23 February 2010

അബ്ദുള്‍ സലിം വാളങ്ങോടന്‍

abdul-saleemഅല്‍ ഖോബാര്‍: സൌദിയിലെ അല്‍ ഖോബാറില്‍ മലയാളി എഞ്ചിനിയര്‍ കുഴഞ്ഞു വീണു മരിച്ചു. നിലമ്പൂര്‍ വഴിക്കടവ്‌ കെട്ടുങ്ങല്‍ മുഹമ്മദ്‌ വാളങ്ങോടന്‍ മകന്‍ അബ്ദുള്‍ സലിം വാളങ്ങോടന്‍ (39) ആണ് ഇന്നലെ രാത്രി പത്ത് മണിക്ക് സൌദിയിലെ അല്‍ ഖോബാറില്‍ അന്തരിച്ചത്‌. പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥിയായ സലിം സൌദിയില്‍ വൈദ്യുതി വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്നു.
 
ഭാര്യയും നാല് മക്കളും ഉണ്ട്. ഇളയ കുഞ്ഞിന് ഒരു മാസം പ്രായമാണ്. ഭാര്യ : സെറീജ മൂര്‍ക്കത്ത്. സഹോദരന്‍ : ജാഫര്‍ (മദീന), അളിയന്‍ : അബ്ദുള്‍ സലാം (റിയാദ്‌).
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 00966500147719 ഇബ്രാഹിം പോട്ടങ്ങല്‍

0അഭിപ്രായങ്ങള്‍ (+/-)



22 February 2010

ജിദ്ദയില്‍ മലയാളി മരിച്ചു.

ജിദ്ദയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ കൊറോളം സ്വദേശി അബ്ദുല്‍ ഖാദര്‍ മുരിക്കാഞ്ചീരിയാണ് മരിച്ചത്. 40 വയസായിരുന്നു. മൂന്ന് വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയത്. നസീറയാണ് ഭാര്യ. നിതാ ഫാത്തിമയാണ് മകള്‍.

0അഭിപ്രായങ്ങള്‍ (+/-)



15 February 2010

സി.എം. അബ്ദുല്ല മൌലവി

cm-abdulla-maulaviദുബായ്‌ : സമസ്ത കേരള ജമീഅത്തുല്‍ ഉലമ വൈസ് പ്രസിഡന്‍ഡും, ഉത്തര കേരളത്തിലെ പ്രശസ്ത മത ഭൌതീക വിദ്യാഭ്യാസ സമുച്ചയമായ മലബാര്‍ ഇസ്ലാമിക് കൊമ്പ്ലക്സിന്റെ ചെയര്‍മാനും നിരവധി മഹല്ലുകളിലെ ഖാളി യുമായ ചെമ്പരിക്ക സി. എം. അബ്ദുല്ല മൌലവി (77) അന്തരിച്ചു. കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിയ പതിനായിരങളെ സാക്ഷി യാക്കി ചെമ്പരിക്ക ജുമുഅത്ത് പള്ളി ഖബര്‍സ്താനില്‍ നടത്തി.
 
ഭാര്യ : ആയിഷ, മക്കള്‍ : മുഹമ്മദ് ഷാഫി, അബ്ദുല്‍മുനീര്‍ (ദുബായ്), ഉസ്മാന്‍ (അബുദാബി), ഫാത്തിമത്ത് സുഹറ, അഫ്സ, ഹസീന, റാബിയ, ജാമാതക്കള്‍ : മുഹമ്മദ് അബ്ദുല്‍ഖാദര്‍, ഷാഫി, അബ്ബാസ്, അബ്ദുള്ള
 
- അബ്ദുള്ളകുട്ടി ചേറ്റുവ
 
 

0അഭിപ്രായങ്ങള്‍ (+/-)



11 February 2010

രായം മരക്കാര്‍ വീട്ടില്‍ കുഞ്ഞി മോന്‍

kunhi-monഒരുമനയൂര്‍ രായം മരക്കാര്‍ വീട്ടില്‍ കുഞ്ഞി മോന്‍ (55) നിര്യാതനായി. ഹൃദയാഘാ തമായിരുന്നു. ദീര്‍ഘ കാലം ഖത്തറില്‍ ജോലി ചെയ്തിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ബിസിനസ്സ് ചെയ്തു വരിക യായിരുന്നു. ഒരുമനയൂരിലെ വലിയകത്ത് തൈപ്പറമ്പില്‍ പരേതനായ അബ്ദുല്‍ ഖാദര്‍ ആണ് പിതാവ്. മാതാവ്: ഐസു. ഭാര്യ: സുഹറ. പരേതന് നാലു പെണ്‍ മക്കള്‍ : തസ്നിയ, സുമയ്യ, ഷെറിന്‍, ഷഹനാസ്.
ഖത്തറില്‍ ജോലി ചെയ്യുന്ന ഉമ്മര്‍, ഇബ്രാഹിം കുട്ടി എന്നിവര്‍ സഹോദരന്മാരും, സാറു, നദീറ, സുബൈദ, ഹസീന എന്നിവര്‍ സഹോദരി മാരുമാണ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (ദുബായ്‌), ഷെമീര്‍.
തെക്കെ തലക്കല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



09 February 2010

അബ്ദുള്ള കുട്ടി മാഷ്‌

ചേറ്റുവ ജി.എം. യു.പി. സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന അബ്ദുള്ള കുട്ടി മാഷ്‌ അന്തരിച്ചു. ഭാര്യ : ആമി ടീച്ചര്‍. മക്കള്‍ : സുള്‍ഫീക്കര്‍, മന്‍സൂര്‍ (താജു)
 
- അബ്ദുള്ളകുട്ടി, ചേറ്റുവ
 
 

0അഭിപ്രായങ്ങള്‍ (+/-)



08 February 2010

പിലാക്കല്‍ അലവിക്കുട്ടി അലൈനില്‍ നിര്യാതനായി.

കോട്ടക്കല്‍ പുതുപ്പറമ്പ് പിലാക്കല്‍ അലവിക്കുട്ടി അലൈനില്‍ നിര്യാതനായി. 48 വയസായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് മരണം. ആയിഷയാണ് ഭാര്യ. സലീം, ഷമീന, ആബിദ്, അസ്ക്കര്‍ എന്നിവരാണ് മക്കള്‍.
ബി സിക്സ് നിര്‍മ്മാണ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു. 18 വര്‍ഷമായി യു.എ.ഇയിലെത്തിയിട്ട്

0അഭിപ്രായങ്ങള്‍ (+/-)



06 February 2010

വെളിയങ്കോട് പരീത് മകന്‍ അബ്ദുള്ളകുട്ടി

ചാവക്കാട്: എടക്കഴിയൂരില്‍ വീടിന് തീ പിടിച്ച് ഒരാള്‍ വെന്തു മരിച്ചു. എടക്കഴിയൂര്‍ തെക്കേ മദ്രസക്ക് പടിഞ്ഞാറ് വെളിയങ്കോട് പരീത് മകന്‍ അബ്ദുള്ളകുട്ടി (65) യാണ് തീ പിടിച്ച വീടിനുള്ളില്‍ പെട്ട് വെന്തു മരിച്ചത്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)



03 February 2010

പാലമുറ്റം ദേവസിയുടെ ഭാര്യ ഏല്യ

ത്യശ്ശൂര്‍ ഏനമ്മാവ് പാലമുറ്റം ദേവസിയുടെ ഭാര്യ ഏല്യ നിര്യാതയായി. 72 വയസ്സായിരുന്നു. മക്കളായ ബേബിയും , തോമസും സൌദി അറേബ്യയില്‍ ജോലി ചെയ്യുന്നു. മകള്‍ ആനി.

സം സ്ക്കാരം നാളെ 3 മണിക്ക് ഏനമാക്കാല്‍ സെന്റ് മേരീസ് ചര്ച്ച് സെമിത്തേരിയില്‍ നടക്കുമ്

0അഭിപ്രായങ്ങള്‍ (+/-)



01 February 2010

ആലൂര്‍ തൈവളപ്പ് അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ബോവിക്കാനം : ആലൂര്‍ ആലനടുക്കം തൈവളപ്പ് അബ്ദുല്‍ഖാദര്‍ (75) ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് ഒരു മണിക്ക് സ്വവസതിയില്‍ നിര്യാതനായി. പരേതനായ തുരുത്തി സുലൈമാന്റെ മകനാണ്. ബാവിക്കര വളവില്‍ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകള്‍ ഖദീജയാണ് ഭാര്യ. ബെള്ളിപാടി അബൂബക്കര്‍ സഹോദരനാണ്.
 
മക്കള്‍ തൈവളപ്പ് മുഹമ്മദ്‌ കുഞ്ഞി, തൈവളപ്പ് അബ്ദുല്ല, (ദുബായ് - ആലൂര്‍ യു. എ. ഇ. നുസ്റത്തുല്‍ ഇസ്ലാം സംഘം മുന്‍ സിക്ക്രട്ടരി), അബ്ദുല്‍ റഹ്‌മാന്‍, ഖാലിദ് (ഷാര്‍ജ ) അഷ്‌റഫ്‌ (ദുബായ്), ആയിശ, ബീ ഫാത്തിമ, ഹാജറ, മിസിരിയ, മരുമക്കള്‍ കല്ല്‌വള അബ്ദുല്ല, ബെള്ളിപാടി മുഹമ്മദ്‌, ആനക്കല്ല് ഉമ്മര്‍, ബേര്‍ക്ക സിദ്ദീക്ക്.
 
മയ്യിത്ത് ഇന്ന് വൈകുന്നേരം ആറ് മണിക്ക് ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.
 
മരണ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ +4994 252 457
9846687015 മുഹമ്മദ്‌ കുഞ്ഞി ( മകന്‍)
തൈവളപ്പ് അബ്ദുല്ല,(ദുബായ് ) ( മകന്‍) 050-7832542
 
- ആലൂര്‍ ടി. എ. മഹ്‌മൂദ് ഹാജി, ദുബായ്
 
 



ആലൂര്‍ ടി എ മഹമൂദ് ഹാജി (ദുബായ് )

+97150 4760198

0അഭിപ്രായങ്ങള്‍ (+/-)



മമ്മസ്രയില്ലത്ത് അബ്ബാസ് ഹാജി

abbas-chettuwaവാടാനപ്പള്ളി : ചേറ്റുവ എം. ഇ. എസി നു പടിഞ്ഞാറ് മമ്മസ്രയില്ലത്ത് പരേതനായ കുഞ്ഞി മുഹമ്മദ് ഹാജി മകന്‍ അബ്ബാസ് ഹാജി (56) നിര്യാതനായി. ഭാര്യ ജമീല. മക്കള്‍: ഫാറൂഖ് (സൌദി), ബഷീര്‍ (സൌദി), റാഫി, മൈമൂന. മരുമകന്‍ : ഷെമീര്‍.
 
മരണ വീടുമായ് ബന്ധപ്പെടുവാന്‍ 0091-9995451197
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍‍
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്