16 April 2010

ശിഹാബുദ്ദീന്‍ സഖാഫി ആതവനാട്‌

shihabudhin-saqafiഅബുദാബി സെന്‍ട്രല്‍ എസ്‌. വൈ. എസ്‌. കമ്മിറ്റി മുന്‍ ഓഫീസ്‌ സെക്രട്ടറി ശിഹാബുദ്ദീന്‍ സഖാഫി ആതവനാട്‌ ഇന്ന് അബുദാബി യിലുണ്ടായ വാഹനാ പകടത്തില്‍ മരണപ്പെട്ടു.
 
- ബഷീര്‍ വെള്ളറക്കാട്
 
 

0അഭിപ്രായങ്ങള്‍ (+/-)



07 April 2010

കൊല്ലകടവ് ആലുംമൂട്ടില്‍ ജോണ്‍ കുര്യന്‍ (റോണി)

johnഷാര്‍ജ : തിരുവനന്തപുരം കവടിയാര്‍ ടീച്ചേഴ്സ്‌ ലൈനില്‍ ആലുംമൂട്ടില്‍ പരേതനായ എ. ഓ. കുര്യന്റെ (കൊല്ലകടവ് ആലുംമൂട്ടില്‍ കുടുംബാംഗം) ജോണ്‍ കുര്യന്‍ (റോണി - 45) ഹൃദയാഘാതം മൂലം നിര്യാതനായി. ഷാര്‍ജയില്‍ മാര്‍മന്‍ പ്രിന്റ്‌ സോല്യൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ ആയിരുന്നു പരേതന്‍. ഷാര്‍ജ കുവൈറ്റ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം പിന്നീട് പാളയം സി. എസ്. ഐ. ക്രൈസ്റ്റ്‌ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും.
 
ഭാര്യ : കോഴഞ്ചേരി തെക്കേമല തൊണ്ടുതറ കുടുംബാംഗം സൂസന്‍ (ഓഫ്ഷോര്‍ സേഫ്ടി എക്യുപ്മെന്റ് ഷാര്‍ജ), മകന്‍ : റോഷന്‍ (ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥി, അവര്‍ ഓണ്‍ ഇംഗ്ലീഷ്‌ ഹൈസ്കൂള്‍, ഷാര്‍ജ), മാതാവ് : ഏലിയാമ്മ (റിട്ട. അധ്യാപിക), സഹോദരി : സാലി (മുംബൈ).
 
കൂടുതല്‍ വിവരങ്ങള്‍ക്ക് പരേതന്റെ ബന്ധുവായ മോന്സിയുമായി ബന്ധപ്പെടുക : 050 6972528
 
- റോജിന്‍ പൈനുംമൂട് (050 6406950)
 
 

0അഭിപ്രായങ്ങള്‍ (+/-)



02 April 2010

വേങ്ങര ചേറൂര്‍ പുക്കുത്ത് കരീം

kareem-hajiകഴിഞ്ഞ വെള്ളിയാഴ്ച അബുദാബിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ഖലീഫ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന വേങ്ങര ചേറൂര്‍ സ്വദേശി പുക്കുത്ത്‌ കരീം (53) നിര്യാതനായി. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍, ട്രൈലറുമായി കൂട്ടിയിടി ച്ചായിരുന്നു അപകടം. കാറിലു ണ്ടായിരുന്ന കളത്തില്‍ കുഞ്ഞി മൊയ്തീന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
 
ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ന് അബുദാബിയില്‍ എത്തേണ്ടതായിരുന്നു. ഇതിനു വേണ്ടി പുതുതായി എടുത്തിരുന്ന ഫ്ലാറ്റ്‌ വൃത്തിയാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
 
മൈമൂനയാണ് ഭാര്യ. മക്കള്‍: സമീറ, മുനീറ, താഹിറ, ഷഹര്‍ബാന്‍, ഷഹീന്‍.
 
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക്‌ കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്