ നിര്യാതനായി. 65 വയസ്സായിരുന്നു. 30 വര്‍ഷത്തോളം റാസല്‍ഖൈമയില് ജോലി ചെയ്തിരുന്നു

.മക്കളായ ഗഫൂര് എസ്.കെ, നൌഷാദ്, മൈമുന ഇബ്രാഹിം എന്നിവര് യു.എ.ഇയിലുണ്ട്. ദുബായ് കെ.എം.സി.സി ഭാരവാഹിയായ ഖാലിദ് പാലയക്കല് മരുമകനാണ്.

ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് മാങ്ങാട് ജുമാ മസ്ജിദ് ഖബറസ്ഥാനില് നടക്കും

0അഭിപ്രായങ്ങള്‍ (+/-)



21 January 2010

കൊച്ചി പുളിക്കന്‍ ഹൗസില്‍ പി. ബി. ലാസര്‍

lasarറിയാദ്‌: മലയാളിയായ മധ്യ വയസ്കന്‍ ജോലി സ്ഥലത്ത്‌ കുഴഞ്ഞു വീണ്‌ മരിച്ചു. കൊച്ചി സ്വദേശി പുളിക്കന്‍ ഹൗസില്‍ പി. ബി. ലാസര്‍ (58) ആണ്‌ ഇന്നലെ ഉച്ചക്ക്‌ 1.30ന്‌ ജോലി ചെയ്യുന്ന പ്രസില്‍ കുഴഞ്ഞു വീണത്‌. സഹ പ്രവര്‍ത്തകര്‍ ശുമേസി ആശുപത്രി യിലേക്ക്‌ കൊണ്ടു പോകും വഴി മരിച്ചു. റിയാദ് ‌- അല്‍ ഹൈര്‍ റോഡില്‍ മൂസ സനയ്യയിലെ അല്‍ ഉവൈദി പ്രിന്‍റിംഗ്‌ പ്രസില്‍ കട്ടിംഗ്‌ മേഷീന്‍ ഓപ്പറേറ്റ റായിരുന്നു. ജോലി ചെയ്യുന്ന തിനിടെ ശ്വാസ തടസം നേരിട്ടു. തുടര്‍ന്ന്‌ അവശനായി വീണു. മൃതദേഹം ശുമേസി ആശുപത്രി മോര്‍ച്ചറി യിലാണ്‌. എട്ടു വര്‍ഷമായി ഇവിടെ ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുക യായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ്‌ നാട്ടില്‍ അവധിക്ക്‌ പോയി വന്നത്‌. ജസി ലാസറാണ്‌ ഭാര്യ. യേശുദാസ്‌ ഗോഡ്സന്‍ ലാസര്‍, മേരി ദാസ്‌ ജെര്‍സന്‍, നിര്‍മല്‍ ദാസ്‌ ലാസര്‍ എന്നിവരാണ്‌ മക്കള്‍. റിയാദിലെ ഫ്രണ്ട്സ്‌ ഓഫ്‌ കേരള എന്ന സംഘടനയുടെ സജീവ പ്രവര്‍ത്ത കനായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള ശ്രമവുമായി ഫ്രണ്ട്സ്‌ ഓഫ്‌ കേരള പ്രവര്‍ത്തകര്‍ രംഗത്തുണ്ട്‌.
 
- നജീം കൊച്ചുകലുങ്ക്, റിയാദ്
 
 

0അഭിപ്രായങ്ങള്‍ (+/-)



തൃശ്ശൂര്‍ എട്ട്മുന മുസ്ലിം വീട്ടില്‍ നിയാസ്

ദുബായ് : റോഡിനു കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തൃശ്ശൂര്‍ എട്ട്മുന സ്വദേശി മുസ്ലിം വീട്ടില്‍ നാസര്‍ മകന്‍ നിയാസ് (22) ആണ് മരിച്ചത്. ദുബായ് ആരിഫ് ബിന്ദൂക് കണ്‍സള്‍ട്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്സ് മാന്‍ ആയിരുന്നു. അടുത്ത ദിവസമാണ് വിവാഹ നിശ്ചയം നടന്നത്.
 
മാതാവ് : ചിറക്കുഴി സുഹറ, സഹോദരങ്ങള്‍ : ശാമില്‍, സുമയ്യ. ഖബറടക്കം ചിറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.
 
- അബ്ദുള്ളകുട്ടി, ചേറ്റുവ
 
 

0അഭിപ്രായങ്ങള്‍ (+/-)



നാലകത്ത് ചാലക്കല്‍ അബ്ദുല്‍ ലത്തീഫ്

abdul-latheefചാവക്കാട് : കടപ്പുറം അടിതിരുത്തി പള്ളിക്ക് പടിഞ്ഞാറു പരേതനായ രായമ്മരക്കാര്‍ വീട്ടില്‍ കാറളകത്ത് മുഹമ്മു മകന്‍ നാലകത്ത് ചാലക്കല്‍ അബ്ദുല്‍ ലത്തീഫ് (45) ഖത്തറില്‍ വെച്ച് മരണപ്പെട്ടു. 12 വര്‍ഷമായി മദീന ഖലിഫ പോലിസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു. 6 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



17 January 2010

മലയാളം വാര്‍ത്തകള്‍ സൌദ്യ അറേബ്യ ലേഖകന്‍ അലിയാമുണ്ണി യുടെ മാതാവ് ബീവാത്തുമോള്‍

beevathumolചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡിനു സമീപം പരേതനായ പൊള്ളക്കായി കോയ മോന്‍ ഭാര്യ ബീവാത്തു മോള്‍ നിര്യാതയായി. മക്കള്‍: അലിയാമുണ്ണി (മലയാളം വാര്‍ത്തകള്‍ സൌദ്യ അറേബ്യ ലേഖകന്‍ 0091-9544638144), സിദ്ധീഖ് (ഖത്തര്‍), ശെരീഫ, റുഖിയ, ആമിനു, പരേദയായ സെമീറ, ഷാബിര്‍ . മരുമക്കള്‍: മുഹമ്മദ്, ഹസ്സന്‍,അബ്ദുള്‍ഹമീദ് (റിയാദ്) ബുഷറ, ഹസീന. കഴിഞ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് പൊള്ളക്കായി കോയമോന്‍ നിര്യാതനായത്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്